വിമർശനങ്ങൾക്ക് ഉത്തമം ഗോസ്പൽ മെഡിസിൻ: കേൾക്കാം മൈക്ക് പെൻസിന്റെ സാക്ഷ്യം!

0
1478

കാലിഫോർണിയ: വിമർശനങ്ങളും ആക്ഷേപങ്ങളും കേൾക്കാത്തവരായി ആരു
ണ്ട്? എങ്ങനെയാവും ഇത്തരം സാഹചര്യങ്ങളെ നിങ്ങൾ അഭിമുഖീകരിക്കുക. ഇതാ, അതിനുള്ള അത്യുത്തമ ഔഷധം പരിചയപ്പെടുത്തുന്നു അ
മേരിക്കയുടെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്: ദൈവത്തെ സ്തുതി
ക്കുക അത്രമാത്രം! അതിന് അദ്ദേഹത്തെ പ്രചോദിപ്പിക്കുന്ന ബൈബിൾ വാക്യവും അദ്ദേഹം പങ്കുവെച്ചു: ‘എന്റെ സഹോദരരേ, വിവിധ പരീക്ഷക
ളിൽ അകപ്പെടുമ്പോൾ നിങ്ങൾ സന്തോഷിക്കുവിൻ. എന്തെന്നാൽ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോഴാണ് നിങ്ങൾക്ക് അതിൽ സ്ഥിരത ലഭിക്കുന്നതെന്ന് അറിയാമല്ലോ’ (യാക്കോബ് 1:2^3).

വിശ്വാസത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വരുന്ന വ്യക്തിഹത്യകളെക്കുറിച്ചും തന്റെ ആഴമായ വിശ്വാസത്തെക്കുറിച്ചും തുറന്നു പറഞ്ഞുകൊണ്ട്, ക്രിസ്റ്റ്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ് വർക്കിന് (സി.ബി.എൻ) അനുവദിച്ച അഭിമുഖത്തിലാണ് ആർക്കും മാതൃകയാക്കാവുന്ന ‘വചന ഔഷധം’ അദ്ദേഹം പരിചയപ്പെടുത്തിയത്. ‘യേശുവിലുള്ള തന്റെ വിശ്വാസത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ, വിമർശനങ്ങളെ കാര്യമാക്കിയെടുക്കാറില്ല. അപ്പോഴെല്ലാം മേൽപ്പറഞ്ഞ ബൈബിൾ വാക്യം ഉദ്ധരിച്ചുകൊണ്ട് ദൈവത്തെ സ്തുതിക്കുക മാത്രമാണ് ചെയ്യാറുള്ളത്,’ മൈക്ക് പെൻസ് വെളിപ്പെടുത്തി.

അമേരിക്ക ദൈവവിശ്വാസത്തിൽ അധിഷ്ടിതമായ രാജ്യമാണെന്നും ഓരോ അമേരിക്കക്കാരന്റെയും വിശ്വാസവും ബഹുമാനിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്ത പെൻസ്, തന്റെ ശക്തമായ ക്രിസ്തീയ വിശ്വാസത്തിന്റെ പേരിൽ പലപ്രാവശ്യം പരിഹസിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ ടോക് ഷോ അവതാരകയും കൊമേഡിയനുമായ ജോയ് ബെഹാർ പെൻസിന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ‘മാനസിക രോഗി’ എന്ന് പരിഹസിച്ചിരുന്നു. പിന്നീട് പരസ്യമായി മാപ്പ് പറഞ്ഞു എന്നത് ചരിത്രം.

വിമർശകരോട് ക്ഷമിച്ചതിനും ആ സന്ദർഭത്തെ ദൈവവചനത്തിൽ ആശ്രയിച്ച് അതിജീവിച്ചതിനും ദൈവം നൽകിയ സമ്മാനമായാണ് വിശ്വാസീസമൂഹം ഈ സംഭവത്തെ കാണുന്നത്. മാത്രമല്ല, ഈയിടെ പ്രസിദ്ധീകൃതമായ ‘ദി ഷാഡോ പ്രസിഡന്റ്: ദി ട്രൂത്ത് എബൌട്ട് മൈക് പെൻസ്’ എന്ന പുസ്തകം ശ്രദ്ധേയമായ ഒരു വിശേഷണവും അദ്ദേഹത്തിന് സമ്മാനിച്ചു. ‘അമേരിക്കൻ ചരിത്രത്തിൽ എറ്റവുമധികം വിജയിച്ചിട്ടുള്ള ക്രിസ്ത്യൻ ഉന്നതാധികാരി’ എന്നത്രേ അത്. മൈക്കേൽ ഡി അന്റോണിയോ, പീറ്റർ എയിസ്‌നർ എന്നിവരായിരുന്നു അതിന്റെ രചയിതാക്കൾ.