Follow Us On

05

October

2022

Wednesday

Latest News

 • ദളിത് സംവരണം അടവുനയവുമായി സര്‍ക്കാര്‍

  ദളിത് സംവരണം അടവുനയവുമായി സര്‍ക്കാര്‍0

  ന്യൂഡല്‍ഹി: ദളിത് ക്രൈസ്തവരുടെ സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം പഠിക്കാന്‍ ദേശീയ കമ്മീഷന്‍ രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം പ്രഹസനം മാത്രമാണെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്റ്റ്യന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫ്രാങ്ക്‌ലിന്‍ സീസര്‍ തോമസ്, പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ജോണ്‍ ദയാല്‍ എന്നിവര്‍ പറഞ്ഞു. ദളിത് ക്രൈസ്തവരെ ഷെഡ്യൂള്‍ഡ് കാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള നിലപാട് മൂന്നാഴ്ചയ്ക്കുള്ളില്‍ വ്യക്തമാക്കമമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് സുപ്രീംകോടതി ആവശ്യപ്പെട്ട സാചര്യത്തില്‍ വീണ്ടുമൊരു കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദരിദ്രരായ ആളുകള്‍ക്ക് പട്ടികജാതി

 • ജപമാലയിൽ അണിചേരാൻ തയാറെടുത്ത് ഭാരതം; ‘റോസറി എക്രോസ് ഇന്ത്യ’ ഒക്ടോ. 9ന്

  ജപമാലയിൽ അണിചേരാൻ തയാറെടുത്ത് ഭാരതം; ‘റോസറി എക്രോസ് ഇന്ത്യ’ ഒക്ടോ. 9ന്0

  ന്യൂഡൽഹി: രാജ്യത്തിനും സഭയ്ക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള സംരക്ഷണം ഉൾപ്പെടെ ഏഴ് നിയോഗങ്ങളുമായി പരിശുദ്ധ ദൈവമാതാവിന്റെ ജപമാലയജ്ഞത്തിന് തയാറെടുത്ത് ഭാരതത്തിലെ കത്തോലിക്കാ വിശ്വാസികൾ. ഒക്ടോബർ ഒൻപത് വൈകിട്ട് 5.00നാണ് ‘റോസറി എക്രോസ് ഇന്ത്യ’ എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജപമാല പ്രാർത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നത്. ദൈവമാതാവിന്റെ മാധ്യസ്ഥ്യം തേടി പോളണ്ടിൽ സംഘടിപ്പിച്ച ‘റോസറി ഓൺ ബോർഡറി’ന്റെയും ബ്രിട്ടണിൽ നടന്ന ‘റോസറി ഓൺ കോസ്റ്റിന്റെയും’ മാതൃകയിൽ ഇന്ത്യയിൽ 2018ൽ ആരംഭിച്ച ജപമാല യജ്ഞമാണ് ‘റോസറി എക്രോസ് ഇന്ത്യ’.

 • യുദ്ധക്കെടുതിയിലായ സിറിയൻ ജനതയെ ചേർത്തുപിടിച്ച് പരിശുദ്ധ ദെവമാതാവ്; മൂന്ന് വർഷം ദീർഘിച്ച മരിയൻ പര്യടനത്തിന് പരിസമാപ്തി

  യുദ്ധക്കെടുതിയിലായ സിറിയൻ ജനതയെ ചേർത്തുപിടിച്ച് പരിശുദ്ധ ദെവമാതാവ്; മൂന്ന് വർഷം ദീർഘിച്ച മരിയൻ പര്യടനത്തിന് പരിസമാപ്തി0

  ഹോംസ്: യുദ്ധക്കെടുതിയിലായ തങ്ങളോരോരുത്തർക്കും ആശ്വാസം പകരാനെത്തിയ വ്യാകുലമാതാവിന്റെ പര്യടനത്തിന് കൃതജ്ഞതാഭരിതമായ പരിസമാപ്തി ഒരുക്കി സിറിയൻ ജനത. ഫ്രാൻസിസ് പാപ്പയുടെ അനുഗ്രഹാശിസുകളോടെ പൊന്തിഫിക്കൻ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) സംഘടിപ്പിച്ച മൂന്ന് വർഷത്തെ മരിയൻ പര്യടനത്തിന് വ്യാകുലമാതാവിന്റെ തിരുനാൾ ദിനത്തിലായിരുന്നു സമാപനം. യുദ്ധക്കെടുതി രൂക്ഷമായി അനുഭവിക്കേണ്ടി ഹോംസ് നഗരത്തിൽ ക്രമീകരിച്ച മരിയൻ പ്രദക്ഷിണത്തോടെയാണ് തിരുസ്വരൂപ പ്രയാണത്തിന് തിരശീലവീണത്. അൽ സിന്നാറിലെ സിറിയൻ ഓർത്തഡോക്‌സ് ദൈവാലയത്തിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം പുനരുദ്ധരിച്ച ഔർ ലേഡി ഓഫ്

