ദുരിതാശ്വാസത്തിന് കത്തോലിക്ക കോണ്‍ഗ്രസിന്റെ കൈത്താങ്ങ്

0
812
The Catholic Congress's support to relief aid

പാലക്കാട്: പാലക്കയം പായപ്പുല്ലിലുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീട് പുതുക്കി പണിയുന്നതിന് കത്തോലിക്ക കോണ്‍ഗ്രസ് രൂപത സമിതി ഒരുലക്ഷം രൂപയുടെ ചെക്ക് കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് തോമസ് ആന്റണി പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറി. രൂപത ഡയറക്ടര്‍ റവ. ജോര്‍ജ് തുരുത്തിപ്പള്ളി, രൂപത ട്രഷറര്‍ അജോ വട്ടക്കുന്നേല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോസ് മേനാച്ചേരി, വൈസ് പ്രസിഡന്റുമാരായ ഷേര്‍ളി റാവു, ജോസ് മുക്കട, അഡ്വ. റെജിമോന്‍ പൊട്ടെനാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.