Follow Us On

29

February

2024

Thursday

ഈ പെന്തക്കുസ്താ തിരുനാള്‍ ആത്മനിറവില്‍ ആഘോഷിക്കാനുതകുന്ന ചില ചിന്തകള്‍ പ്രമുഖ വചനപ്രഘോഷകര്‍ പങ്കുവയ്ക്കുകയാണിവിടെ. ഈ ചിന്തകള്‍ നമ്മെ ഒരു പുത്തന്‍ പന്തക്കുസ്തായിലേക്ക് നയിക്കട്ടെ. കൂടുതല്‍ ആത്മാഭിഷേകത്തോടെ നമുക്ക് മുന്നേറാം…

 • പരിശുദ്ധാത്മാവ് നല്‍കുന്ന അടയാളങ്ങള്‍

  പരിശുദ്ധാത്മാവ് നല്‍കുന്ന അടയാളങ്ങള്‍0

  കത്തോലിക്കാ സഭയില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഒരു പുതിയ പന്തക്കുസ്തയായിരുന്നുവെന്നുള്ള വിശ്വാസമാണ് നമുക്കെല്ലാവര്‍ക്കും ഉള്ളത്. സഭയില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനംവഴിയായി വളരെ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചുവെന്നുള്ളതാണ് അതിന്റെ മുഖ്യകാരണം. ഇന്നും രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ഭംഗിയായി നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പഠിപ്പിച്ച പല കാര്യങ്ങളും പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ സൂനഹദോസ് പറഞ്ഞ ഒരു കാര്യം ഇതായിരുന്നു. കാലത്തിന്റെ അടയാളങ്ങള്‍ മനസിലാക്കുക. നമ്മുടെ കാലഘട്ടത്തിലെ ഒരു പ്രത്യേക അടയാളം എന്താണ് എന്നു ചോദിച്ചാല്‍

 • പരിശുദ്ധാത്മാവ് ഇല്ലാതെ തിരുസഭയില്ല പരിശുദ്ധ കന്യാമറിയം ഇല്ലാതെ പന്തക്കുസ്ത ഇല്ല

  പരിശുദ്ധാത്മാവ് ഇല്ലാതെ തിരുസഭയില്ല പരിശുദ്ധ കന്യാമറിയം ഇല്ലാതെ പന്തക്കുസ്ത ഇല്ല0

  നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ ഉയിര്‍പ്പിന്റെ അമ്പതാം ദിവസമാണ് പന്തക്കുസ്ത. ‘പന്തക്കുസ്ത’ എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം ‘അമ്പത്’ എന്നാണ്. യഹൂദപാരമ്പര്യത്തില്‍ വിളവെടുപ്പിന് അരിവാള്‍ വയ്ക്കുകയും ഫലം ശേഖരിക്കുകയും ചെയ്യുന്ന ദിവസമാണ് പന്തക്കുസ്തായെങ്കില്‍ പുതിയ നിയമത്തില്‍ അത് മൂര്‍ച്ചയേറിയ ഇരുതല വാള്‍പോലെ പരിശുദ്ധ റൂഹാ ഇറങ്ങിവന്നതിന്റെ അനുസ്മരണമാണ്. നസ്രായനായ ഈശോയുടെ നാമത്തില്‍, അവന്റെ അമ്മയുടെയും ശ്ലീഹന്മാരുടെയും കൂട്ടായ്മയിലുള്ള പ്രാര്‍ത്ഥനയിലാണ് (നടപടി 1:14) റൂഹാദ്ക്കുദ്ശായുടെ ശക്തമായ പ്രവര്‍ത്തനം വെളിപ്പെടുന്നത്. പന്തക്കുസ്തയിലാണ് സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. സ്വര്‍ഗത്തിലേക്ക് കരേറിയ ഈശോയുടെ