 • മതമൗലികവാദം മതങ്ങളെ ദുഷിപ്പിക്കും; മതനേതാക്കൾക്ക് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് പാപ്പ

  മതമൗലികവാദം മതങ്ങളെ ദുഷിപ്പിക്കും; മതനേതാക്കൾക്ക് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് പാപ്പ0

  വത്തിക്കാൻ സിറ്റി: മതമൗലീക വാദം എല്ലാ മതവിശ്വാസങ്ങളെയും ദുഷിപ്പിക്കുമെന്ന വസ്തുത തിരിച്ചറിയേണ്ട കാലമാണിതെന്ന് ആഗോള മത നേതാക്കളെ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ലോകസമാധാനവും ജനതകൾ തമ്മിലുള്ള ഐക്യവും സംജാതമാക്കുന്നതിൽ ആഗോള മതങ്ങൾ നിർവഹിക്കേണ്ട സുപ്രധാന കടമയെക്കുറിച്ചും പാപ്പ പങ്കുവെച്ചു. കസാഖിസ്ഥാന്റെ തലസ്ഥാമായ നൂർ സുൽത്താൻ ആതിഥേയത്വം വഹിക്കുന്ന ആഗോള മതനേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാപ്പ വാചാലനായി. അടിസ്ഥാനപരവും പ്രാഥമിക അവകാശവുമായ മതസ്വാതന്ത്ര്യം എല്ലായിടത്തും പ്രോത്സാഹിപ്പിക്കപ്പെടണം. മതസ്വാതന്ത്ര്യമെന്നാൽ ആരാധനാ സ്വാതന്ത്ര്യത്തിൽ മാത്രം

Vatican

World

Magazine

Feature

Movies

 • മാനിയുടെ സ്വപ്നങ്ങള്‍ക്ക് എയ്മിയുടെ ചിറകുകള്‍

  മാനിയുടെ സ്വപ്നങ്ങള്‍ക്ക് എയ്മിയുടെ ചിറകുകള്‍0

  – രഞ്ജിത്ത് ലോറന്‍സ്‌ മൂത്ത മകളായ എയ്മി എന്ന് വിളിക്കുന്ന എയ്മിലിന്‍ റോസ് തോമസ് സെക്കന്‍ഡ് ഗ്രേഡില്‍ പഠിക്കുന്ന സമയത്താണ് മെര്‍ലിന്‍ രണ്ടാമതും ഗര്‍ഭിണിയായത്. ഗര്‍ഭകാലത്ത് നടത്തിയ സ്‌കാനിംഗുകളില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടിരുന്നുവെങ്കിലും ദൈവത്തിലാശ്രയിച്ചുകൊണ്ട് അവര്‍ പ്രത്യാശയോടെ മുമ്പോട്ട് പോയി. അക്കാലത്ത് മെര്‍ലിനും ഭര്‍ത്താവ് ജോസ് തോമസും മുടങ്ങാതെ ചൊല്ലിയിരുന്ന നൊവേന പ്രാര്‍ത്ഥനയായിരുന്നു പ്രാഗിലെ ഉണ്ണീശോയോടുള്ള നൊവേന. ഒരു ദിവസം രാത്രിയില്‍ ഉണ്ണീശോയോടുള്ള നൊവേന ഇരുവരും ചേര്‍ന്ന് ചൊല്ലുന്നതിനിടയില്‍ കുഞ്ഞിന് ഉണ്ണീശോയുടെ പേരായ ‘ഇമ്മാനുവേല്‍’ എന്ന് തന്നെ

