കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പരിശുദ്ധ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി പത്രോസിന്റെ 266-ാമത് പിന്‍ഗാമിയായി പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പ തന്റെ ഔദ്യോഗികമായ ശുശ്രൂഷ ആരംഭിച്ചിരിക്കുകയാണ്. വിശുദ്ധ പത്രോസിന്റെ ഈ കാലഘട്ടത്തിലെ പിന്‍ഗാമി എന്ന നിലയില്‍, സഭയുടെ സാര്‍വ്വത്രിക ഭരണാധികാരി എന്ന നിലയിലും പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് കേരള സഭയയുടെയും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും കേരളത്തിലെ എല്ലാ സുമനസുകളുടെയും നാമത്തില്‍ പ്രാര്‍ത്ഥനാപൂര്‍വമായ അഭിനന്ദനങ്ങളും ആശംസകളും സന്തോഷത്തോടെ ഞാന്‍ നേരുന്നു. ഇക്കാലത്ത് സഭയെ
മോണ്‍. റോക്കി റോബി കളത്തില്‍ (കോട്ടപ്പുറം രൂപതാ വികാരി ജനറല്‍) ദ്വിമുഖ ദൗത്യമാണ് ഓരോ മാര്‍പാപ്പയും നിര്‍വഹിക്കേണ്ടത.് ലോകമെമ്പാടുമുള്ള 140 കോടി കത്തോലിക്കാ വിശ്വാസികളുടെ ആത്മീയ ആചാര്യന്‍ എന്ന നിലയില്‍ വിശ്വാസം മുറുകെ പിടിച്ചു മൂല്യങ്ങള്‍ കൈവിടാതെയും വിശ്വാസി സാഗരത്തെ നന്മയുടെ പാതയില്‍ ക്രിസ്തുവിലേക്ക് അടുപ്പിക്കുക എന്ന ദൗത്യം നിര്‍വഹിക്കാനുള്ള ദൈവവിളിയാണ് ഒന്നാമത്തേത്. സഭയുടെ ഭരണനിര്‍വഹണവും നയരൂപീകരണവുമൊക്കെ ഈ ഗണത്തില്‍പ്പെടുന്ന ചുമതലകളാണ്. വത്തിക്കാന്‍ രാഷ്ട്രത്തലവനെന്ന നിലയില്‍ രാജ്യാന്തര വിഷയങ്ങളില്‍ മനുഷ്യത്വപരവും നീതിയുടെപക്ഷത്തു നില്‍ക്കുന്നതുമായ നിലപാടുകള്‍ എടുത്ത് തിരുത്തല്‍
സിസ്റ്റര്‍ സോണിയ തെരേസ് ഡിഎസ്‌ജെ എളിമയുടെ രാജകുമാരനായ ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷത്തിലെ ഉയര്‍പ്പു തിരുന്നാളിന്റെ പിറ്റേദിവസം തന്നെ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ പലര്‍ക്കും വല്ലാത്ത ഒരു ശൂന്യതയാണ് അനുഭവപ്പെട്ടത്. ഇനി ഇങ്ങനെ ഒരു മാര്‍പാപ്പയെ തിരുസഭയുടെ തലവനായി കിട്ടുമോ എന്നായിരുന്നു ഭൂരിഭാഗം വിശ്വാസികളുടെയും ആശങ്ക. ‘കാത് കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും’ എന്ന പഴമൊഴി പോലെ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായ ലിയോ പതിനാലാമന്‍ പാപ്പ തീര്‍ച്ചയായും മറ്റൊരു ചരിത്ര പുരുഷനായിത്തീരുമെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍
ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍ ദൈവത്തിന്റെ ഓരോ തിരഞ്ഞെടുപ്പും അനുഗ്രഹവും അത്ഭുതവും നിറഞ്ഞതാണ്. തിരുവചനത്തില്‍ നിറയെ ദൈവത്തിന്റെ തിരഞ്ഞെടുപ്പുകളുടെ സൗന്ദര്യം ആവോളം വര്‍ണ്ണിക്കുന്നുണ്ട്. വിക്കനായ മോശ ദൈവത്തോട് പലതവണ പറഞ്ഞു: ‘ദൈവമേ എനിക്ക് ഈ ജനത്തെ നയിക്കാനുള്ള കഴിവും സാമര്‍ത്ഥ്യവുമില്ല. കൂടാതെ എന്റെ ശരീരത്തില്‍ ഒരുപാട് ബലഹീനതകളുമുണ്ട്’. ദൈവം മോശയോട് പറഞ്ഞു: ‘നിന്റെ ബലഹീനതയില്‍ ഞാന്‍ നിനക്ക് ബലം നല്‍കും. നിനക്ക് ഇസ്രായേല്‍ മക്കളെ നയിക്കാനുള്ള മുഴുവന്‍ കൃപയും കരുത്തും ഞാന്‍ നല്‍കും.’ ദൈവം ആ വാഗ്ദാനം
ഫാ.ജോയി ചെഞ്ചേരില്‍ MCBS സഭ ദൈവത്തിന്റെതാണെന്നും പരിശുദ്ധാത്മ പ്രവര്‍ത്തനത്തിലാണ് അതിന്റെ പദചലനങ്ങളെന്നും വീണ്ടും ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ലിയോ പതിനാലാമന്‍ പാപ്പ കത്തോലിക്ക സഭയുടെ അമരക്കാരനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അസത്യപ്രചാരണങ്ങള്‍ക്കുമപ്പുറം ദൈവത്തിന്റെ ശക്തമായ ഇടപെടലിലാണ് കര്‍ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമനായി നിയമിതനായിരിക്കുന്നത്. കോണ്‍ക്ലേവില്‍ പരിശുദ്ധാത്മാവിന്റെ ശക്തമായ ആവാസമുണ്ടായിരുന്നു എന്നതിന് തെളിവാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയെയും ഫ്രാന്‍സിസ് പാപ്പയെയും ചേരുംപടിചേര്‍ത്ത് ദൈവം നിയോഗിച്ച ലിയോ പതിനാലാമന്‍ പാപ്പ. ഇക്കാലഘട്ടത്തിന്, തിരുസഭയ്ക്ക് ആവശ്യകമായ ഒരു ഇടയന്‍ ബനഡിക്ട്
ലിയോ പതിനാലാമന്‍ പാപ്പയെ അദ്ദേഹം കര്‍ദിനാളായിരുന്നകാലംമുതല്‍ എനിക്ക് പരിചയമുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലികയാത്രകളില്‍ അനുഗമിക്കുന്ന സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. സാധാരണഗതിയില്‍ മെത്രാന്മാര്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ മാര്‍പാപ്പയുടെ യാത്രകളില്‍ പങ്കെടുക്കാറുള്ളതല്ല. പക്ഷെ ഓരോ അവസരത്തിലും മാര്‍പാപ്പതന്നെ മുന്‍കയ്യെടുത്ത് അദ്ദേഹത്തെ ഉള്‍പ്പെടുത്തുമായിരുന്നു. ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള്‍ പത്രോസിന്റെ പിന്‍ഗാമിയുടെ ശ്ലൈഹിക യാത്രകള്‍ എങ്ങനെയാണെന്നത് കണ്ടുപഠിക്കാന്‍ അദ്ദേഹത്തെ കൂടെകൂട്ടിയിരുന്നതുപോലെ തോന്നുന്നു. ആ യാത്രകളുടെ പ്രത്യേകതകള്‍ മനസിലാക്കി അതിനായി തയ്യാറെടുക്കാന്‍ ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ ഒരുക്കിയതുപോലെ. വളരെ
Don’t want to skip an update or a post?