യാങ്കൂൺ: പട്ടാള അട്ടിമറിമൂലം കഠിന യാതനകളിലൂടെ കടന്നുപോകുമ്പോഴും മ്യാൻമർ ജനതയ്ക്ക് ദൈവകരുണയുടെ വെളിച്ചം പകരാൻ കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്ത് യാങ്കൂൺ കർദിനാൾ ചാൾസ് ബോ. കഷ്ടതകൾക്കിടയിലും വിലപിക്കുന്നവരെ ആശ്വസിപ്പിച്ചും പട്ടിണിയിലായവരുമായി ഭക്ഷണം പങ്കിട്ടും സമാധാനത്തിനായി നിരന്തരം പ്രാർത്ഥിച്ചും ദൈവകരുണയുടെ അടയാളമായി മാറണമെന്നാണ് കർദിനാളിന്റെ ആഹ്വാനം. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ‘എന്നത്തേക്കാളും അധികമായി നമ്മുടെ സമൂഹത്തിന് കരുണ ആവശ്യമുള്ള സമയമാണിത്. നമ്മുടെ ഭൂരിഭാഗം ജനങ്ങളും പട്ടിണിയിലാണ്. എങ്കിലും നമ്മുടെ വിഭവങ്ങൾ പങ്കിടേണ്ടതുണ്ട്. നാം
അബൂജ: നൈജീരിയൻ അപ്പീൽ കോടതികളിലേക്ക് ഈയിടെ നടന്ന ജഡ്ജുമാരുടെ നിയമനം രാജ്യം ഇസ്ലാമിക വത്ക്കരിക്കാനുള്ള മുഹമ്മദ് ബുഹാരി ഭരണകൂടത്തിന്റെ താൽപ്പര്യം വ്യക്തമാക്കുന്നു എന്ന ഗുരുതര ആരോപണവുമായി ക്രൈസ്തവ സഭാ നേതൃത്വം. നാഷണൽ ജുഡീഷ്യൽ കൗൺസിൽ നിയമിച്ച 20 ജഡ്ജിമാരിൽ 13 പേരും മുസ്ലീം സമുദായത്തിൽനിന്നുള്ളവരാണ് എന്നതിനൊപ്പം, ഈയിടെ നടന്ന മറ്റ് ചില സുപ്രധാന കാര്യങ്ങൾകൂടി ചൂണ്ടിക്കാട്ടിയാണ് ‘ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജിരിയ’ (സി.എ.എൻ) ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചത്. ‘ബുഹാരിയുടെ ആദ്യത്തെ ഭരണകാലഘട്ടത്തിൽ തന്നെ ജുഡീഷ്യൽ സംവിധാനങ്ങളെ അക്ഷരാർത്ഥത്തിൽ
അബൂജ: നൈജീരിയയിൽ ഫുലാനി ഹെർഡ്സ്മാൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്റെ മോചനത്തിൽ ദൈവത്തിന് നന്ദി അർപ്പിച്ച് വിശ്വാസീസമൂഹം. ഇമോ സംസ്ഥാനത്തുനിന്ന് ഏപ്രിൽ 10ന് തട്ടിക്കൊണ്ടുപോയ ക്ലരീഷ്യൻ സഭാംഗം ഫാ. മാർസെൽ ഇസു ഒനിയോച്ച ഏപ്രിൽ 12ന് മോചിപ്പിക്കപ്പെട്ട വിവരം പ്രമുഖ വാർത്താ ഏജൻസിയായ ‘ഫിഡെസ്’ റിപ്പോർട്ട് ചെയ്തു. എനുഗുവിൽനിന്ന് ഓവേറിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. തകരാറിലായ കാർ പരിശോധിക്കുന്നതിനിടെ വാഹനം വളഞ്ഞ ഫുലാനി ഭീകരർ ഡ്രൈവറെ പരിക്കേൽപ്പിച്ചശേഷം വൈദികനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ലക്ഷ്യം മോചനദ്രവ്യമായിരുന്നെങ്കിലും അത് സാധ്യമാകില്ലെന്ന് ബോധ്യപ്പെട്ടതോടെ
ലണ്ടൻ: സൗത്ത് ലണ്ടൻ ബൽഹാം ‘ക്രൈസ്റ്റ് ദ കിംഗ്’ പോളിഷ് കാത്തലിക് ദൈവാലയത്തിലെ ദുഃഖവെള്ളി തിരുക്കർമങ്ങൾ തടസപ്പെടുത്തിയതിൽ ഖേദം അറിയിച്ച് മെട്രോപ്പൊളിറ്റൻ പൊലീസ്. ‘സൗത്ത് വെസ്റ്റ് ബേസിക് യൂണിറ്റ്’ സേനയെ പ്രതിനിധീകരിച്ച് ഉന്നത ഉദ്യോഗസ്ഥൻ ദൈവാലയത്തിൽ നേരിട്ടെത്തിയാണ് വിവാദ നടപടിമൂലം ഇടവകാംഗങ്ങൾക്കുണ്ടായ പ്രയാസങ്ങളിൽ ഖേദം പ്രകടിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ചയിലെ തിരുക്കർമങ്ങൾക്കുശേഷം അൾത്താരയ്ക്ക് സമീപമുള്ള പ്രസംഗപീഠത്തിൽ നിന്നുകൊണ്ട് ഡിറ്റെക്റ്റീവ് ഡപ്യൂട്ടി സൂപ്രണ്ട് ആൻഡി വാഡി വിശ്വാസികളോട് ഖേദപ്രകടനം നടത്തുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണവുമായി ദുഃഖവെള്ളിയാഴ്ച തിരുക്കർമങ്ങൾ നടക്കവേ
