Follow Us On

28

March

2024

Thursday

പ്രഥമ യൂത്ത് ലീഡേഴ്‌സ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം

പ്രഥമ യൂത്ത് ലീഡേഴ്‌സ് സമ്മേളനത്തിന് ഉജ്ജ്വല സമാപനം

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്‌മെൻറിൻറെ പ്രഥമ യൂത്ത് ലീഡേഴ്‌സ് സമ്മേളനത്തിന് മെൽബൺ മൗണ്ട് മോർട്ടൺ ക്യാംപ് ആൻഡ് കോൺഫറൻസ് സെന്ററിൽ ഉജ്ജ്വല സമാപനം.
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 60 ഓളം യുവജനങ്ങൾ മൂന്നു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുത്തു. മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂരിൻറെ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് യുവജന കൂട്ടായ്മ ആരംഭിച്ചത്.
സഭ യുവജനങ്ങളെ സ്‌നേഹിക്കുന്നുവെന്നും സഭയുടെ വളർച്ചയിൽ യുവജനങ്ങൾക്ക് വളരെയേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മാർ ബോസ്‌കോ പുത്തൂർ യുവജനങ്ങളെ ഓർമിപ്പിച്ചു. രൂപത യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി. വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, യൂത്ത് അപ്പോസ്റ്റലേറ്റ് ചാപ്ലിൻ ഫാ. സാബു ആടിമാക്കിയിൽ, മെൽബൺ സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. ഫ്രെഡി എലുവുത്തിങ്കൽ തുടങ്ങിയ വൈദികരുടെ സജീവ സാന്നിധ്യം യുവജന കൂട്ടായ്മക്ക് ഉണർവേകി.
സീറോ മലബാർ പാരമ്പര്യത്തേയും സംസ്‌കാരത്തേയും കുറിച്ച് മാർ ബോസ്‌കോ പുത്തൂർ നയിച്ച സെഷൻ സീറോ മലബാർ സഭയെ കൂടുതൽ അടുത്തറിയാൻ യുവജനങ്ങളെ സഹായിച്ചു. ഫാ. ഫ്രെഡി എലുവുത്തിങ്കൽ, ഫാ. സാബു ആടിമാക്കിയിൽ, നേതൃത്വ പരിശീലകൻ ഡോണി പീറ്റർ എന്നിവർ നയിച്ച വിവിധ സെഷനുകൾ സഭയെകുറിച്ചും സഭയിലെ യുവജന പങ്കാളിത്തത്തെ കുറിച്ചും യുവാക്കൾക്ക് ദിശാബോധം നൽകി. മൗണ്ട് മോർട്ടൻ സംഘം നേതൃത്വം നല്കിയ വിവിധ ടീം ബിൽഡിംഗ് ആക്റ്റിവിറ്റികളിൽ യുവജനങ്ങൾ ഏറെ ആവേശത്തോടെ പങ്കെടുത്തു. ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്ത യുവജനങ്ങൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അവസരം ലഭിച്ചു. സഭയെയും പ്രത്യേകിച്ച് മെൽബൺ സീറോ മലബാർ രൂപതയിലെ യുവജന പ്രവർത്തനങ്ങളെ കുറിച്ചും സംഘടിപ്പിച്ച വിവിധ ചർച്ചകളും നിർദ്ദേശങ്ങളും രൂപതയിലെ യുവജന പ്രവർത്തനങ്ങൾക്ക് രൂപം നല്കാൻ ഏറെ സഹായകമാകും.
യൂത്ത് അപ്പൊസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻറെ നേതൃത്വത്തിൽ രൂപതയുടെ നാഷണൽ യൂത്ത് ഭാരവാഹികളുടെയും റീജ്യണൽ ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് നടത്തി. നാഷണൽ ടീം കോർഡിനേറ്ററായി കാൻബറയിൽ നിന്നുള്ള ജെൻസിൻ സി. ടോമിനെയും സെക്രട്ടറിയായി മെൽബണിൽ നിന്നുള്ള ജോവാൻ സെബാസ്റ്റ്യനെയും കമ്മിറ്റി അംഗങ്ങളായി നവീൻ ജോസഫ് (പെർത്ത്), ക്രിസ്റ്റീന തോമസ് (ബ്രിസ്‌ബേൻ), ഷെവിൻ ബിജു (മെൽബൺ), പോൾ കൊല്ലറക്കൽ (അഡ്‌ലെയ്ഡ്), ഡിക്‌സൺ ഡേവിസ് (നനകാസിൽ) എന്നിവരെയും തെരഞ്ഞെടുത്തു. മാർ ബോസ്‌കോ പുത്തൂരിൻറെ കാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ പ്രഥമ യൂത്ത് ലീഡേഴ്‌സ് സമ്മേളനം സമാപിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?