Follow Us On

29

March

2024

Friday

ഗ്രേറ്റ് ബ്രിട്ടൺ ബൈബിൾ കലോത്സവം: ചാംപ്യന്മാരായി കവെൻറി റീജ്യൺ

ഗ്രേറ്റ് ബ്രിട്ടൺ ബൈബിൾ കലോത്സവം:  ചാംപ്യന്മാരായി കവെൻറി റീജ്യൺ

ബ്രിസ്റ്റോൾ: ആവേശവും ഉദ്വേഗവും അവസാനനിമിഷംവരെ കാത്തുവെച്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബൈബിൾ കലോത്സവത്തിൽ 152 പോയിന്റോടെ കവെൻറി റീജിയൺ ചാംപ്യന്മാരായി. 145 പോയിൻറ്റോടെ ബ്രിസ്റ്റോൾ കാർഡിഫ് റീജ്യൺ രണ്ടാം സ്ഥാനത്തും 137 പോയിന്റോടെ ലണ്ടൻ റീജ്യൺ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ ട്രോഫികൾ വിതരണം ചെയ്തു.

10 വേദികളിലായി 1200ൽപ്പരം മത്‌സരാർത്ഥികൾ മാറ്റുരച്ച രണ്ടാമത് ബൈബിൾ കലോത്‌സവം സംഘാടക മികവുകൊണ്ടും കലാമേന്മകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. യൂറോപ്പിലെ ഏറ്റവും വലിയ സുവിശേഷാധിഷ്~ിത കലാപ്രകടനവുമായി ബ്രിസ്റ്റോൾ ഗ്രീൻവേ സെന്റർ വേദിയായ ഗ്രേറ്റ് ബ്രിട്ടൺ ബൈബിൾ കലോത്സവം. രൂപതയുടെ എട്ടു റീജ്യണുകളിൽ നടന്ന മത്സരങ്ങളിലെ വിജയികളാണ് രൂപതാതല മത്സരങ്ങളിൽ പങ്കെടുത്തത്.


ബ്രിസ്റ്റോൾ കാർഡിഫ് ടീം

രാവിലെ ഒൻപതു മണിക്ക് നടന്ന ബൈബിൾ പ്രതിഷ്~യോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ബൈബിൾ കലോത്സവത്തിൽ മത്സരങ്ങൾ ഉണ്ടങ്കിലും ഇതിലൂടെ ഈശോയെ അറിയുകയും അറിയിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയാണ് പ്രധാനമായി ലക്ഷ്യംവെക്കേണ്ടതെന്ന മാർ ജോസഫ് സ്രാമ്പിക്കലിന്റെ വാക്കുകളെ മത്സരാർത്ഥികൾ നെഞ്ചിലേറ്റുന്നതിനാണ് ബ്രിസ്റ്റോൾ പിന്നീട് സാക്ഷിയായത്.

മുൻ വർഷങ്ങളേക്കാൾ മത്സരാർത്ഥികളും കലാസ്വാധകരുെ ഒത്തുചേർന്നപ്പോൾ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിലുള്ള മറ്റൊരു അഭൂതപൂർവമായ വിശ്വാസകൂട്ടായ്മയ്ക്കാണ് ബ്രിസ്റ്റോൾ സാക്ഷ്യം വഹിച്ചത്. കൃത്യമായ പ്ലാനിങ്ങിലും ക്രമീകരണങ്ങളിലും മികച്ചുനിന്ന സംഘടകസമിതി പ്രവർത്തനങ്ങൾ എല്ലാ കാര്യങ്ങളും സുഗമമാക്കി.

നേരത്തെ എത്തിയവർക്കായി താമസസൗകര്യം, ഭക്ഷണ ക്രമീകരണങ്ങൾ, മതിയായ വാഹന പാർക്കിങ് സൗകര്യങ്ങൾ, മത്സരങ്ങളുടെ കൃത്യമായ സമയക്രമീകരണം, സുതാര്യമായ വിധിനിർണയങ്ങൾ, പൊതുവായ മറ്റു ക്രമീകരണങ്ങൾ എന്നിവ വഴി അതിഥികളായി എത്തിയവർക്കെല്ലാം ഒരു അനുഗ്രഹ ദിവസം സമ്മാനിക്കാൻ സംഘാടകസമിതിക്കു സാധിച്ചു.

