Follow Us On

18

April

2024

Thursday

 • കുരിശിന്‍ ചുവട്ടിലെ അമ്മ

  കുരിശിന്‍ ചുവട്ടിലെ അമ്മ0

  ”യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ചിരുന്ന ശിഷ്യനും അടുത്തു നില്‍ക്കുന്നതുകണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ നിന്റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോടു പറഞ്ഞു; ഇതാ നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു” (യോഹ. 19:26-27). അന്ന് ബെത്‌ലെഹമില്‍ പുത്രന് ജന്മം നല്‍കാന്‍ മറിയം അധികം അധ്വാനിക്കേണ്ടി വന്നില്ല. എന്നാല്‍ ഇന്ന് യോഹന്നാനെ മുന്‍നിര്‍ത്തി മാനവരാശിയുടെ അമ്മയാകാന്‍ അവള്‍ക്ക് കുരിശോളം കഷ്ടതയനുഭവിക്കേണ്ടവന്നു. പ്രിയസുതന്‍ അത് തന്റെ തോളില്‍ ഏറ്റുവാങ്ങുന്നതുവരെ

 • ഒരിക്കല്‍കൂടി

  ഒരിക്കല്‍കൂടി0

  ശിമയോന്‍ പത്രോസ് പറഞ്ഞു. നീ ജീവനുളള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. (മത്താ. 16:15) വര്‍ഷങ്ങള്‍ കടന്നുപോകുന്നു. നാം അനുവദിച്ചാലും ഇല്ലെങ്കിലും അതങ്ങനെ ആകാതെ വയ്യ. ഒട്ടേറെ തീരുമാനങ്ങളെടുത്ത് ആരംഭിക്കുന്ന യാത്രയ്ക്കിടയില്‍ തെന്നിമാറുന്ന അനുഭവങ്ങളുടെ കഥകളാകാം ഒരു പക്ഷേ നമുക്കധികവും കൈമുതലായുള്ളത്. ചുമരില്‍ കൊളുത്തുന്ന പുതിയൊരു കലണ്ടറിലധികം മാറ്റമൊന്നും നമ്മില്‍ നടക്കുന്നില്ല എന്നത് പച്ചപ്പരമാര്‍ത്ഥവുമാകാം. എങ്കിലും, ചില ആഭിമുഖ്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ നമുക്കാവില്ലേ? ക്രിസ്തു പഠിപ്പിച്ച അത്തിവൃക്ഷത്തിന്റെ ഉപമയാണ് ആദ്യം ഓടിയെത്തുക (ലൂക്കാ 13:6-9). മുന്തിരിത്തോട്ടത്തില്‍ നട്ടുപിടിപ്പിച്ച അത്തിവൃക്ഷത്തിന്റെ കഥ.

 • സ്‌നേഹക്കനലില്‍

  സ്‌നേഹക്കനലില്‍0

  അഗ്നിയും, ജലവും അവിടുന്നു നിന്റെ മുന്നില്‍ വച്ചിരിക്കുന്നു. ഇഷ്ടമുളളത് എടുക്കാം ജീവനും, മരണവും മനുഷ്യന്റെ മുന്നിലുണ്ട്. ഇഷ്ടമുളളത് അവനു ലഭിക്കും. കര്‍ത്താവിന്റെ ജ്ഞാനം മഹോന്നതമാണ്. (പ്രഭാ. 15:16-18) ഈജിപ്തില്‍ കഠിനതപസ്സനുഷ്ഠിച്ചിരുന്ന ഒരു താപസന്‍. ഒരല്‍പ്പം വെള്ളവും റൊട്ടിയും മാത്രം കഴിച്ച് പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞുപോന്നു. ബലിയര്‍പ്പിക്കാന്‍ മാത്രം ഗുഹവിട്ട് പുറത്തിറങ്ങും. വ്യത്യസ്ത ദേശങ്ങളില്‍നിന്നും പ്രാര്‍ത്ഥന തേടാനും ഉപദേശം സ്വീകരിക്കാനും ജനങ്ങളെത്തുക പതിവായി. വാര്‍ധക്യത്തിലെത്തിയ അദ്ദേഹത്തിന് കുന്നുകയറ്റവും ഇറക്കവും എളുപ്പമല്ലാതായി. മലയുടെ താഴ്‌വരയില്‍ താമസമുറപ്പിക്കാമെന്നും തീരുമാനിച്ചു. ഗുരുവിനെത്തേടി എത്തുന്നവര്‍ക്ക്

