Follow Us On

28

March

2024

Thursday

കൈയടിനേടി തലശേരി ആൽഫയും സോമർസെറ്റ് ഇടവകയും; വിജയഗാഥ രചിച്ച് ആദ്യ ബാച്ച്

കൈയടിനേടി തലശേരി ആൽഫയും സോമർസെറ്റ് ഇടവകയും; വിജയഗാഥ രചിച്ച് ആദ്യ ബാച്ച്
ന്യൂജേഴ്‌സി: അമേരിക്കയിലെമാത്രമല്ല, ലോകമെങ്കുമുള്ള മലയാളി കത്തോലിക്കരുടെ കൈയടി നേടി തലശേരി ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടും സോമർസെറ്റ് സെന്റ് തോമസ് ഇടവകയും.  അൽമായർക്കിടയിൽ ദൈവശാസ്ത്ര പ~നം പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ഇരുവരും ചേർന്ന് രൂപീകരിച്ച ‘തിയോളജി എഡ്യൂക്കേഷൻ സെന്ററി’ൽനിന്ന് ദൈവശാസ്ത്ര ബിരുദാനന്തര ബിരുദധാരികളുടെ (എം.ടി.എച്ച്) ആദ്യ ബാച്ച് പുറത്തിറങ്ങുന്നു.
ചിക്കാഗോ സീറോ മലബാർ രൂപതയിലെ സോമർസെറ്റ് സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തിൽ 2015 നവംബറിൽ തുടക്കം കുറിച്ച  ആദ്യ ബാച്ചിൽ പ~നമാരംഭിച്ച 13 പേരാണ് തിയോളജിയിൽ മാസ്റ്റർ ബിരുദം പൂർത്തിയാക്കിയത്. ‘ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസ്’ അമേരിക്കയിൽ ആദ്യമായി ആരംഭിച്ച സ്റ്റഡി സെന്ററാണ് സോമർസെറ്റിലുള്ളത്.
സെന്റ് തോമസ് ഫൊറോനാ ദൈവാലായത്തിൽ സെപ്റ്റംബർ 30 രാവിലെ 11.30 നുള്ള ദിവ്യബലിക്കുശേഷമാണ് ബിരുദദാന ചടങ്ങുകൾ നടക്കുക. ബൈബിൾ പ്രഭാഷകൻ, ദൈവശാസ്ത്ര പണ്ഡിതൻ, ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ എന്നീ നിലകളിലും പ്രശസ്തനായ തലശേരി അതിരൂപത പ്രഥമ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി സന്നിഹീതനായിരിക്കും. തലശേരി ആർച്ച്ബിഷപ്പും ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ചാൻസിലറുമായ മാർ ജോർജ് ഞരളക്കാട്ടും സന്നിഹീതനായിരിക്കുമെന്ന് വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരൻ  അറിയിച്ചു.
ആനി എം. നെല്ലിക്കുന്നേൽ, എൽസമ്മ ജോസഫ്, ജെയ്‌സൺ ജി. അലക്‌സ്, ജാൻസി മാത്യു എബ്രഹാം, ജിമ്മി ജോയി, ലീന ടി. പെരുമ്പായിൽ, മേരിക്കുട്ടി കുര്യൻ, റെനി പോളോ മുരിക്കൻ, ഷൈൻ സ്റ്റീഫൻ, സോഫിയ കൈരൻ, തെരേസ ടോമി, വർഗീസ് അബ്രഹാം, വിൻസെന്റ് തോമസ് എന്നിവരാണ് ആദ്യ ബാച്ചിൽ ബിരുദാനന്തര ബിരുദം  കരസ്ഥമാക്കിയവർ.
യു.ജി.സി ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയും സഭാനിയമ പ്രകാരവും തയാറാക്കിയ സമഗ്ര ബൈബിൾ മതപ~ന കോഴ്‌സുകളാണ് ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സവിശേഷത.
ദൈവവചനത്തെ കുറിച്ചുള്ള അറിവുകൾ എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോഴ്‌സിൽ വിവിധ സർവകലാശാലകൾ, കോളജുകൾ, സെമിനാരികൾ എന്നിവിടങ്ങളിൽനിന്നുള്ള പ്രഗത്ഭരാണ് ക്ലാസുകൾ നയിച്ചത്. നാളെയുടെ ആത്മീയ നേതാക്കളെ വാർത്തെടുക്കാൻ ഇടവകകളെ സഹായിക്കുന്നതിനൊപ്പം ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെ വിഭാഗീയ ശക്തികൾ ഉയർത്തുന്ന വെല്ലുവിളികളെ സസൂക്ഷ്മം വിശകലനം ചെയ്യാൻ സഭാംഗങ്ങളെ പ്രാപ്തരാക്കുകയും ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യമാണെന്ന്  കോഴ്‌സ് കോർഡിനേറ്റർ ജെയ്‌സൺ അലക്‌സ് പറഞ്ഞു.
ഈ വർഷം ആരംഭിക്കുന്ന പുതിയ എം.ടി.എച്ച് ബാച്ചിലേക്കുള്ള പ്രവേശനത്തിനായി ഇടവക വികാരിയുമായോ, ഇടവകയുടെ ട്രസ്റ്റിയുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: മിനേഷ് ജോസഫ് (ട്രസ്റ്റി) 201 9789828, ജെയ്‌സൺ അലക്‌സ് (കോർഡിനേറ്റർ) 914 6459899.
സെബാസ്റ്റ്യൻ ആന്റണി
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?