വികാരി ജനറൽമാരായ റവ. ഡോ. മാത്യു ചൂരപൊയ്കയിൽ, ഫാ. സജിമോൻ മലയിൽപുത്തമ്പുരയിൽ, ഫാ. ജോസ് അഞ്ചാനിക്കൽ, ഫാ. ജോയി വയലിൽ, ഫാ. ടോമി ചിറക്കൽമണവാളൻ, ഫാ. ജോസഫ് വേമ്പാടുംതറ, ഫാ. സെബാസ്റ്റ്യൻ ചാമക്കാല, റവ. ഡോ. ബാബു പുത്തെൻപുരക്കൽ, ഫാ. ജിജി പുതുവീട്ടിക്കളം, ഫാ. മാത്യു മുളയോലിൽ, ഫാ. ബിനു കിഴക്കേയിളംതോട്ടം, സെക്രട്ടറി ഫാ. ഫാൻസ്വാ പത്തിൽ, കോർ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു. ബൈബിൾ കമ്മീഷൻ ചെയർമാനും മുഖ്യസംഘാടകനുമായ ഫാ. പോൾ വെട്ടിക്കാട്ടിന്റെയും കലോത്സവം കോ ഓർഡിനേറ്റർ ജോജി മാത്യുവിന്റെയും കോർ കമ്മറ്റി അംഗങ്ങളുടെയും സംഘാടക പാടവം ഒരിക്കൽക്കൂടി മുക്തകണ്~ പ്രശംസ പിടിച്ചുപറ്റി.

അടുത്ത വർഷത്തെ കലോത്സവത്തിന് പ്രസ്റ്റൺ റീജ്യണിലെ ലിവർപൂൾ വേദിയാകും. മാർ ജോസഫ് സ്രാമ്പിക്കൽ, പ്രസ്റ്റൺ റീജ്യണിന്റെ പ്രതിനിധിയായ ഫാ. മാത്യു മുളയോലിക്ക് മത്സരങ്ങളുടെ നിയമാവലി കൈമാറി അടുത്ത വർഷത്തെ കലോത്സവ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചു. ആത്മാര്‍ത്ഥ സഹകരണത്തിലൂടെയും സമർപ്പണത്തിലൂടെയും റീജ്യണൽ, രൂപത കലോത്സവങ്ങൾക്കു വേണ്ടി അധ്വാനിച്ച എല്ലാവർക്കും മാർ സ്രാമ്പിക്കൽ നന്ദി പ്രകാശിപ്പിച്ചു.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബൈബിൾ കലോത്സവം മാർ ജോസഫ് സ്രാമ്പിക്കൽ ഉത്ഘാടനം ചെയ്യുന്നു.

ഈശോയെ അറിയാനും അറിയിക്കാനും കലോത്സവങ്ങൾ: മാർ സ്രാമ്പിക്കൽ

ബൈബിൾ കലോത്സവത്തിൽ മത്സരങ്ങൾ ഉണ്ടെങ്കിലും ഈശോയെ അറിയുക, അറിയിക്കുക എന്നിവയാണ് കലോത്‌സവത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്ന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൺ ബൈബിൾ കലോത്സവം ബ്രിസ്റ്റോളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

ഈ ബൈബിൾ കലോത്സവം ഈശോയുടെ പ്രവർത്തിയാണ്. പരിശുദ്ധ കന്യകാമറിയതോടൊപ്പം ഉണ്ണീശോയെ കാണുമ്പോൾ നാം എല്ലാം കാണുന്നു. ഈ ബൈബിൾ കലോത്സവവേളയിൽ നാം ഈശോയെയും പരിശുദ്ധ കന്യകമറിയത്തെയും നമ്മുടെ ഹൃദയത്തോടൊപ്പം ചേർത്തുനിർത്തണം.

അത്ഭുതകരവും അനന്തവുമാണ് വചനം മാംസമായ ഈശോയുടെ പ്രവർത്തികൾ. അതിന്റെ വ്യാപ്തി മനസിലാക്കാൻ നാം പരിശുദ്ധ കന്യകാമറിയത്തേപോലെ ഹൃദയവിശാലത ഉള്ളവരായിരിക്കണം. സുവിശേഷത്തിലെ മർത്തയുടെയും മറിയത്തിന്റെയും ചരിത്രത്തിലെ മറിയത്തെയാണ് നാം മാതൃകയാക്കേണ്ടത്.

മാർത്ത പല കാര്യങ്ങളിൽ വ്യാപൃതയായിരുന്നപ്പോൾ, മറിയം ഒരു കാര്യംമാത്രം തിരഞ്ഞെടുത്തു. അത് അവളിൽനിന്ന് എടുത്തുമാറ്റപെടില്ലെന്ന് ഈശോ പറഞ്ഞു. മറിയം തിരഞ്ഞെടുത്തത് ഈശോയുടെ വചനമാണ്, ഈശോയെ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈബിൾ കലോത്സവ സ്മരണികയുടെ പ്രകാശനവും മാർ സ്രാമ്പിക്കൽ നിർവഹിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?