വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

0
787
Wayanad Social Service Society

മാനന്തവാടി: കാലവര്‍ഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. പുനരധിവാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണക്കിറ്റുകളും കമ്പിളിവസ്ത്രങ്ങളും സൊസൈറ്റി വിതരണം ചെയ്തു. കാരിത്താസ് ഇന്ത്യ, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

കുറുമണി, കോട്ടത്തറ, ആറാട്ടുതറ, കമ്മന, വെള്ളമുണ്ട, വാരാമ്പറ്റ, കരിങ്ങാരി, തൃക്കൈപ്പറ്റ തുടങ്ങിയ സ്ഥലങ്ങളില്‍ കിറ്റ് വിതരണം ചെയ്തു. മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ. ഷാജു, ഡപ്യൂട്ടി തഹസില്‍ദാര്‍ പി.പി. സ്റ്റാന്‍ലി, വില്ലേജ് ഓഫിസര്‍മാരായ രാഗേഷ്, ജയരാജ്, ജോസഫ്, സജീവ്, ഡബ്ല്യു.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ. പോള്‍ കൂട്ടാല, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പാലത്തടത്തില്‍, പ്രോഗ്രാം ഓഫിസര്‍ പി.എ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.