ആദ്യ കുർബാന നൽകി, ആദ്യാക്ഷരം എഴുതിച്ച് ആദ്യ ഒർലാന്റോ സന്ദർശനം!

തക്കല ബിഷപ്പ് മാർ രാജേന്ദ്രന്റെ പ്രഥമ ഒർലാന്റോ സന്ദർശനം അവിസ്മരണീയം

0
211
ഒർലാന്റോ: ആദ്യ കുർബാനയും സ്‌ഥൈര്യലേപനവും നൽകി, കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു കൊടുത്ത് തക്കല ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ ഒർലാന്റോ സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ നടത്തിയ ആദ്യ സന്ദർശനം ഹൃദ്യമായി. പെന്തക്കുസ്താ തിരുനാൾ വാരാന്ത്യത്തിലായിരുന്നു ബിഷപ്പിന്റെ സന്ദർശനം. വികാരി ഫാ. കുര്യാക്കോസ് വടാനയുടെ നേതൃത്വത്തിൽ ഇടവക സമൂഹം ഒരുക്കിയ ഊഷ്മള സ്വീകരണത്തെ തുടർന്നായിരുന്നു തിരുക്കർമങ്ങൾ.
പരമ്പരാഗത ആചാരങ്ങളോടെയായിരുന്നു പ്രഥമ ദിവ്യകാരുണ്യം. ദിവ്യകാരുണ്യ സ്വീകരണാർത്ഥികൾ മുഖ്യകവാടത്തിൽ കൈകഴുകിയതിനുശേഷം മദ്ബഹയിലെ നിലവിളക്കിൽനിന്ന് മെഴുകുതിരി തെളിച്ച് ജ്ഞാനസ്‌നാനവ്രതം നവീകരിച്ചാണ് ദിവ്യബലിക്ക് അണഞ്ഞത്. ബിഷപ്പ് മുഖ്യകാർമികനായ തിരുക്കർമങ്ങളിൽ വിന്റർപാർക്ക് സെന്റ് മാർഗരറ്റ് മേരി ദൈവാലയത്തിൽ സേവനം ചെയ്യുന്ന ഫാ. ജേംസ് തരകൻ, ഫാ. ഷിനോയ് തോമസ് എന്നിവർ സഹകാർമികരായിരുന്നു.
തന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണദിനത്തെയും അന്നേദിനം സ്വർഗീയ പിതാവിന് നൽകിയ വാഗ്ദാനങ്ങളെയും അനുസ്മരിപ്പിക്കുന്നതായിരുന്നു ബിഷപ്പിന്റെ
സന്ദേശം. തിരുക്കർമങ്ങൾക്കുശേഷം മതാധ്യാപകരായ സെലിൻ ഇമ്മാനുവൽ, വത്സാ ചാണ്ടി, ഷീബാ സോജിൻ എന്നിവർ ‘ആനിമാ ക്രിസ്റ്റി’ പ്രാർത്ഥന ചൊല്ലിക്കൊടുത്ത് കുട്ടികളെ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചു.
സഭയുടെ പിറവിത്തിരുന്നാളായ പെന്തക്കുസ്താദിനത്തിലായിരുന്നു സൈ്ഥര്യലേപന ശുശ്രൂഷ. തുടർന്ന്, ദൈവഭയം അറിവിന്റെ ആരംഭവും ജ്ഞാനം പരിശുദ്ധാത്മാവിന്റെ വരദാനവുമാണെന്ന് ഓർമിപ്പിച്ചുകൊണ്ട് കുരുന്നുകളുടെ എഴുത്തിനിരുത്തു കർമവും ബിഷപ്പ് നിർവഹിച്ചു. ബിഷപ്പിന്റെ കരം പിടിച്ച്, ‘യേശു’ എന്നതാണ് ആദ്യാക്ഷരമായി കുറിച്ചത്. തുടർന്ന്, മതബോധന പ~നം പൂർത്തിയാക്കിയ ഇടവകയിലെ ആദ്യബാച്ചിലെ  വിദ്യാർത്ഥികൾക്ക് ഗ്രാജുവേഷൻ സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു.
വർഷങ്ങളായി സ്തുത്യർഹസേവനം കാഴ്ചവെച്ച ദൈവാലയശുശ്രൂഷകരായ ഇമ്മാനുവൽ ജോസഫ്, മാത്യു സൈമൺ,ടോംരാജ് ചോരാത്ത് എന്നിവർക്കും മതബോധനത്തിന് നേതൃത്വം നൽകുന്ന ബിനോയ് ജോസഫ്, ഷീബാ സോജിൻ എന്നിവർക്കും അനുമോദനഫലകം നൽകി ബിഷപ്പ് ആദരിച്ചു. മതബോധന അധ്യാപകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, തത്വാധിഷ്~ിതവും ദൈവാത്മനിവേശിതവുമായ മതബോധനത്തിന്റെ കാലികമായ പ്രാധാന്യത്തെക്കുറിച്ചാണ് ബിഷപ്പ് പങ്കുവെച്ചത്.
അനൂപ് പുളിക്കൽ