Follow Us On

28

March

2024

Thursday

ഡീക്കൻ രാജീവിന്റെ തിരുപ്പട്ട സ്വീകരണം തത്‌സമയം കാണാം ശാലോം ടി.വിയിൽ

ഡീക്കൻ രാജീവിന്റെ തിരുപ്പട്ട സ്വീകരണം തത്‌സമയം കാണാം ശാലോം ടി.വിയിൽ

ടാമ്പ: ഡീക്കൻ രാജീവ് വലിയവീട്ടിലിന്റെ തിരുപ്പട്ട സ്വീകരണം തത്‌സമയം കാണാം ‘ശാലോം അമേരിക്ക’ ചാനലിൽ. ടാമ്പാ സെന്റ് പോൾ ദൈവാലയത്തിൽ ജൂൺ രണ്ട് രാവിലെ 09.30 (EST)നാണ് തിരുപ്പട്ട സ്വീകരണം. അമേരിക്കയിൽ ജനിച്ചു വളർന്ന തലമുറയിൽനിന്ന് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിക്കുന്ന രണ്ടാമത്തെ വൈദികനാണ് രാജീവ്. ഇദ്ദേഹത്തോടൊപ്പം സെമിനാരി പരിശീലനം ഒരുമിച്ച് പൂർത്തിയാക്കിയ ഫാ. കെവിൻ മുണ്ടക്കലിന്റെ തിരുപ്പട്ട സ്വീകരണം ഇക്കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു.
ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് കൈവെപ്പ് ശുശ്രൂഷ നിർവഹിക്കും. സഹായമെത്രാൻ വചനസന്ദേശം പങ്കുവെക്കും. ദൈവവിളി കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ഫാ. വിനോദ് മ~ത്തിപ്പറമ്പിൽ ആർച്ചുഡീക്കനും യൂത്ത്- ഫാമിലി അപ്പസ്തലേറ്റുകളുടെ ഡയറക്ടറും ദൈവവിളി കാര്യങ്ങളുടെ ചുമതലക്കാരനുമായ ഫാ. പോൾ ചാലിശേരി മാസ്റ്റർ ഓഫ് സെറിമണിയും ആയിരിക്കും.
റോമിലെ മാത്തർ എക്ലേസിയ സെമിനാരി പ്രൊഫസർ നിക്കോള ഡെർപിച്ച് എൽ.സി, ചിക്കാഗോ രൂപതാ വികാരി ജനറൽമാരായ റവ. ഡോ. അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ, ഫാ. തോമസ് മുളവനാൽ, ചാൻസിലർ ഫാ. ജോണിക്കുട്ടി പുലിശേരി, ഫിനാൻസ് ഓഫീസർ ഫാ. ജോർജ് മാളിയേക്കൽ, ചിക്കാഗോ സെന്റ് ജോസഫ് സെമിനാരി റെക്ടർ ഫാ. പീറ്റർ, ടാമ്പ സെന്റ് പോൾ ദൈവാലയ വികാരി ഫാ. ബിൽ, ടാമ്പാ സെന്റ് ജോസഫ് ഇടവക വികാരി ഫാ. റാഫേൽ അമ്പാടൻ, രൂപതയിലെ നവ വൈദികൻ ഫാ. ദെവിൻ മുണ്ടയ്ക്കൽ എന്നിവർക്കൊപ്പം രൂപതയിലെ നിരവധി വൈദികരും സഹകാർമികരാകും. കൂടാതെ, അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതിയെ പ്രതിനിധീകരിച്ച് രൂപതാധ്യക്ഷന്മാരും വൈദികരും പങ്കെടുക്കും.
ടാമ്പാ സെന്റ് ജോസഫ് ഇടവക വലിയവീട്ടിൽ ജോർജ് വിമല ദമ്പതികളുടെ മകനാണ് ഡീക്കൻ രാജീവ്. മാതാപിതാക്കൾ ആത്മീയകാര്യങ്ങളിൽ വ്യാപൃതരായിരുന്നതിനാൽ വൈദികനാകാനായിരുന്നു കുട്ടിക്കാലംമുതൽ രാജീവിന്റെ ആഗ്രഹം. പക്ഷേ, ഇടക്കാലത്തുവെച്ച് ഒരു ആശയക്കുഴപ്പത്തിൽപ്പെട്ടു. വൈദികജീവിതം തനിക്ക് യോജിച്ചതല്ല ചിന്തയാൽ ആഗ്രഹം ഉപേക്ഷിക്കാൻ മറ്റൊരു കാരണവും കണ്ടെത്തി കുടുംബത്തിലെ ഏക ആൺതരിയാണ്.
ഹൈസ്‌കൂൾ പ~നകാലത്ത് പങ്കെടുത്ത ഒരു യുവജനധ്യാനമാണ് രാജീവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ജീസസ് യൂത്ത്തുമായി രാജീവ് ബന്ധപ്പെട്ടതും ആ ധ്യാനത്തിലൂടെയാണ്. തന്നെക്കുറിച്ചുള്ള ദൈവികപദ്ധതി വിവേചിച്ചറിയണമെന്ന ബോധ്യം ഉണ്ടായതോടെയാണ് പ്രാർത്ഥനകൾ ശക്തമായത്. അതിലൂടെ ലഭിച്ച തിരിച്ചറിവാണ്, മൂന്നു വർഷം പിന്നിട്ട മെഡിസിൻ പ~നം ഉപേക്ഷിച്ച് സെമിനാരി വിദ്യാർത്ഥിയാകാൻ രാജീവിനെ പ്രചോദിപ്പിച്ചത്.
ചിക്കാഗോ സെന്റ് ജോസഫ് സെമിനാരി, ലയോള കോളജ്, റോമിലെ മാത്തർ എക്ലേസിയ സെമിനാരി, ആലുവ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലായിരുന്നു വൈദിക പരിശീലനം. ഈ വർഷം മൂന്നു പേർകൂടി സെമിനാരി അർത്ഥികളായി എത്തിയതോടെ ചിക്കാഗോ രൂപതയ്ക്കുവേണ്ടി അമേരിക്കയിലും വത്തിക്കാനിലുമായി പരിശീലനം നടത്തുന്നവരുടെ എണ്ണം 11ആയി. shalommedia.org എന്ന വെബ് സൈറ്റിലും ശാലോം മീഡിയയുടെ ഫേസ്ബുക്ക് പേജിലും തത്‌സമയ സംപ്രേഷണം കാണാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?