ശക്തമായ കുടുംബം ശക്തമായ പോളണ്ടിനെ നിർമ്മിക്കുന്നു: പോളിഷ്‌ പ്രധാനമന്ത്രി

0
199

പോളണ്ട്: ഉജ്ജ്വലമായൊരു കുടുംബാന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് രാജ്യത്തെ അമ്മമാർക്കുള്ള ഉത്തരവാദിത്വത്തെ പോളണ്ട് പ്രധാനമന്ത്രി മറ്റിയൂസസ് മൊറാവിയേക്കി അഭിനന്ദിച്ചു. “സുശക്തമായ കുടുംബമില്ലാതെ അതിശക്തമായൊരു പോളണ്ട് ഇല്ല. അമ്മമാരുടെ നല്ല പ്രവർത്തിയിലൂടെയും പ്രയത്‌നത്തിലൂടെയാണ് ശക്തവും സുന്ദരവും അതേസമയം അഭിമാനവും തോന്നുന്ന ഇന്നത്തെ പോളണ്ട് നിലനിൽക്കുന്നത്. നിങ്ങളുടെ, അമ്മമാരുടെ എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി.”

പോളണ്ടിലെ ലാർജ് ഫാമിലീസ് കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. “നിങ്ങളോടൊപ്പം ആയിരിക്കുന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. നമ്മുടെ സ്വപ്‌നങ്ങളിലെ വലിയ പോളണ്ടിനെ വളർത്തിയെടുക്കുന്നതിനായുള്ള ഏറ്റവും ആദ്യത്തെ മാർഗ്ഗമാണ് വലിയ കുടുംബം,” അദ്ദേഹം പറഞ്ഞു.

വളർന്നു വരുന്ന വലിയ കുടുംബങ്ങൾക്ക് നേരിടേണ്ടി വരുന്ന സാമ്പത്തിക ഞെരുക്കങ്ങളെ കുറയ്ക്കുന്നതിനായി രാജ്യത്ത് ഇപ്പോൾ നടപ്പിലാക്കി വരുന്ന സാമ്പത്തിക പദ്ധതികളെ അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ഇതിൽ കുട്ടികൾക്ക് ഉപകാരപ്രദമാകുന്ന പ്രോഗ്രാമുകൾ വിപുലമാക്കുന്നതിനായി ടാക്‌സ് അടയ്ക്കാൻ വിട്ടുപോകുന്നവർക്കുമേൽ ശക്തമായ നടപടി സ്വീകരിക്കുന്നതും, സാമൂഹിക ഇൻസെന്റീവ്‌സ് കൂട്ടുന്നതുമെല്ലാം ഉൾപ്പെടും.

സാമൂഹിക, സാമ്പത്തിക പോളിസിയിലുള്ള നമ്മുടെ ഉത്തരവാദിത്വങ്ങൾ ഓഫീസ് കാലാവധി തീരുന്നതു വരെ കാത്തുകൊള്ളണം. അവിടെയാണ് വിശ്വാസത്തിന്റെ വിശ്വാസ്യത നിലകൊള്ളുന്നത്. അതാണ്എ ല്ലാത്തിന്റെയും അടിസ്താനമെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.