Follow Us On

28

March

2024

Thursday

ക്രൈസ്തവരുടെ കണ്ണീരൊപ്പാൻ ഓടിയോടി 'റോമൻ റണേ്ണഴ്‌സ് '

ക്രൈസ്തവരുടെ കണ്ണീരൊപ്പാൻ ഓടിയോടി 'റോമൻ റണേ്ണഴ്‌സ് '
വാഷിംഗ്ടൺ ഡി.സി: ക്രിസ്തു വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ റിലേ ഓട്ടവുമായി അമേരിക്കൻ ‘റോമൻ റണേ്ണഴ്‌സ്’ വീണ്ടും. ഇറ്റലിയിലെ കിഴക്കൻ തീരംമുതൽ പടിഞ്ഞാറൻ തീരംവരെയുള്ള 242 കിലോമീറ്റർ ദൂരമാണ് ഇത്തവണ സംഘം ഓടിത്തീർത്തത്. അസാധാരണമായ ഈ ഉദ്യമത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നെന്നോ?  ഇറാഖിലും സിറിയയിലും ദുരിതമനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കുവേണ്ടി ഫണ്ട് സ്വരൂപിക്കുക. റോമൻ റണേ്ണഴ്‌സിന്റെ റിലേ ഓട്ടപരമ്പരയിലെ നാലാമത്തെ ഓട്ടമായിരുന്നു ഇത്തവണത്തേത്.
റോമിലെ നോർത്ത് അമേരിക്കൻ കോളജിൽ പ~ിക്കുന്ന അമേരിക്കൻ  സെമിനാരി വിദ്യാർത്ഥികൾ രൂപംകൊടുത്ത 12 റിലേ ഓട്ടക്കാരുടെ സംഘമാണ് ‘റോമൻ റണേ്ണഴ്‌സ്’. തുക എത്രയെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും സമാഹരിച്ച തുക അന്താരാഷ്ട്ര കത്തോലിക്കാ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’ വഴി വിശ്വാസത്തിന്റെ പേരിൽ സഹനമനുഭവിക്കുന്ന ക്രൈസ്തവർക്ക് എത്തിക്കാനാണ് സംഘത്തിന്റെ പദ്ധതി.
വാഷിംഗ്ടൺ ഡി.സി, ലൂയിസിയാന, അയോവാ, അർലിംഗ്ടൻ, വിർജീനിയ എന്നിങ്ങനെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു ‘റോമൻ റണേ്ണഴ്‌സ്’. ടീമിലെ ഓരോ അംഗവും 15 മൈലുകൾ വീതം ഓടിയാണ് 242 കിലോമീറ്റർ പൂർത്തിയാക്കിയത്. ഇത് രണ്ടാം തവണയാണ് സമാഹരിക്കുന്ന പണം
സിറിയയിലെയും ഇറാഖിലെയും ക്രിസ്ത്യാനികൾക്കായി ചെലവഴിക്കുന്നത്. പ്രാർത്ഥനാമധ്യേ വെളിപ്പെട്ടതനുസരിച്ചാണ്ഇത്തവണത്തെ സംഭാവനയും സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ക്രിസ്ത്യാനികൾക്ക് നൽകിയത്.
ആർക്കുവേണ്ടിയാണോ താൻ ഓടുന്നത്, അവരെ താൻ ഒരിക്കലും കണ്ടിട്ടില്ലായെന്നും എങ്കിലും തന്റെ പ്രവർത്തികളിലൂടെ അവരെ സ്‌നേഹിക്കാനും സഹായിക്കാനും തനിക്ക് കഴിയുമെന്നും റിലേയിൽ പങ്കെടുത്ത ജോസഫ് കാരവേ പറഞ്ഞു. ഇറാഖിലെ ക്രിസ്ത്യാനികൾ വംശഹത്യക്കിരയായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത ശരിവെച്ച് ഐക്യരാഷ്ട്രസഭയുടെയും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെയും റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. പതിനായിരകണക്കിന് ക്രിസ്ത്യാനികളാണ് മധ്യപൂർവേഷ്യയിൽ ഭവനരഹിതരായിരിക്കുന്നത്.
ഈ സാഹചര്യത്തിൽ തങ്ങളുടെ പ്രവർത്തനങ്ങൾ അവർക്ക് സഹായമാകുമെന്ന ഉത്തമ വിശ്വാസത്തിലാണ് സംഘം. ‘ചെറുതെങ്കിലും ഓരോ കാരുണ്യപ്രവർത്തിയിലൂടെയും നമുക്ക് അയൽക്കാരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനാകും.. ഇത്തരം കാരുണ്യപ്രവർത്തികളാണ് ആഗോളസഭയെ ഒന്നിപ്പിക്കുന്നത്. നമുക്ക് ഒരിക്കലും നേരിട്ട് സഹായിക്കാൻ കഴിയാത്തവരെ സഹായിക്കാനുള്ള അവസരമാണ് ഇതുപോലെയുള്ള യജ്ഞങ്ങൾ,’ കാരവേ കൂട്ടിച്ചേർത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?