പാപ്പയുടെ സമാധാനശ്രമങ്ങൾ അഭിനന്ദനാർഹാം: യു.എ.ഇ വിദേശകാര്യ മന്ത്രി

0
160

വത്തിക്കാൻ: ലോകത്തിൽ സമാധാനം സ്ഥാപിക്കാൻ ഫ്രാൻസിസ് പാപ്പ നടത്തുന്ന ശ്രമങ്ങളെ യു.എ.ഇ അഭിന്ദിക്കുന്നതായി യുഎയിലെ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുൾ ബിൻ സയിദ്. ഫ്രാൻസിസ് പാപ്പയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

സന്ദർശന മധ്യേ പാപ്പയെ യു.എയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള അബുദാബി രാജകുമാരനും ആംഡ് ഫോഴ്‌സിന്റെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദിന്റെ സന്ദേശം അബ്ദുള്ള ബിൻ സയിദ് വായിച്ചു. മിഢിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെപ്പറ്റിയും അന്താരാഷ്ട്ര പ്രശ്‌നങ്ങളെയും പറ്റിയുള്ള കാഴ്ചപ്പാടുകൾ ഫ്രാൻസിസ് പാപ്പയും ഷെയ്ഖ് അബ്ദുള്ളയും പങ്കുവെച്ചു. സഹിഷ്ണുത പ്രോത്സാഹിപ്പിക്കാനും മതാന്തര സംവാദവും ആളുകൾ തമ്മിലുള്ള സഹവർത്തിത്വവും ശക്തിപ്പെടുത്താനുള്ള യു.എ.ഇ ശ്രമങ്ങളെ പാപ്പ അഭിനന്ദിക്കുകയും ചെയ്തു.

വത്തിക്കാനുമായുള്ള സഹകരണം പരിപോഷിപ്പിക്കാൻ യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്ന് ഷെയ്ഖ് അബ്ദുള്ള വീണ്ടും ഉറപ്പുനൽകി. അൽ അഷറിലെ ഗ്രാൻഡ് ഇമാമാമായ ഡോ.അഹമ്മദ് അൽ തയിബും ഫ്രാൻസിസ് പാപ്പയുമായുള്ള സാഹോദര്യബന്ധം ഇന്നത്തെ ലോകത്തിൽ പുലരേണ്ട മൂല്യങ്ങളുടെയും സഹിഷ്ണുതയുടേയും സമാധാനത്തിന്റെയും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. വത്തിക്കാനിലെ യു.എ.ഇ നോൺ റസിഡന്റ് അംബാസിഡറായ ഡോ. ഹെസ അബ്ദുള്ള അൽ ഒട്ടെയ്ബയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.