 • അവന്‍ ആര്‍ക്കും കടക്കാരനല്ല

  അവന്‍ ആര്‍ക്കും കടക്കാരനല്ല0

  ”മനുഷ്യനുവേണ്ടിയല്ല, കര്‍ത്താവിനുവേണ്ടി എന്നപോലെ സന്മനസ്സോടെ ശുശ്രൂഷ ചെയ്യണം” (എഫേ 6:7). ഇക്കഴിഞ്ഞദിവസം ഒരു വൈദികസുഹൃത്തിന്റെ കത്തുകിട്ടി. അതിലിങ്ങനെ എഴുതിയിരിക്കുന്നു. ”ഞാന്‍ അച്ചനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. എന്റെ ദൈവവിളിയെക്കുറിച്ച് ഏറെ സംശയിച്ച സമയത്താണ് ഞങ്ങളുടെ സെമിനാരിയില്‍ അച്ചന്‍ വാര്‍ഷികധ്യാനത്തിനായി എത്തിയത്. അതില്‍ പങ്കെടുക്കാനായില്ലായിരുന്നെങ്കില്‍ ഒരു വൈദികനാകാന്‍ എനിക്ക് കഴിയുമായിരുന്നോ എന്ന് സംശയമാണ്. മനുഷ്യന്റെ കടപ്പാട് എന്നു തീരാന്‍! എങ്കിലും നമ്മുടെ ദൈവം ആരുടെയും കടക്കാരനല്ല, കേട്ടോ.” അവസാനവാക്കുകള്‍ എന്നെ ഏറെ സ്വാധീനിച്ചു. ദൈവം ആരുടെയും കടക്കാരനല്ല. അവിടുത്തെ സ്‌നേഹത്തോടു

 • പരിത്യക്തന്റെ വിലാപം

  പരിത്യക്തന്റെ വിലാപം0

  ”ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: ഏലി, ഏലി ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു” (മത്താ. 27:46). മനുഷ്യന്‍ കൈവെടിഞ്ഞാല്‍ അവന് ദൈവമുണ്ട്. ദൈവവും കൈവിട്ടാല്‍ പിന്നെ അവന്‍ ആരെ വിളിച്ചു കരയും? ഇത്തരമൊരു വേദനയിലാണ് ക്രൂശിതന്റെ നിലവിളി നമ്മെയാകെ ഉലച്ചുകളയുന്നത്. ശ്രീരാമന്റെ വനവാസത്തിനിടയിലെ കഥപോലെ. അമ്പും വില്ലും മരത്തില്‍ കുത്തിവച്ചാണ് അന്ന് പുഴയില്‍ കുളിക്കാനിറങ്ങിയത്. തിരികെയെത്തിയപ്പോള്‍ കണ്ടത് ഭീകരമായിരുന്നു. ഒരു തവളയുടെ വായിലാണ് അത്

 • ആരാണ് നിന്റെ നുകം നിര്‍മിച്ചത്?