 • സ്ഥിരതയോടെ പ്രാര്‍ത്ഥിക്കണം

  സ്ഥിരതയോടെ പ്രാര്‍ത്ഥിക്കണം0

  സ്ഥിരതയോടെയുള്ള പ്രാര്‍ത്ഥനയുടെ ഏറ്റവും മികച്ച ഉദാഹരണം ഈശോ തന്നെയാണെന്ന് പ്രാര്‍ത്ഥനയെക്കുറിച്ച് നടത്തിവന്ന പ്രഭാഷണപരമ്പരയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. നിരന്തരമായി പിതാവുമായി നടത്തിയിരുന്ന സംഭാഷണമായിരുന്നു യേശുവിന്റെ മിഷന്റെ കേന്ദ്രബിന്ദു. മടുപ്പുതോന്നാതെ പ്രാര്‍ത്ഥിക്കണമെന്ന് ഈശോ ശിഷ്യന്‍മാരെ പഠിപ്പിക്കുന്നതായി സുവിശേഷത്തില്‍ വായിക്കുന്നുണ്ടെന്ന് പാപ്പ ഓര്‍മിപ്പിച്ചു. പ്രാര്‍ത്ഥനയെക്കുറിച്ച് ഇത്രയേറെ സംസാരിക്കണ്ട കാര്യമുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്? അത് ആവശ്യമാണ്. കാരണം പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ നമുക്ക് ജീവിതത്തില്‍ മുമ്പോട്ട് പോകാനുള്ള ശക്തി ലഭിക്കില്ല. പ്രാര്‍ത്ഥന ആത്മീയ ജീവിതത്തിന്റെ ജീവവായുവാണ്. വിശ്വാസത്തോടെ തിരുഹൃദയത്തിന്റെ വാതിലില്‍ സ്ഥിരതയോടെ മുട്ടുന്ന ആരും

 • ഈ ആശുപത്രിയില്‍ ബില്‍ ഇല്ല !

  ഈ ആശുപത്രിയില്‍ ബില്‍ ഇല്ല !0

  – സ്വന്തം ലേഖകന്‍ ബില്ലുകളോ കാഷ് കൗണ്ടറുകളോ ഇല്ലാതെ രോഗികള്‍ക്ക് സൗജന്യമായി സാന്ത്വന പരിചരണം നല്‍കുന്ന ഒരാശുപത്രി – അമ്പതോളം രോഗികളെ കിടത്തി പരിചരിക്കുന്ന ഇന്ത്യയിലെ ആദ്യ പാലിയേറ്റീവ് കെയര്‍ ആശുപത്രിയായ ശാന്തിഭവന്‍ ആശുപത്രിയുടെ ഏറ്റവും വലിയ പ്രത്യേകതയാണിത്. രോഗികള്‍ക്കും ഇവരുടെ കൂട്ടിരുപ്പുകാര്‍ക്കും സൗജന്യഭക്ഷണം, വൃക്ക രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ്, യാതൊരു ലാഭവുമെടുക്കാതെ മൊത്തവിലയില്‍ മരുന്നുകളും ലഭ്യമാക്കുന്ന ആശുപത്രി -ശാന്തി ഭവന്‍ എന്ന പാലിയേറ്റീവ് ആശുപത്രിയുടെ വിശേഷണങ്ങളും പ്രത്യേകതകളും നീളുകയാണ്. തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ പഞ്ചായത്തിലെ പല്ലിശേരിയിലാണ്

Promo

Videos

പേപ്പൽ ഉപദേശകൻ ഫാ. കാന്തമലിസ സ്പെഷൽ ഇന്റർവ്യൂവിൽ
വലിയ കുടുംബത്തിന്റെ വിശേഷങ്ങളുമായി ‘വാൻ റെൻസ്ബർഗ്’ ഫാമിലി
റെക്സ് ബാൻഡ് നയിക്കുന്ന തെയ്സേ പ്രയർ
ലിവിംഗ് ദ വേ- ലെന്റൻ സ്‌പെഷൽ പ്രോഗ്രാം
ലിറ്റിൽ വേ ഓഫ് ലൈന്റ്- കുട്ടികൾക്കവേണ്ടിയുള്ള ലെന്റ് സ്പെഷൽ
ഹാർട്‌സ് ഓഫ് വേർഷിപ്പിൽ വോക്‌സ് ക്രിസ്റ്റി ബാൻഡ്‌

Books

 • ന്യൂട്ടൺ പറഞ്ഞതും കളർരോഗവും പിന്നെ ഏഴ് കഥകളും!