 • നമ്മോടൊപ്പമുള്ള സഹായകന്‍

  നമ്മോടൊപ്പമുള്ള സഹായകന്‍0

  കോറിന്തോസിലെ സഭയ്ക്കഴുതിയ രണ്ടാം ലേഖനം അവസാന വാക്യത്തില്‍ വിശുദ്ധ പൗലോസ് ഇപ്രകാരം ആശംസിക്കുകയാണ്, ”യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളോട് കൂടെ ഉണ്ടായിരിക്കട്ടെ യെന്ന്.” അന്ത്യത്താഴവേളയില്‍ യേശു അരുളിചെയ്തു, എന്റെ പിതാവിനോട് ഞാന്‍ അപേക്ഷിക്കുകയും എന്നേക്കും നിങ്ങളുടെ കൂടെയായിരിക്കുവാന്‍ മറ്റൊരു സഹായകനെ തരുകയുംചെയ്യും. ഈ രണ്ട് വചനങ്ങളിലും പരിശുദ്ധാത്മാവ് നമ്മോടുകൂടെയായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് തിരുവചനം സൂചിപ്പിക്കുന്നത്. പരിശുദ്ധാത്മാവിന്റെ സഹവാസത്തിന്റെ ഒന്നാമത്തെ ആവശ്യം നാം യഥാര്‍ഥ മനുഷ്യരാവുക എന്നതാണ്. ഉല്‍പ്പത്തി പുസ്തകത്തില്‍ നാം വായിക്കുന്നു, കര്‍ത്താവ് ഭൂമിയിലെ

 • ദൈവശക്തിക്ക് മുന്നില്‍ എല്ലാ ശത്രുക്കളും ഇല്ലാതാകും

  ദൈവശക്തിക്ക് മുന്നില്‍ എല്ലാ ശത്രുക്കളും ഇല്ലാതാകും0

  ഇക്കാലഘട്ടത്തില്‍ ഓരോ വിശ്വാസിയും ഹൃദയഭാരത്തോടെ പ്രാര്‍ത്ഥിക്കേണ്ടത്, പരിശുദ്ധാത്മാവിന്റെ ശക്തി വെളിപ്പെടാനും നിറയാനുംവേണ്ടിയാണ്. നമ്മുടെ ഈ ഭാരതത്തിന്റെ മണ്ണില്‍ ദൈവശക്തിയുടെ പുതിയ അഭിഷേകത്തിന്റെ അതിശക്തമായ ശുശ്രൂഷ തുറക്കപ്പെടേണ്ടതിന്റെ കാലഘട്ടത്തിലേക്ക് ദൈവാത്മാവ് നമ്മളെ നയിക്കുകയാണ്. സങ്കീര്‍ത്തനം 92. 10 ല്‍ നാം വായിക്കുന്നു, എന്റെ കൊമ്പ് കാട്ടുപോത്തിന്റെ കൊമ്പുപോലെ അവിടുന്ന് ഉയര്‍ത്തി. എന്റെമേല്‍ പുതിയ തൈലം ഒഴിച്ചു. എന്റെ ശത്രുവിന്റെ പതനം എന്റെ കണ്ണുകള്‍ കണ്ടു, നാം തിരിച്ചറിയുക. അസാധാരണമായ കരുത്തുള്ള ജീവിയാണ് കാട്ടുപോത്ത്. ഇതുപോലെ ദൈവശക്തി മനുഷ്യന് വിവരിക്കാനോ

 • ദാഹിക്കുന്നവരായി മാറുക

  ദാഹിക്കുന്നവരായി മാറുക0

  പന്തക്കുസ്താ തിരുനാളിനൊരുങ്ങുമ്പോള്‍ ക്രിസ്തുവിന്റെ ഉറക്കെയുള്ള ആഹ്വാനം നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കട്ടെ, ‘ദാഹിക്കുന്നവന്‍ എന്റെ അടുക്കല്‍ വന്ന് കുടിക്കട്ടെ.’ എന്താണ് ഇതിലൂടെ യേശു സൂചിപ്പിക്കുന്ന ദാഹം എന്നതിനെക്കുറിച്ചൊന്ന് നമുക്ക് ചിന്തിക്കാം. തിരുനാളിന്റെ അവസാന ദിനത്തില്‍ ജനങ്ങളെല്ലാം ഉണങ്ങിവരണ്ട് ഭവനങ്ങളിലേക്ക് പോകുന്നത് കണ്ടപ്പോഴാണ് യേശു ഉച്ചത്തില്‍ വിളിച്ച് പറഞ്ഞത്, ”ദാഹിക്കുന്നവന്‍ എന്റെ അടുക്കല്‍ വന്ന് കുടിക്കട്ടെയെന്ന്(യോഹ.7.38). ദാഹിക്കുന്നവര്‍ക്കുള്ളതാണ് പരിശുദ്ധാത്മാവ്. ദൈവത്തിനുവേണ്ടി കൊതിക്കാത്തൊരു വ്യക്തിക്ക് ദൈവത്തെ ലഭിക്കുക സാധ്യമല്ല.’ദാഹാര്‍ത്തരേ ജലാശയത്തിലേക്ക് വരുവിന്‍. നിര്‍ധനന്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ, പാലും വീഞ്ഞും സൗജന്യമായി

