കുരിശുരൂപം നെഞ്ചോട് ചേർത്ത് പോപ്പ് ഗായിക

0
259
വാഷിംഗ്ടൺ ഡി.സി: പോപ്പ് ഗാനങ്ങളുമായി ആളുകളെ സന്തോഷഭരിതരാക്കുന്ന പോപ് ഗായികയ്ക്ക് കുരിശിനോട് എന്ത് ആഭിമുഖ്യം എന്ന് ചിന്തിക്കാന് വരട്ടെ. കാരണം, അലാനിസ് നദെയ്‌ന് മൊറിസെറ്റേ എന്ന അമേരിക്കന് – കനേഡിയന് പോപ്പ് ഗായിക ദ ഗാര്ഡിയനുമായി നടത്തിയ അഭിമുഖത്തിലാണ് കുരിശിനോടുള്ള തന്റെ വ്യക്തിഗതമായ അടുപ്പത്തെ കുറിച്ച് വിവരിച്ചത്.
ജീവിതത്തില്‍ ഏറ്റവുമധികം വിലമതിക്കുന്നത് എന്തിനെയാണെന്നുള്ള ചോദ്യത്തിന് കുരിശുരൂപത്തെയാണെന്നാണ് ഈ പോപ് ഗായിക ഉത്തരം നല്‍കിയത്. അത് വെറും കുരിശുരൂപമല്ല, മറിച്ച് 1956ലെ ഹങ്കേറിയന്‍ വിപ്ലവകാലത്ത് രക്ഷപെട്ടോടിയപ്പോള്‍ വല്യമ്മ കൈവശം കാത്തിരുന്ന കുരിശു രൂപം, മരിക്കാറായപ്പോള്‍ നല്‍കിയ ക്രൂശിതരൂപമാണ്.
പൂര്‍ണ്ണമായും കത്തോലിക്ക വിശ്വാസത്തില്‍ വളര്‍ന്നു വന്ന മൊറിസെറ്റേ തന്റെ കരിയറിന്റെ മുഴുവന്‍ ക്രെഡിറ്റ് നല്‍കുന്നത് കത്തോലിക്ക ദേവാലയത്തിനാണ്. ‘വീട്ടിലായിരുന്നപ്പോള്‍ ഞാന്‍ എപ്പോഴും പാട്ട് പാടുമായിരുന്നു. എന്നാല്‍ ഈപാട്ടിലൂടെ എനിക്ക് ജീവിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് സഹോദരങ്ങള്‍ എന്നെ കളിയാക്കുമായിരുന്നു.
ഒരിക്കല്‍ ദേവാലയത്തില്‍ പാട്ട് പാടിക്കൊണ്ടിരുന്നപ്പോള്‍ എന്റെ സ്വരം നല്ലതാണെന്ന് ദേവാലയത്തിലെ ഒരു ചേച്ചി പറഞ്ഞു. അത് എന്നിലെ എന്നെത്തന്നെ മാറ്റിമറിച്ചു. ഞാന്‍ സംഗീതത്തെ ഇഷ്ടപ്പെട്ടു. യേശുവിനെ, മാതാവിനെ ഇഷ്ടപ്പെടുന്നു. എനിക്ക് മാതാവായി തീരണം. ഇങ്ങനെ പോകുന്നു ഈ പോപ് ഗായികയുടെ ക്രൂശിത രൂപത്തോടുള്ള ഇഷ്ടം.