വത്തിക്കാൻ മാധ്യമ വകുപ്പിന് അത്മായ പ്രീഫെക്ട്‌

0
265

വത്തിക്കാൻ: ചരിത്രത്തിലാദ്യമായി വത്തിക്കാൻ മാധ്യമ വകുപ്പിന്റെ പ്രീഫെക്ടായി അത്മായൻ നിയമിതനായി. കഴിഞ്ഞ ദിവസമാണ് തെക്കേ ഇറ്റലിയിലെ പലേർമോ സ്വദേശിയായ ഡോ. പാവുളോ റുഫീനിയെ വത്തിക്കാൻ മാധ്യമ വകുപ്പിന്റെ മേധാവിയായി ഫ്രാൻസിസ് പാപ്പ നിയമിച്ചത്. മാധ്യമവിധഗ്ദ്ധനും ഇറ്റലിയുടെ ദേശീയ ബിഷപ്പ് സമിതിയുടെ ടി.വി.2000 എന്ന ദൃശ്യ-ശ്രാവ്യ ശൃംഖലയുടെ ഡയറക്ടറുമായിരുന്നു റുഫീനി.

റോമിലെ സിപെയെൻസാ യൂണിവേഴ്‌സിറ്റിയിൽ നിന്നും നിയമം, പത്രപ്രവർത്തനം എന്നീ വിഷയങ്ങളിൽ റുഫീനി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. മുൻ വത്തിക്കാൻ ടെലിവിഷൻ കേന്ദ്രത്തിൻറെ ഡയറക്ടറും വത്തിക്കാൻ മാധ്യമ കാര്യാലയത്തിൻറെ പ്രഥമ പ്രീഫെക്ടുമായിരുന്ന മോൺ. ഡാരിയോ വിഗനോ വിരമിച്ച ഒഴിവിലാണ് റുഫീനി നിയമിതനായത്.