വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമുദായത്തിന്റെ ഉന്നതി സാധ്യമാവൂ: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

0
814
Only through education Bilateral reforms are possible Bishop Dr Alex Vadakkumthala

വിദ്യാഭ്യാസത്തിലൂടെ മാത്രമേ ലത്തീൻ സമുദായത്തിന്റെ ഉന്നതി സാധ്യമാവുകയുള്ളൂവെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല. തലശേരി ഹോളി റോസറി പാരിഷ് ഹാളിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ രൂപത സമിതി സംഘടിപ്പിച്ച മെറിറ്റ് ദിനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ നേട്ടങ്ങൾക്ക് ഗുണകരമാകുന്ന പ്രവർത്തനങ്ങൾ ഭാവിയിൽ ആവിഷ്‌കരിക്കാൻ കഴിയുന്ന നല്ല തലമുറയായി ഇന്നത്തെ വിദ്യാർത്ഥികൾക്ക് മാറാൻ കഴിയണമെന്നും ബിഷപ് പറഞ്ഞു. കെ.എൽ.സി.എ രൂപത പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു.

കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ രൂപതയുടെ കീഴിലുള്ള കണ്ണൂർ, കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സമുദായാംഗങ്ങളായ വിദ്യാർത്ഥികൾക്ക് കെ.എൽ.സി.എ നൽകുന്ന വിദ്യാഭ്യാസ അവാർഡ് ബിഷപ് ഡോ. അലക്‌സ് വടക്കുംതല വിതരണം ചെയ്തു.

രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ, ഫാ. ബിനു ക്ലീറ്റസ്, ഫാ. ലോറൻസ് പനക്കൽ, ഫ്രാൻസിസ് കുരിയാപ്പിള്ളി, ഗോഡ്‌സൺ ഡിക്രൂസ്, ഷെർളി സ്റ്റാൻലി, ശ്രീജൻ ഫ്രാൻസിസ്, ഡിക്‌സൺ ബാബു, ലെസി ഫെർണാണ്ടസ്, ജോസ്ഫിൻ, ഡക്ലസ് ചാലിൽ, സജന റോബർട്ട് എന്നിവർ പ്രസംഗിച്ചു.