  ന്യൂട്ടൺ പറഞ്ഞതും കളർരോഗവും പിന്നെ ഏഴ് കഥകളും!0

  ഇ. സന്തോഷ് കുമാര്‍  സിജോ എം. ജോണ്‍സണ്‍ ദൃശ്യസമ്പന്നമായ ചില തുടക്കങ്ങളിലൂടെ സ്വന്തം കഥയെ അവതരിപ്പിക്കുന്നു. അത്തരം തുടക്കങ്ങളെ അയാള്‍ ഒരു നോവലിന്റെ വിവരണാത്മകമായ രീതിയിലേക്ക് വഴിമാറ്റുന്നു. അങ്ങനെ നോക്കുമ്പോള്‍ സിജോയുടെ കഥകള്‍ മിക്കവാറും എല്ലാം തന്നെ നോവലുകളാണെന്നു പറയണം. വലിപ്പം കൊണ്ടല്ല, എഴുതുന്നതിന്റെ  രീതി കൊണ്ടാണ് കഥകള്‍ ഇങ്ങനെ നോവലുകളായി രൂപാന്തരപ്പെടുന്നത്. കഥാപാത്രങ്ങളുടെ ജീവിതകഥ മുഴുവനായും നമുക്ക് ഓരോ കഥയിലും വായിക്കാം. അവരുടെ ജനനം, ചെറുപ്പകാലം, വിദ്യാഭ്യാസം, കുടുംബജീവിതം, തൊഴില്‍ എന്നിങ്ങനെ ഒരു മനുഷ്യജീവിതത്തിന്റെ എല്ലാഘട്ടങ്ങളേയും വിവരിച്ചുതന്നുകൊണ്ടാണ്

 • യൂറോപ്പ് ഒരു വിസ്മയം

  യൂറോപ്പ് ഒരു വിസ്മയം0

  ചരിത്രത്തിന്റെ നാൾവഴിയിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങളരങ്ങേറിയതും രക്തപ്പുഴയൊഴുകിയതും പുതിയ സംസ്‌കാരങ്ങളുണർന്നതും യൂറോപ്പിലാണ്. ഈ യൂറോപ്പിന്റെ ഇന്നിന്റെ അവസ്ഥാവിശേഷങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് കെ. ടി ത്രേസ്യയുടെ ‘യൂറോപ്പ് ഒരു വിസ്മയം.’ ചരിത്രം അവശേഷിപ്പിച്ചവ ഇന്നും കേടുകൂടാതെ നിലനിർത്തിയിരിക്കുന്ന യൂറോപ്പ്യൻ കാഴ്ചകളും യൂറോപ്പിന്റെ പ്രകൃതി മനോഹാരിതയും ലേഖകിക വിവരിക്കുന്നു ഇവിടെ. സ്‌പെയിൻ, ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിസ്റ്റർലൻഡ്, ഇറ്റലി, വത്തിക്കാൻ എന്നീ ഏഴ് രാജ്യങ്ങളിലൂടെയുള്ള യാത്രയിൽ കണ്ടലേകാത്ഭുതങ്ങളായ ഈഫൽ ടവറും പിസായിലെ ചരിഞ്ഞഗോപുരവും ദൈവാലയങ്ങളിലെ ശിൽപ്പ സൗന്ദര്യങ്ങളുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും

 • ജപമാല’യും മരിയൻ വിജ്ഞാനീയവും

  ജപമാല’യും മരിയൻ വിജ്ഞാനീയവും0

  ജപമാലയുടെ ഉത്ഭവത്തെയും വളർച്ചയെയും പറ്റി അറിവു നൽകുന്നതോടൊപ്പം ജപമാല ചൊല്ലി മറിയത്തിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഫാ. സെബാസ്റ്റ്യൻ കിഴക്കെയിലിന്റെ ‘ജപമാല’യും മരിയൻ വിജ്ഞാനീയവും.’ മാതാവായ മറിയത്തിന്റെ സംരക്ഷണം നമുക്കു ലഭിക്കുന്നതിനും തിന്മയുടെ ശക്തികളിൽനിന്ന് നമ്മെ പരിരക്ഷിക്കുന്നതിനും, പാപത്തിന്റെ വഴികളിൽ സഞ്ചരിക്കാൻ ഇടയാകാതിരിക്കുന്നതിനും നാം ഏറെ താൽപ്പര്യത്തോടെയും ആഴമുള്ള വിശ്വാസത്തോടെയും ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഗ്രന്ഥം ഉദ്‌ബോധിപ്പിക്കുന്നു. ജപമാലയുടെ പിന്നിലെ രഹസ്യങ്ങൾ മനസ്സിലാക്കാൻ താൽപ്പര്യപ്പെടുന്നവർക്കും പ്രത്യകിച്ച് യുവമനസ്സുകൾക്ക് ഏറെ സഹായകരമാകുന്ന ഈ ഗ്രന്ഥം

Don’t want to skip an update or a post?