Follow Us On

29

March

2024

Friday

'റോ വേഴ്‌സസ്‌ വെയ്ഡ്': സത്യം സാക്ഷിച്ച് പ്രോലൈഫ് ചിത്രമൊരുങ്ങുന്നു

'റോ വേഴ്‌സസ്‌ വെയ്ഡ്': സത്യം സാക്ഷിച്ച് പ്രോലൈഫ് ചിത്രമൊരുങ്ങുന്നു

വാഷിങ്ടൺ ഡിസി: യു.എസിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ ‘റോ വി വെയ്ഡ്’ കേസ് പ്രമേയമാക്കി പ്രോലൈഫ് ചിത്രമൊരുങ്ങുന്നു. കേസിനെ സംബന്ധിച്ച അറിയാവസ്തുതകൾ പറയുന്ന ചിത്രത്തിന് റോ വി വെയ്ഡ് എന്നുതന്നെയാണ് സംവിധായകൻ നിക്ക് ലോയബ് പേര് നൽകിയിരിക്കുന്നത്. മാർട്ടിൻ ലൂഥർ കിങിന്റെ അനന്തരവളും പ്രോലൈഫ് പ്രവർത്തകയുമായ അൽവേദ കിങ്ങാണ് ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ. ന്യൂ ഓർലിയൻസിനടുത്ത് ജൂൺ പതിനഞ്ചിന് ചിത്രം പ്രദർശിപ്പിക്കും.
ചിത്രത്തിന്റെ പ്രോലൈഫ് നിലപാട് മൂലം നടന്മാരും മറ്റ് ചിത്രീകരണസഹായികളും ഹോളിവുഢിൽ നിന്ന് ബഹിഷ്‌കരിക്കപ്പെടാൻ സാധ്യതയുള്ളതിൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറയാൻ അദ്ദേഹം വിസമ്മതിച്ചു. ചിത്രത്തിന് നേരെ എതിർപ്പുകളുയരുന്നതിനാലാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളിൽ പലരുടെയും പേരുകൾ രഹസ്യമായി സൂക്ഷിക്കുന്നത്. അദ്ദേഹം പറഞ്ഞു. അതേസമയം, ഹോളിവുഡ് കൺസർവേറ്റീവുകളായ ജോൺ വോയിഗ്റ്റ്, റോബർട്ട് ഡേവി എന്നിവർ ചിത്രത്തിലുണ്ടാകുമെന്ന് വിവരമുണ്ട്.
“ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ റോ വി വെയ്ഡ് ചിത്രീകരിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സിനിമയുടെ ഉള്ളടക്കം മൂലം സിനിമ ചിത്രീകരണം സാധ്യമല്ലെന്ന് അവർ പറഞ്ഞു. സിനഗോഗിലെ ചിത്രീകരണത്തിന് അനുമതി ലഭിച്ചശേഷമാണ് നേതാക്കൾ ചിത്രത്തിന്റെ സന്ദേശത്തെപ്പറ്റി അറിഞ്ഞത്. തുടർന്നവർ തന്റെ ചിത്രീകരണസഹായികളെ പുറത്താക്കി”; നിക്ക് ലോയബ് പറഞ്ഞു.
അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കാൻ വോട്ടുചെയ്ത സുപ്രീം കോടതി ജസ്റ്റിസ് അന്തോണി കെന്നഡിയുടെ വിരമനപ്രഖ്യാപനത്തെ തുടർന്നാണ് പ്രോലൈഫ് ചിത്രത്തെപ്പറ്റിയുള്ള വാർത്തകളും പരന്നത്. “ചരിത്രത്തിലെ ഏറ്റവും വിവാദപരമായ രാഷ്ട്രീയ തീരുമാനങ്ങളിലൊന്നാണിത്. ഇത് ഞങ്ങളെ ഭിന്നിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തു. ഒരു ചിത്രത്തിലും റോ വി വെയ്ഡ് കേസിനെപ്പറ്റിയുള്ള പൂർണ്ണമായ സത്യം പറഞ്ഞിട്ടില്ല. ഇതിനെപ്പറ്റി കൂടുതലായി പഠിച്ചപ്പോൾ ഗൂഢാലോചനയും ,വ്യാജവാർത്തകളും കൃത്രിമമായി കെട്ടിച്ചമച്ച സ്ഥിതിവിവരക്കണക്കുകളും ഞാൻ കണ്ടെത്തി”; നിക്ക് ലോയബ് കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?