കാമറൂണിനായി പ്രാർത്ഥിക്കണം: പ്രസ്ബിറ്റേറിയൻ സഭാ മോഡറേറ്റർ ഫോങ്കി ഫോർബ

0
203

കാമറൂൺ: കാമറൂണിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന  പ്രതിസന്ധിക്കെതിരെ പ്രാർത്ഥിക്കണമെന്ന്  കാമറൂണിലെ പ്രസ്ബിറ്റേറിയൻ സഭ മോഡറേറ്റർ റവ. ഫോങ്കി ഫോർബ. രാജ്യത്തെ ജനങ്ങൾക്കും, സൈനികർക്കും സർക്കാറിനുമായി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കാമറൂണിലെ ജനങ്ങൾക്കിന്ന് കണ്ണീരൊപ്പാൻ സമയമില്ല. കൂട്ടക്കുരുതി നടക്കുന്ന രാജ്യത്ത് നിന്ന് പുറത്തുവരുന്ന ചിത്രങ്ങൾ മുഖ്യധാരാ പത്രങ്ങൾ പോലും പ്രസിദ്ധീകരിക്കാൻ മടിക്കുകയാണ്. കാത്തലിക്ക് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, 2016 മുതലാണ് കാമറൂണിൽ പ്രതിസന്ധികൾ ആരംഭിക്കുന്നത്. രാജ്യത്ത് ഫെഡറലിസം പുനസ്ഥാപിക്കപ്പെടാൻ ആംഗ്ലോഫോൺ കമ്യൂണിറ്റി പ്രക്ഷോഭം ആരംഭിച്ചതാണ് പ്രശ്‌നങ്ങളുടെ മൂലകാരണം. നിലവിലെ പ്രസിഡന്റ് പോൾ ബിയയുടെ പിൻവാങ്ങൽ ആവശ്യപ്പെടുന്നതുവരെയായി പിന്നീട് കാര്യങ്ങൾ.

കാമറൂണിലെ ഇംഗ്ലീഷ് പ്രദേശമായ സെക്ഷനിസ്റ്റ് മിലിറ്റൻസിലെ (ആംബസോണിയ) ജനങ്ങൾ ഗവൺമെന്റിനെതിരെ പ്രക്ഷോഭവുമായി ഇറങ്ങുകയും കഴിഞ്ഞ വർഷം നവംബർ മുതൽ സൈനികർക്കെതിരെയുളള ആക്രമണം ആരംഭിക്കുകയും ചെയ്തു. 35 വർഷത്തോളം ഓഫീസിൽ തുടർന്ന ബിയ വീണ്ടും പുതിയ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴും സെഷനിസ്റ്റുകളുമായി അനുരഞ്ജന സാധ്യതയില്ല. രാജ്യത്ത് അസമാധാനം തുടരാൻ ഇതും ഒരു കാരണമായിട്ടുണ്ട്.  സാധാരണക്കാർക്കെതിരെ ആക്രമണം അഴിച്ചുവിട്ടതിന് സോഷ്യൽ മീഡിയയിൽ അദ്ദേഹം രൂക്ഷ വിമർശനമാണ് നേരിടുന്നത്.