സഹനങ്ങൾ സഭയെ വിശുദ്ധീകരിക്കുന്നു: മാർ പാംപ്ലാനി

0
979

ബർമിംഹാം: സഹനങ്ങൾ സഭയെ വിശുദ്ധീകരിക്കുകയും മഹത്വത്തിലേക്ക് നയിക്കു
കയും ചെയ്യുന്നുവെന്നതാണ് തിരുസഭയുടെ ചരിത്രം എന്ന് തലശ്ശേരി അതിരൂപതാ
സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ
രൂപതയുടെ ത്രിദിന വൈദിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഞെരുക്കങ്ങളെ വ്യക്തിപരമായി കാണുന്നതിനേക്കാൾ അതുവഴി കൈവരുന്ന വിശുദ്ധിക്കും മഹത്വത്തിനുമാണ് സഭാമക്കൾ പ്രാധാന്യം കൊടുക്കേണ്ടത്. താൽക്കാലിക പ്രശ്‌നപരിഹാരങ്ങളെക്കാൾ കർത്താവ് കുരിശിൽ സ്ഥാപിച്ച സഭയുടെ ആത്യന്തികമായ ലക്ഷ്യത്തെ മുൻനിറുത്തിയുള്ള പ്രശ്‌നപരിഹാരത്തിനാണ് ഈ കാലഘട്ടത്തിൽ സഭാമക്കൾ പരിശ്രമിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ത്രിദിന സമ്മേളനം രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം
ചെയ്തു. രൂപതയുടെ നിലവിലുള്ള സാഹചര്യങ്ങളെ വിശകലനം ചെയ്യാനും അതിന്
അനുയോജ്യമായിട്ടുള്ള അജപാലനസമീപനങ്ങളും പദ്ധതികളും രൂപപ്പെടുത്തു
വാനും ലക്ഷ്യം വച്ചാണ് ഈ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. വികാരി ജനറാളൻമാ
രായ റവ. ഡോ. തോമസ് പാറയടിയിൽ, റവ. ഫാ. സജിമോൻ മലയിൽപുത്തൻപുര
യിൽ, റവ. ഡോ. മാത്യു ചൂരപ്പൊയ്കയിൽ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ
പ്രസംഗിച്ചു.