 • കൃപ നിറയാനായി പ്രാര്‍ത്ഥിക്കാം

  കൃപ നിറയാനായി പ്രാര്‍ത്ഥിക്കാം0

  പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വന്ന്കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കുമെന്ന് അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ നാം വായിക്കുന്നു. (1.8) ജറുസലേമിലും യൂദയായിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെ നിങ്ങളെനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും. പന്തക്കുസ്ത എന്നാണുണ്ടായത്? കൃത്യമായി പറഞ്ഞാല്‍ യേശു കുരിശില്‍ മരിച്ച സമയത്തായിരുന്നു അത്. പടയാളികളിലൊരാള്‍ അവിടുത്തെ മാറിടത്തിലേക്ക് കുന്തം കൊണ്ട് കുത്തുമ്പോള്‍ അവിടെനിന്നും ചോരയും വെള്ളവും ഒഴുകി ലോകത്തിലേക്ക് വീണു. അതാണ് പടയാളിയുടെ കണ്ണിലേക്കും ഇറ്റുവീഴുന്നത്. ആ സമയത്ത് പ്രകൃതിയോടൊപ്പം മനുഷ്യരിലും ഒരുപാട് മാറ്റങ്ങള്‍ കാണാം. ശതാധിപന്‍ വിളിച്ചുപറയുകയാണ്,

 • പ്രതിസന്ധിയുടെ ഈ കാലത്ത് ആത്മാവിനായി ദാഹിക്കുക

  പ്രതിസന്ധിയുടെ ഈ കാലത്ത് ആത്മാവിനായി ദാഹിക്കുക0

  ഇന്ന് സഭ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടമാണെന്ന് നമുക്കറിയാം. സഭ ഇക്കാല ത്ത് നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരമാണ് പരിശുദ്ധാത്മാവ് സഭയ്ക്ക് നല്‍കുന്ന പുതിയ പന്തക്കുസ്ത. സഭയക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് പന്തക്കുസ്തയുടെ ശക്തിയാണ്. വിശുദ്ധനായ പോള്‍ ആറാമന്‍ മാര്‍പാപ്പ സഭയ്ക്ക് അനുഗൃഹീതനായൊരു മാര്‍പാപ്പയായിരുന്നു. തന്റെ സഭാഭരണകാലത്ത് മാര്‍ പാപ്പ പലപ്പോഴും തന്നോടുതന്നെ ചോദിച്ച ഒരു പ്രധാന ചോദ്യമുണ്ടായിരുന്നു, ‘ഇന്ന് തിരുസഭയ്ക്ക് ഏറ്റവും ആവശ്യമായിരിക്കുന്നത് എന്താണ്?’ ഈ ചോദ്യത്തിന് പാപ്പ തന്നെ നല്‍കുന്ന മറുപടി ഇങ്ങനെയാണ്. ‘ഇന്ന് സഭയ്ക്ക്

 • അസാധ്യമായത് ചെയ്യുന്ന പരിശുദ്ധാത്മാവ്

  അസാധ്യമായത് ചെയ്യുന്ന പരിശുദ്ധാത്മാവ്0

  ലൂക്കാ സുവിശേഷം ഒന്നാം അധ്യായം 35-ാം തിരുവചനം ‘പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും.’ ഗബ്രിയേല്‍ മാലാഖ പരിശുദ്ധ മറിയത്തോട് പറഞ്ഞ അത്ഭുതവചസുകളാണിത്. യഥാര്‍ത്ഥത്തിലിത് രക്ഷയുടെ ആരംഭ വചസുകളാണ്. പുരുഷ സംസര്‍ഗമില്ലാതെ ഒരു കുഞ്ഞിന് എങ്ങനെ ജന്മം നല്‍കാന്‍ കഴിയും എന്ന സംശയം പരിശുദ്ധ അമ്മ മാലാഖയോട് ഉന്നയിക്കുമ്പോള്‍ ഇതിന് സ്വര്‍ഗം നല്‍കുന്ന മറുപടിയാണിത്. ‘പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും.’ എന്ന കര്‍ത്താവിന്റെ ശക്തമായ