  ആരാണ് നിന്റെ നുകം നിര്‍മിച്ചത്?0

  ഭാരം കുറഞ്ഞതും അത്ര ക്ലേശകരവുമല്ലാത്ത നുകത്തെക്കുറിച്ച് പറഞ്ഞത് യേശുവാണ്, ഏറ്റം വലിയ നുകം തോളിലും നെഞ്ചിലുമേന്തിയവന്‍. അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക് എക്കാലത്തേക്കുമായി അവന്‍ നല്‍കിയ വചനമാണ്: എന്റെ നുകം വഹിക്കുക; എന്നില്‍നിന്നു പഠിക്കുക (മത്താ. 11:29). നുകമെന്നാല്‍ അത് നിയമമാകാം, കുരിശാകാം, ഓരോരുത്തരും വഹിക്കേണ്ട പലതുമാകാം. എല്ലാവരും ചില നിയമങ്ങളുടെ കീഴിലാണ്. വീട്ടിലും വിദ്യാലയത്തിലും ആതുരാലയത്തിലും ദൈവാലയത്തിലും ഒക്കെ. എന്നാല്‍, സ്‌നേഹത്തിന്റെ സാന്നിധ്യത്തില്‍ നിയമത്തിന്റെ ഭാവം മാറുന്നു. അതിന്റെ അസാന്നിധ്യത്തിലോ കാര്‍ക്കശ്യത്തിന്റെ വേലിയേറ്റം മാത്രം. ചില പാരമ്പര്യങ്ങള്‍

 • ഓര്‍ക്കണം

  ഓര്‍ക്കണം0

  അവന്‍ പറഞ്ഞു: യേശുവേ നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണേ. യേശു അവനോട് പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങന്നോട് പറയുന്നു, നീ ഇന്ന് എന്നോട് കൂടെ പറുദീസയിലായിരിക്കു (ലൂക്കാ. 23:43) വിശ്വാസിയുടെ സ്വപ്‌നക്കൂടാരമാണ് പറുദീസ. നീ എന്നെയൊന്ന് ഓര്‍ത്താല്‍ മതിയെന്നാണ് അയാളുടെ പ്രാര്‍ത്ഥന. എന്നാല്‍, അയാള്‍ക്ക് കിട്ടിയതോ പറുദീസയും. ചോദിക്കുന്നതിലധികം തരുന്നുണ്ട്, രക്ഷകന്‍ നമുക്ക്. അവന്‍ നമ്മെ ഓര്‍ത്താല്‍ മതി. അതിനായി നിരന്തരമായ യാത്രകളില്‍ നാം അവനെ ഓര്‍ക്കണം. ക്രിസ്തുവിന്റെ കുരിശിലെ ആദ്യമൊഴി രണ്ടു കള്ളന്മാരും

 • പൊറുക്കണം

  പൊറുക്കണം0

  ”എന്നെ ഇവിടെ വിറ്റതോര്‍ത്ത് നിങ്ങള്‍ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട. കാരണം ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി ദൈവമാണ് നിങ്ങള്‍ക്കുമുമ്പേ എന്നെ ഇങ്ങോട്ടയച്ചത്” (ഉല്‍. 45:5). പൊറുതി നല്‍കാന്‍ വന്നവനാണ് ക്രിസ്തു. വെള്ളം കിട്ടാതെ പുഴയും തണ്‍ കിട്ടാതെ മരവും മരിക്കുന്നതുപോലെ പൊറുതി കിട്ടാതെ വ്യാകുലപ്പെടുകയായിരുന്നു മനുഷ്യന്‍. വീണവനെ ആര് പിടിച്ചെഴുന്നേല്‍പിക്കും? തളര്‍ന്നവന് ആരു ബലം പകരും? പാപത്തിന്റെ കെട്ടില്‍നിന്നും ആരു മോചനം തരും? മാപ്പിരന്ന് മാപ്പു നല്‍കാന്‍ ദൈവപുത്രന്‍ കടന്നുവന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ പാക്കോ എന്നൊരു പതിനാലുകാരനുണ്ടായിരുന്നു. പപ്പയുടെയും മമ്മിയുടെയും

Latest Posts

Don’t want to skip an update or a post?