ജൂണിൽ സാമൂഹ്യമാധ്യമ ശൃംഖലകൾക്കായി പ്രാർത്ഥിക്കണം: ഫ്രാൻസിസ് പാപ്പ

0
199

വത്തിക്കാൻ: സാമൂഹ്യമാധ്യമ ശൃംഖലകൾ മാനവരാശിയുടെ സമാധാനത്തിനും കൂട്ടായ്മയ്ക്കുമായുള്ള ഉപകരണങ്ങളാകാൻ പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. ജൂൺ മാസത്തേയ്ക്കുള്ള ആഗോള പ്രാർത്ഥനാ നിയോഗത്തെക്കുറിച്ച് വത്തിക്കാൻ പുറത്തിറക്കിയ വീഢിയോയിലാണ് സാമൂഹ്യമാധ്യമ ശൃംഖലകൾക്കായി പ്രാർത്ഥിക്കണമെന്ന് പാപ്പ ആവശ്യപ്പെട്ടത്.

“മാധ്യമശൃംഖലകൾ ദൈവത്തിൻറെ ദാനവും വലിയ ഉത്തരവാദിത്ത്വവുമാണ്. ആശയവിനിമയ സാങ്കേതികതയും അതിൻറെ നവമായ സൗകര്യങ്ങളും നമ്മുടെ ജീവിതചക്രവാളത്തെ വികസിപ്പിക്കുന്നു. അത് കൂട്ടായ്മയ്ക്കും ഒത്തുചേരലിനുമുള്ള അനന്തമായ സാദ്ധ്യതകളാണ് തുറന്നുതരുന്നത്”; വീഢിയോയിൽ പാപ്പ പറയുന്നു.

“ഡിജിറ്റൽ ശൃംഖലകൾ മനുഷ്യരെ ഏകാന്തതയിൽ ആഴ്ത്താതെ അവ മാനവികതയുടെ സമ്പന്നതയുള്ള കൂട്ടായ്മ വളർത്തട്ടെ! മറ്റുള്ളവരുടെ വൈവിധ്യങ്ങൾ മാനിച്ചും അവരെ ആദരിച്ചും ഐക്യദാർഢ്യത്തിൽ ജീവിക്കാൻ നവസാങ്കേതികത നമ്മെ സഹായിക്കട്ടെ!”; എന്ന ഫ്രാൻസിസ് പാപ്പയുടെ പ്രാർത്ഥനയോടെയാണ് ”ലാ മാക്കി” മാധ്യമശൃംഖല (La Machi) Communications) ഒരുക്കിയ 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സമാപിക്കുന്നത്.