പോർട്ട് ഓ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്ത്തിയിൽ ആഞ്ച് വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ. ഇതിൽ ഒരു വൈദികനും കന്യാസ്ത്രീയും ഫ്രാൻസിൽനിന്നുള്ള മിഷണറിമാരാണ്. കൂടാതെ, മൂന്ന് അൽമായരെയും തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് ഹെയ്ത്തിയിൽനിന്നുള്ള സഭാവൃത്തങ്ങളെ ഉദ്ധരിച്ച് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിന് വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ‘ക്രോയിക്സ് ഡെസ്ബൊക്കെറ്റ്’ മുനിസിപ്പാലിറ്റിയിലാണ് സംഭവം. പുതിയ ഇടവക വികാരി ചുമതലയേൽക്കുന്ന തിരുക്കർമങ്ങൾക്ക് ഒരുക്കം നടക്കവേയാണ് ഒരു സംഘം ആളുകൾ ഇവരെ തട്ടിക്കൊണ്ടുപോയത്. ആയുധധാരികളുടെ സംഘമാണ്
കാന്റർബറി: ഫിലിപ്പ് രാജകുമാരന്റെ ക്രിസ്തീയ വിശ്വാസത്തെയും ക്രിസ്തീയമായ സേവനത്തെയും സാക്ഷിച്ച് ആംഗ്ലിക്കൻ സഭാ നേതൃത്വത്തിന്റെ അനുശോചന കുറിപ്പുകൾ. ഫിലിപ്പ് രാജകുമാരൻ ക്രിസ്തീയ സേവനത്തിന്റെ ഉത്തമ മാതൃകയായിരുന്നു എന്ന് ആംഗ്ലിക്കൻ സഭാ തലവനും കാന്റർബറി ആർച്ച്ബിഷപ്പുമായ ജസ്റ്റിൻ വെൽബി ചൂണ്ടിക്കാട്ടിയപ്പോൾ, ക്രിസ്തു വിശ്വാസത്തെ ജീവിതത്തിന്റെ സുപ്രധാന ഭാഗമാക്കിയ രാജകുമാരൻ എന്നാണ് ഫിലിപ്പ് രാജകുമാരനെ യോർക്ക് ആർച്ച്ബിഷപ്പ് സ്റ്റീഫൻ കോട്രെല്ലി വിശേഷിപ്പിച്ചത്. ക്രിസ്തുവിശ്വാസമാണ് അദ്ദേഹത്തെ രൂപപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തമ്മിലുള്ള ദാമ്പത്യം ക്രിസ്തുവിലുള്ള അഗാധമായ
നെയ്റോബി: ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സുവിശേഷവത്ക്കരണ ദൗത്യത്തിനായി ജീവിതം സമർപ്പിച്ച മലയാളി വൈദികൻ ഫാ. ജോയ് വെള്ളാരംകാലായിൽ വി.സിയുടെ (52) അന്ത്യവിശ്രമവും ആഫ്രിക്കൻ മണ്ണിൽത്തന്നെ. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ രണ്ടു പതിറ്റാണ്ടായി മിഷണറി ശുശ്രൂഷ നിർവഹിക്കുകയായിരുന്ന വിൻസെൻഷ്യൻ സഭാംഗം ഫാ. ജോയ് വെള്ളാരംകാലായിന്റെ വിയോഗം കഴിഞ്ഞ ദിവസമായിരുന്നു. കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ലാവിംഗ്ടൺ ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറായിരുന്നു നിലവിൽ. അങ്കമാലി മേരിമാതാ പ്രൊവിൻസ് അംഗമാണ്. നെയ്റോബിയിലെ എംപി ഷാ ആശുപത്രിയിലായിരുന്നു അന്ത്യം. ആസ്തമ രോഗിയായിരുന്ന അദ്ദേഹം ഒരാഴ്ചയായി കോവിഡ്
റോം: കൊറോണാ മഹാമാരി സംഹാരതാണ്ഡവമാടിയ ദിനങ്ങളിൽ ജീവൻ പണയപ്പെടുത്തിയും കോവിഡ് രോഗികളെ ശുശ്രൂഷിച്ച രണ്ട് മലയാളി കന്യാസ്ത്രീകൾ ഉൾപ്പെടെ എട്ട് വനിതാ നഴ്സുമാർക്ക് അസാധാരണ ബഹുമതി സമ്മാനിച്ച് ഇറ്റലിയിലെ സാക്രോഭാനോ മുനിസിപ്പാലിറ്റി- പ്രധാന റോഡുകൾക്ക് ഇവരുടെ നാമധേയം നൽകിയാണ് റോമിന് സമീപമുള്ള സാക്രോഭാനോ മുനിസിപ്പാലിറ്റി ഇവരോടുള്ള ആദരം അറിയിച്ചത്. സെന്റ് കമില്ലസ് സഭാംഗങ്ങളായ സിസ്റ്റർ തെരേസ വെട്ടത്ത്, സിസ്റ്റർ ഡെയ്സി അണ്ണാത്തുകുഴിയിൽ എന്നിവരാണ് ആ അസാധാരണ ആദരത്തിന് അർഹയായ മലയാളികൾ. കമില്ലസ് സന്യാസിനീ സമൂഹത്തിന്റെ തന്നെ ‘മാദ്രെ
Don’t want to skip an update or a post?