Follow Us On

29

March

2024

Friday

വൈദികസുരക്ഷയ്ക്ക്‌ മെക്‌സിക്കൻ ബിഷപ്പുമാരുടെ പുതിയ പ്രോട്ടോക്കോൾ

വൈദികസുരക്ഷയ്ക്ക്‌  മെക്‌സിക്കൻ ബിഷപ്പുമാരുടെ പുതിയ പ്രോട്ടോക്കോൾ

മെക്‌സിക്കോ: രാജ്യത്ത് വൈദികർക്കും വിശ്വാസികൾക്കുമെതിരെയുള്ള അക്രമം തടയാൻ മെക്‌സിക്കൻ ബിഷപ്പ്‌സ് കോൺഫറൻസിന്റെ പുതിയ പ്രോട്ടോക്കോൾ. കഴിഞ്ഞദിവസമാണ് ‘ബേസിക് ചർച്ച് സെക്യൂരിറ്റി പ്രോട്ടോകോൾസ്: പഴ്‌സണൽ ആൻഡ് റിലീജിയസ് സൈറ്റുകൾ’എന്ന പ്രോട്ടോക്കോൾ മെക്‌സിക്കൻ ബിഷപ്പ് കോൺഫറൻസ് സെക്രട്ടറി ജനറൽ ബിഷപ്പ് അൽഫോൻസോ മിർഡാൻ ഗാർഡിയോള പ്രകാശനം ചെയ്തത്.
“വൈദികരുടേയും സന്ന്യസ്തരുടെയും വിശ്വസികളുടെയും പ്രവത്തനങ്ങൾക്ക് പ്രോട്ടോക്കോൾ തടസം സൃഷ്ടിക്കില്ല. മറിച്ച്, ഏറ്റവും സുരക്ഷിതമായ രീതിയിൽ തങ്ങളുടെ ശുശ്രൂഷ ചെയ്യാൻ അതവരെ സഹായിക്കും. ബിഷപ്പ് അൽഫോൻസോ മിർഡാൻ പറഞ്ഞു. ഇടവക സന്ദർശനം, ചുറ്റുമുള്ള പ്രദേശങ്ങളിലെ ദിവ്യബലിയർപ്പണം എന്നീ സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പുവരുത്താനുള്ള നിർദേശങ്ങളും ഡോക്യുമെന്റ് നൽകുന്നു. സഭയുടെ അനുബന്ധ വസ്തുക്കക്കളും അതിന്റെ മൂല്യങ്ങളുംഡോക്യുമെന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2012 മുതൽ ഇന്നുവരെ മെക്‌സിക്കോയിൽ 24 വൈദികർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കാത്തലിക് മൾട്ടി മീഢിയ സെന്ററിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. വൈദികർക്ക് നേരെ ഏറ്റവും അക്രമങ്ങൾ നടക്കുന്ന രാജ്യം ലാറ്റിനമേരിക്കയിലെ മെക്‌സിക്കോയാണെന്നും കാത്തലിക് മൾട്ടി മീഡിയ സെന്റർ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. മെക്‌സിക്കൊ നഗരത്തിലെ ആർച്ച് ബിഷപ്പിന് നേരെയും മെക്‌സിക്കൻ ബിഷപ്പ്‌സ് കോൺഫറൻസിന്റെ ഓഫീസുകൾക്ക് നേരെയും കഴിഞ്ഞ വർഷം ആക്രമണങ്ങളുണ്ടായി. നൂറുകണക്കിന് ഭീഷണികളും പിടിച്ചുപറികളുമാണ് ദിനംപ്രതി മെക്‌സിക്കോയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർക്ക് നേരിടേണ്ടി വരുന്നത്.
ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യവികസനം എന്നീ രംഗങ്ങളിൽ സഭ ചെയ്യുന്ന സേവനവും മെക്‌സിക്കോയിലെ ഭൂപ്രദേശങ്ങളിലൂടെ കടന്ന് പോകുന്നവർക്ക് മെക്‌സിക്കൻ സഭ നൽകുന്ന സഹായവും നിർത്തലാക്കാനാണ് അക്രമികൾ വൈദികരെ ഉപദ്രവിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. യാതൊരു സുരക്ഷാനിരീക്ഷണ സംവിധാനങ്ങളും ഇല്ലാത്തതിനാൽ തീവ്രവാദ പ്രസ്ഥാനങ്ങളും ആസൂത്രിതമായ അക്രമങ്ങളും പെരുകുകയാണെന്നും ആയിരക്കണക്കിന് മെക്‌സിക്കരുടെ ജീവൻ പൊലിയുന്ന സാഹചര്യത്തിൽ തങ്ങൾക്ക് ഒരുപാട് കാലം നിശ്ശബ്ദരായിരിക്കാൻ കഴിയില്ലെന്നും മൾട്ടി മീഡിയ സെന്റർ വ്യക്തമാക്കി. അക്രമം റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മെക്‌സിക്കൻ സർക്കാരിനോട് മൾട്ടി മീഡിയ സെന്റർ ആവശ്യപ്പെട്ടിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?