Follow Us On

28

March

2024

Thursday

നോട്ടിംഗ്ഹാം തിരുനാൾ ജൂലൈ 7 ന്

നോട്ടിംഗ്ഹാം തിരുനാൾ ജൂലൈ 7 ന്

നോട്ടിംഗ്ഹാം: നോട്ടിംഗ്ഹാം സെന്റ് അൽഫോൻസാ സീറോമലബാർ കമ്മ്യൂണിറ്റിയിൽ തോമാശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടേയും തിരുനാൾ ജൂലൈ ഏഴിന് നടക്കും. രാവിലെ 9:30 ന് തിരുനാൾ കൊടി ഉയർത്തുന്നതോടെ തിരുക്കർമ്മങ്ങൾ തുടങ്ങും. ഈസ്റ്റ് മിഡ്‌ലാൻഡിലെ പ്രധാന തിരുനാളുകളിലൊന്നായ നോട്ടിങ്ഹാം തിരുനാളിന് ഇത്തവണ 32 ഇടവകാ കുടുംബങ്ങളാണ് പ്രസുദേന്തിമാർ.
പ്രസുദേന്തി വാഴ്ച്ചയ്ക്കും വിശുദ്ധ അൽഫോൻസാമ്മയോടുള്ള നൊവേന പ്രാർത്ഥനയ്ക്കും ശേഷം പത്ത് മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ക്ലിഫ്റ്റൺ കോർപ്പസ് ക്രിസ്റ്റി ഇടവക വികാരി ഫാ. വിൽഫ്രഡ് പെരേപ്പാടൻ മുഖ്യകാർമ്മികനാകും. ഡോൺകാസ്റ്റൺ ദൈവാലയ വികാരി ഫാ. സന്തോഷ് വാഴപ്പള്ളി തിരുനാൾ സന്ദേശം നൽകും. ദിവ്യബലിയുടെ സമാപനത്തോടനുബന്ധിച്ച് ലദീഞ്ഞും നടക്കും. തുടർന്നുനടക്കുന്ന തിരുനാൾ പ്രദിക്ഷിണത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിക്കപ്പെടും. പ്രദിക്ഷിണത്തിനൊടുവിൽ സമാപനാശീർവാദത്തിന് ശേഷം സ്‌നേഹവിരുന്നുണ്ടായിരിക്കും.
തിരുനാളിനോടനുബന്ധിച്ച് അടിമവയ്ക്കുന്നതിനും കഴുന്ന് എഴുന്നള്ളിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. തിരുനാൾ ഒരുക്കങ്ങൾ വികാരി ഫാ.ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാർ, കമ്മറ്റിയംഗങ്ങൾ, വാർഡുപ്രതിനിധികൾ, മതാധ്യാപകർ, അൾത്താര ശുശ്രൂഷികൾ, വിമെൻസ് ഫോറം, ഗായകസംഘം എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. തിരുനാളിനൊരുക്കമായി ഇടവകയുടെ വിവിധ വാർഡുകളിലെ ഭവനങ്ങളിൽ വെച്ച് വിശുദ്ധ അൽഫോൻസാമ്മയോടുള്ള നൊവേന കഴിഞ്ഞയാഴ്ച മുതൽ ആരംഭിച്ചിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?