 • ഇന്നും പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവ്

  ഇന്നും പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവ്0

  പരിശുദ്ധാത്മാവ് നിറയുന്നതിനുമുമ്പും നിറഞ്ഞതിനുശേഷവും മനുഷ്യരുടെ ജീവിതത്തില്‍ വലിയ വ്യത്യാസം ഉണ്ടാകുന്നുണ്ട്. പരിശുദ്ധാത്മാവ് നിറഞ്ഞ ദാവീദ്, സാവൂള്‍, ഏലിയാ, ഏലീശാ ഇവരൊക്കെ വന്‍കാര്യങ്ങള്‍ ചെയ്തു. മുന്‍കോപിയായിരുന്ന മോശയില്‍ ദൈവികശക്തി നിറഞ്ഞപ്പോള്‍ മോശ സൗമ്യതയുള്ള ആളായി. പരിശുദ്ധാത്മാവ് നിറഞ്ഞ സാവൂള്‍ പ്രവചിക്കാന്‍ തുടങ്ങി. സാംസണിലേക്ക് ദൈവശക്തി നിറഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും ബലവാനായി. പന്തക്കുസ്താദിവസം പരിശുദ്ധാത്മാവ് നിറഞ്ഞ അപ്പസ്‌തോലന്മാര്‍ ആകെ മാറി. അവരുടെ ഭയവും നിരാശതയും കഴിവുകേടുകളും മാറി. അവര്‍ ആത്മാക്കളുടെ കൊയ്ത്ത് തുടങ്ങി. പത്രോസിന്റെ ആദ്യപ്രസംഗത്തിലൂടെ വിശ്വാസത്തിലേക്ക് വന്ന മൂവായിരത്തോളം

 • പിന്‍മഴ പെയ്യട്ടെ…

  പിന്‍മഴ പെയ്യട്ടെ…0

  വളരെ പ്രശസ്തമായൊരു ഗാനമാണ് ‘പന്തക്കുസ്താ നാളില്‍ മുന്‍ മഴ പെയ്യിച്ച പരമപിതാവേ പിന്‍മഴ നല്‍കൂ’ എന്നത്. വര്‍ഷകാലത്ത് ധാരാളം മഴപെയ്യുമെന്ന് നമുക്കറിയാം. എന്നാല്‍ മഴക്കാലമെല്ലാം കഴിഞ്ഞ് വേനല്‍ക്കാലത്തേക്ക് പ്രവേശിക്കുമ്പോള്‍ ഇടയ്ക്ക് വേനല്‍ മഴകളും ഉണ്ടാകാറുണ്ട്. കൊടും വേനലില്‍ പെയ്യുന്ന മഴ മണ്ണിനും മനുഷ്യനും കുളിര്‍മ നല്‍കും. വേനല്‍മഴ പെയ്യുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? നമ്മുടെ ദാഹവും പരവേശവുമെല്ലാം മാറും. വറ്റിവരണ്ട കിണറുകളില്‍ ജലമെത്തും, വാടിപ്പോയ ചെടികളെല്ലാം തളിരിടും, വരണ്ട മണ്ണില്‍ ഒളിച്ചിരുന്ന വിത്തുകള്‍ പൊട്ടിമുളച്ച് വളരാന്‍ തുടങ്ങും.. ഇതെല്ലാം

 • സഭയെ നയിക്കുന്ന പരിശുദ്ധാത്മാവ്

  സഭയെ നയിക്കുന്ന പരിശുദ്ധാത്മാവ്0

  പരിശുദ്ധാത്മാവിന്റെ ശക്തി വിസ്‌ഫോടനകരമാണ്. ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാന്‍ കഴിയുന്നതാണത്. കഴിഞ്ഞ രണ്ടായിരം വര്‍ഷമായി കര്‍ത്താവിന്റെ സഭ വളരെയധികം അന്ധകാര പീഡനങ്ങളിലൂടെ കടന്നുപോയിട്ടുന്നെ് നമുക്കറിയാം. എന്നാല്‍ അപ്പോഴെല്ലാം സഭ ആശ്രയിച്ചത് പരിശുദ്ധാത്മാവിലാണ്. വിശുദ്ധര്‍ പരിശുദ്ധാത്മശക്തിയില്‍ ആശ്രയിച്ചു. മാര്‍പാപ്പമാരും അതേ ശക്തിയിലാശ്രയിച്ചു. ദൈവാത്മാവ് വിസ്മയകരമായ കരുതലോടെ അപ്പോഴെല്ലാം സഭയെ നയിച്ചുകൊണ്ടിരുന്നു. കാരണം തിരുസഭ പരിശുദ്ധാത്മാവിന്റെ സഭയാണ്. യേശുവിന്റെ ജനന-മരണ-ഉത്ഥാന സമയങ്ങളില്‍ പരിശുദ്ധാത്മാവ് എങ്ങനെ പ്രവര്‍ത്തിച്ചുവോ അങ്ങനെ തന്നെയാണ് ഇന്നും ആത്മാവ് സഭയിലും സമൂഹത്തിലും പ്രവര്‍ത്തിക്കുന്നത്. മിശിഹായുടെ ആത്മാവ് അവിടുത്തെ

Don’t want to skip an update or a post?