

ബെയ്റൂട്ട്: ബെയ്റൂട്ട് വാട്ടര്ഫ്രണ്ടില് അര്പ്പിച്ച ദിവ്യബലിയിലൂടെ ലബനന്റെ മുറിവുകളില് ലേപനം പുരട്ടിയും ലബനീസ് ജനതയുടെ സ്നേഹവായ്പ് ഏറ്റുവാങ്ങിയും ലിയോ 14 -ാമന്‍ പാപ്പ ആദ്യ അപ്പസ്‌തോലിക സന്ദര്ശനം പൂര്ത്തിയാക്കി. അപ്പസ്‌തോലിക യാത്രയുടെ അവസാന പ്രഭാതത്തില്, ബെയ്റൂട്ട് തുറമുഖ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്ക്ക് മുന്നില് പാപ്പ മൗനമായി പ്രാര്ത്ഥിക്കുകയും ഇരകളുടെ സ്മരണയ്ക്കായി റീത്ത് സമര്പ്പിക്കുകയും ചെയ്തു. അപ്പസ്‌തോലിക യാത്രയിലെ ഏറ്റവും വൈകാരിക നിമിഷങ്ങളിലൊന്നില്, 2020 ഓഗസ്റ്റ് 4 ന് നടന്ന സ്ഫോടനത്തിന്റെ മുറിവുകള് ഇപ്പോഴും വഹിക്കുന്ന കൊല്ലപ്പെട്ടവരുടെയും അതിജീവിച്ചവരുടെയും കുടുംബാംഗങ്ങളുമായി

അങ്കാറ/തുര്ക്കി: ലിയോ 14 -ാമന്‍ മാര്‍പാപ്പയുടെ പ്രഥമ അപ്പസ്‌തോലിക സന്ദര്ശത്തിലെ പ്രധാന ആകര്ഷണങ്ങളിലൊന്നായ നിഖ്യയിലെ( ആധുനിക ഇസ്നിക്ക്) എക്യുമെനിക്കല് പ്രാര്ത്ഥനാ ശുശ്രൂഷ ഇന്ന് ഉച്ചതിരിഞ്ഞ് നടക്കും. സഭാ ചരിത്രത്തിലെ ഒന്നാം എക്യുമെനിക്കല് കൗണ്സിലായ നിഖ്യ കൗണ്സിലിന്റെ 1,700-ാം വാര്ഷികത്തോടനുബന്ധിച്ച് നടക്കുന്ന ഈ പ്രാര്ത്ഥനാകൂട്ടായ്മയില് ഓര്ത്തഡോക്സ് സഭാ നേതാവായ കോണ്സ്റ്റാനിനോപ്പിളിലെ പാത്രിയാര്ക്കീസ് ബര്ത്തലൊമേവ് പ്രഥമനും പാപ്പയോടൊപ്പം പങ്കുചേരും. പ്രഥമ അപ്പസ്‌തോലിക സന്ദര്ശനത്തിനായി ഇന്നലെ തുര്ക്കിയിലെത്തിയ പാപ്പയ്ക്ക് ഇസ്ലാമിക്ക് രാജ്യം ഹൃദ്യമായ വരവേല്പ്പാണ് നല്കിയത്. തുര്ക്കി തലസ്ഥാനമായ അങ്കാറയില് വിമാനമിറങ്ങിയ

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥനയുടെ ഭവനവും സ്‌നേഹത്തിന്റെ ആലയും വിശുദ്ധിയുടെ മാതൃകയുമാണ് നസ്രത്തിലെ തിരുക്കുടുംബമെന്ന് ലിയോ 14 ാമന്‍ പാപ്പ. നാല് സന്യാസിനിസഭകളുടെ ജനറല്‍ ചാപ്റ്ററുകളില്‍ പങ്കെടുക്കാനെത്തിയ സന്യാസിനിമാരെ അപ്പസ്‌തോലിക കൊട്ടാരത്തിലെ കണ്‍സിസ്റ്ററി ഹാളില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പ. മിഷനറി ഡോട്ടേഴ്‌സ് ഓഫ് ഹോളി ഫാമിലി ഓഫ് നസ്രത്ത്, ഡോട്ടേഴ്‌സ് ഓഫ് നസ്രത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, അപ്പസ്‌തോല്‍സ് ഓഫ് ഹോളി ഫാമിലി ഇന്‍സ്റ്റിറ്റ്യൂട്ട്, സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെയ്ന്റ് മേരി എന്നീ സന്യാസിനിസഭകളിലെ സന്യാസിനിമാരാണ് പാപ്പയെ സന്ദര്‍ശിച്ചത്. നസ്രത്തിലെ

