Follow Us On

28

March

2024

Thursday

കുറിപ്പടിക്ക് പകരം സുവിശേഷം; ഡിസ്‌നിയുടെ നാട്ടിലും വിശ്വാസം പ്രഘോഷിച്ച് ക്രിസ് പ്രാറ്റ്‌

കുറിപ്പടിക്ക് പകരം സുവിശേഷം; ഡിസ്‌നിയുടെ നാട്ടിലും വിശ്വാസം പ്രഘോഷിച്ച് ക്രിസ് പ്രാറ്റ്‌
വാഷിംഗ്ടൺ ഡിസി: അവസരം കിട്ടുമ്പോഴെല്ലാം ക്രിസ്തുവിശ്വാസം സാക്ഷിക്കുന്ന ഹോളിവുഡ് താരം ക്രിസ് പ്രാറ്റ്, ഡിസ്‌നിലാൻഡിലെ ക്രിസ്മസ് ദീപം തെളിക്കൽ വേദിയും വിശ്വാസ പ്രഘോഷണ വേദിയാക്കി മാറ്റി. മുൻകൂട്ടി എഴുതി തയാറാക്കിയ കുറിപ്പ് മാറ്റിവെച്ച് വിശുദ്ധ ലൂക്കായുടെ സുവിശേഷം വായിച്ച്, യേശുവിന്റെ സ്‌നേഹത്തെ പ്രകീർത്തിക്കുകയായിരുന്നു ക്രിസ് പ്രാറ്റ്.
നാം നമ്മുടെ കുട്ടികളെ എത്രത്തോളം സ്‌നേഹിക്കുന്നു അത്രത്തോളം മനുഷ്യരോടുള്ള ദൈവത്തിന്റെ സ്‌നേഹത്തെ പറ്റി നമുക്ക് മനസിലാക്കാൻ സാധിക്കുും. എല്ലാ മനുഷ്യരും അമൂല്യമായ സൃഷ്ടികളാണ്. ഈ ആഗമനകാലത്ത് നാളെയെന്ന ദിനത്തെ സ്‌നേഹത്തോടും പ്രത്യാശയും പ്രത്യാശയോടും കൂടെ ആശ്ലേഷിക്കാം. ഇതിലൂടെ ലോകം മുഴുവനിലും സമാധാനം പ്രചരിപ്പിക്കാൻ സാധിക്കട്ടെ എന്ന് ആശംസിച്ചാണ് ക്രിസ് പ്രാറ്റ് പ്രസംഗം അവസാനിപ്പിച്ചത്.

അമേരിക്കയിലെ ഡിസ്‌നിലാൻഡ് എല്ലാവർഷവും സംഘടിപ്പിക്കുന്ന പരമ്പരാഗതമായ ക്രിസ്മസ് ദീപം തെളിയിക്കൽ പതിവുപോലെ ഇത്തവയും പ്രമുഖരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു.  എഴുന്നൂറോളം ഗായകർ അണിനിരന്ന കാരളും ‘ഗാർഡിയൻ ഓഫ് ദ ഗാലക്‌സി’ എന്ന് നാമകരണം ചെയ്ത സംഗമത്തിന്റെ ഭാഗമായിരുന്നു.
തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുവാൻ യാതൊരു മടിയും കാണിക്കാത്ത താരമാണ് ക്രിസ് പ്രാറ്റ്. കഴിഞ്ഞ ജൂണിൽ ഒരു അവാർഡ് ദാന സംഗമത്തിൽ പങ്കെടുക്കവേ, ദൈവം യാഥാർത്ഥ്യമാണെന്നും നമുക്ക് ആത്മാവുണ്ടെന്ന് തിരിച്ചറിയണമെന്നും ക്രിസ് പ്രാറ്റ് പരസ്യമായി പ്രസ്താവിച്ചത് വലിയ വാർത്തയായിരുന്നു. അതുപോലെ,  ‘യേശു നിന്നെ സ്‌നേഹിക്കുന്നു’ എന്ന് രേഖപ്പെടുത്തിയ ടീ ഷർട് ധരിച്ച് മാധ്യമ പ്രവർത്തകർക്കുമുന്നിൽ എത്തിയതും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. 2017ൽ ഈസ്റ്ററിന് മുമ്പുള്ള ശനിയാഴ്ച തന്റെ വീടിനു സമീപത്തുള്ള ചെറുകുന്നിൽ ഒരു കുരിശ് രൂപം ഉയർത്തിയും ക്രിസ് പ്രാറ്റ് തന്റെ വിശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?