Follow Us On

28

March

2024

Thursday

ദൈവത്തിന്റെ പേരിലുള്ള അക്രമം ദൈവനിന്ദ: ഫ്രാൻസിസ് പാപ്പ

ദൈവത്തിന്റെ പേരിലുള്ള അക്രമം ദൈവനിന്ദ: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: സമാധാനമാകുന്ന ദൈവത്തിൻറെ പേരിൽ നടത്തുന്ന ആക്രമണം ദൈവനിന്ദയാണെന്ന് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞദിവസം തെക്കുകിഴക്കെ ഇറ്റലിയിലെ തുറമുഖ പട്ടണമായ ബാരിയിൽ വിളിച്ചു ചേർത്ത എക്യുമെനിക്കൽ സമാധാനപ്രാർത്ഥനായോഗത്തിൻറെ സമാപനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്ധ്യപൂർവ്വദേശത്തെ അന്യായമായ ലാഭത്തിനുവേണ്ടി ഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത പാപ്പ ആ പ്രദേശത്തെ ബാധിച്ചിരിക്കുന്ന വ്യാധിയായ യുദ്ധം അധികാരത്തിന്റെയും ദാരിദ്ര്യത്തിൻറെയും സന്താനമാണെന്നും ആധിപത്യഭാവത്തെയും ദാരിദ്ര്യത്തെയും സമൂലം പിഴുതെറിഞ്ഞാൽ ഈ യുദ്ധത്തിന് അറുതിവരുത്താനാകുമെന്നും പറഞ്ഞു.
“അക്രമം പരിപോഷിപ്പിക്കപ്പെടുന്നത് ആയുധങ്ങളാലാണ്. സംഘർഷങ്ങളിൽ പലതും മൗലികവാദത്താലും മതഭ്രാന്തിനാലും കത്തിയാളുന്നു. രഹസ്യമായി മാത്സര്യബുദ്ധിയോടെ ആയുധശേഖരണം നടത്തുന്നവന് സമാധാനത്തെക്കുറിച്ച് സംസാരിക്കാനാകില്ല. ഹിരോഷിമയും നാഗസാക്കിയും നല്കുന്ന പാഠങ്ങൾ മറക്കരുത്. അധികാരമുള്ളവർ സ്വന്തം താല്പര്യം മാറ്റിവച്ച് അത് സമാധാനത്തിനായി നിശ്ചയദാർഢ്യത്തോടെ വിനിയോഗിക്കണം”; പാപ്പ വ്യക്തമാക്കി.
എക്യുമെനിക്കൽ സമാധാനപ്രാർത്ഥനായോഗത്തിൻറെ സമാപനത്തിൽ പാപ്പാ സമാധാനത്തിൻറെ പ്രതീകമായ വെള്ളരിപ്രാവിനെ പറത്തുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?