വത്തിക്കാന്‍ സിറ്റി: സ്‌നേഹം ആകസ്മികമായി സംഭവിക്കുന്നതല്ലെന്നും, മറിച്ച് ബോധപൂര്‍വമായ തിരഞ്ഞെടുപ്പിന്റെ ഫലവും ഒരുക്കം ആവശ്യമുള്ള തീരുമാനമാണെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് ക്രിസ്തുവിന്റെ പീഢാസഹനം, മരണം, പുനരുത്ഥാനം എന്നീ രഹസ്യങ്ങളെക്കുറിച്ച് ആരംഭിച്ച പുതിയ മതബോധപരമ്പരയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. യേശു പീഡാസഹനത്തെ ‘തന്റെ വിധിയായല്ല’, മറിച്ച് ‘സ്വാതന്ത്ര്യത്തോടും കരുതലോടും കൂടി തിരഞ്ഞെടുത്ത പാതയോടുള്ള വിശ്വസ്തതയില്‍ നിന്നാണ്’ സ്വീകരിച്ചതെന്നും പാപ്പ പറഞ്ഞു. ‘ഒരുങ്ങുക’ എന്ന വാക്കിന്റെ അര്‍ത്ഥത്തെക്കുറിച്ച് വചനത്തിന്റെ വെളിച്ചത്തില്‍ പാപ്പ വിചിന്തനം ചെയ്തു. അത്

ദരിദ്രര്‍ പ്രത്യാശയുടെ നായകന്മാരാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. 2025 നവംബര്‍ 16 ഞായറാഴ്ച ഒമ്പതാം ലോക ദരിദ്ര ദിനം ആചരിക്കാന്‍ സഭ തയ്യാറെടുക്കുക്കുകയാണ്. ‘നിങ്ങളാണ് എന്റെ പ്രത്യാശ’ എന്നതാണ് ലോക ദരിദ്ര ദിനത്തോടനുബന്ധിച്ചുള്ള ലിയോ പതിനാലാമന്‍ പാപ്പയുടെ സന്ദേശത്തിന്റെ പ്രമേയം. പുരാതനനും പുതിയതുമായ ദാരിദ്ര്യ രൂപങ്ങളെ ചെറുക്കുന്നതിനും നിര്‍മാര്‍ജനം ചെയ്യുന്നതിനും വികസനത്തിനും പുരോഗതിക്കും ഉള്ള കര്‍മപദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിനും ഈ വിശുദ്ധ ജൂബിലി വര്‍ഷം സാക്ഷ്യം വഹിക്കുമെന്നും മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ദരിദ്രര്‍ പ്രത്യാശയുടെ നായകരാണ് എന്ന്

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ജീവചരിത്രം വത്തിക്കാനില്‍ പ്രകാശനം ചെയ്തു. ഇഡബ്ല്യുറ്റിഎന്‍ ന്യൂസിന്റെ വൈസ് പ്രസിഡന്റും എഡിറ്റോറിയല്‍ ഡയറക്ടറുമായ മാത്യു ബണ്‍സണ്‍ എഴുതിയ ‘ലിയോ പതിനാലാമന്‍: പോര്‍ട്രെയിറ്റ് ഓഫ് ഫസ്റ്റ് അമേരിക്കന്‍ പോപ്പ്’ എന്ന പുസ്തകം പരിശുദ്ധ പിതാവായി തിരഞ്ഞെടുക്കപ്പെട്ട 69 കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റിനെക്കുറിച്ചുള്ള ഒരുപക്ഷേ ആദ്യ ആധികാരിക ജീവചരിത്രമാണ്. ലിയോ പതിനാലാമന്‍ പാപ്പയുടെ ചെറുപ്പകാലവും പൗരോഹിത്യത്തിലേക്കുള്ള യാത്രയെയും, മിഷന്‍ പ്രവര്‍ത്തനങ്ങളും വിശദമായി അവതരിപ്പിക്കുന്ന ഈ പുസ്തകം പാപ്പയെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കും.
Don’t want to skip an update or a post?