Follow Us On

19

March

2024

Tuesday

  • അബ്ദുൾ കലാമിനെ സ്പർശിച്ച വിശുദ്ധ അൽഫോൻസ; കേട്ടിട്ടുണ്ടോ ‘പ്രഥമ പൗരന്റെ’ പ്രചോദനാത്മക സാക്ഷ്യം

    അബ്ദുൾ കലാമിനെ സ്പർശിച്ച വിശുദ്ധ അൽഫോൻസ; കേട്ടിട്ടുണ്ടോ ‘പ്രഥമ പൗരന്റെ’ പ്രചോദനാത്മക സാക്ഷ്യം0

    എ.പി.ജെ അബ്ദുൾ കലാമിന്റെ പ്രചോദനാത്മകമായ വാക്കുകളിൽ മനസുടക്കാത്തവർ ഉണ്ടാവില്ല. എന്നാൽ, അദ്ദേഹത്തെ സ്വാധീനിച്ച വിശുദ്ധ അൽഫോൻസാ ലിഖിതത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? വിശുദ്ധയുടെ തിരുനാൾ (ജൂലൈ 28)  ദിനത്തിൽ വായിക്കാം ആ സാക്ഷ്യം. ഭരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ ജീവിതം ഇന്ത്യൻ പ്രസിഡന്റായിരുന്ന എ.പി.ജെ അബ്ദുൾ കലാമിനെയും സ്വാധീനിച്ചിട്ടുണ്ട്. വിശുദ്ധ അൽഫോൻസ ഡയറിയിൽ കുറിച്ച വാക്കുകളാണ് ഭാരതത്തിന്റെ ‘പ്രഥമ പൗരൻ’ ആയിരുന്ന അദ്ദേഹത്തെ സ്പർശിച്ചത്. ‘വിശുദ്ധ അൽഫോൻസയുടെ ഈ വാക്കുകൾ പാലിച്ചാൽ മാത്രം മതി ലോകം എല്ലാവർക്കും സന്തോഷത്തോടെ

  • വീണ്ടും വീണ്ടും തുറക്കപ്പെടുന്ന ‘വര്‍ത്തമാനപ്പുസ്തകം’

    വീണ്ടും വീണ്ടും തുറക്കപ്പെടുന്ന ‘വര്‍ത്തമാനപ്പുസ്തകം’0

    ഇന്ന് സെപ്തംബർ 10- കരിയാറ്റിൽ മാർ ജോസഫ് മെത്രാപ്പോലീത്തയുടെ ഓർമദിനം; പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ ജന്മദിനം. ഇരുവരും ചേർന്ന് നടത്തിയ ഐതിഹാസികമായ റോമായാത്രയുടെ വിവരണവും, മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ ഗ്രന്ഥവുമായ ‘വർത്തമാനപ്പുസ്തക’ത്തിന്റെ ഒരിക്കലും നഷ്ടപ്പെടാത്ത പ്രസക്തി വിവരിക്കുന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് (പാലാ ബിഷപ്പ്) സഞ്ചാരസാഹിത്യത്തിലെ ഒരു അനശ്വരകൃതിയാണ് പാറേമ്മാക്കല്‍ തോമ്മാ കത്തനാര്‍ രചിച്ച ‘വര്‍ത്തമാനപ്പുസ്തകം’. അടച്ചുവച്ചാലും വീണ്ടും വീണ്ടും തുറക്കപ്പെടുന്ന ഒരു പുസ്തകമാണത്. ആ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍

  • രക്തസ്രാവക്കാരി പഠിപ്പിച്ചത്

    രക്തസ്രാവക്കാരി പഠിപ്പിച്ചത്0

    ഓരോ ക്രിസ്തുവിശ്വാസിയും ബൈബിളിലെ രക്തസ്രാവക്കാരിയെ മാതൃകയാക്കണമെന്ന് ഓർമിപ്പിക്കുന്നതിനൊപ്പം, വിശ്വാസപരിശീലന രംഗത്തേക്ക് സഭാനേതൃത്വം ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധക്ഷണിക്കുന്നു കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. പന്ത്രണ്ട് വർഷമായി രക്തസ്രാവംമൂലം വേദനയനുഭവിച്ചിരുന്ന ഒരു സ്ത്രീയെപ്പറ്റി സുവിശേഷത്തിൽ പ്രതിപാദിക്കുന്നുണ്ട്. അവൾ യേശുവിനെപ്പറ്റി കേട്ടിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രത്തിൽ ഒന്നു സ്പർശിച്ചാൽ താൻ സുഖം പ്രാപിക്കുമെന്നും അവൾ വിശ്വസിച്ചു. തിക്കിനും തിരക്കിനുമിടയിൽ അവൾ യേശുവിനെ കണ്ടെത്തി. വിശ്വാസത്തോടുകൂടി സ്പർശിച്ചു. തൽക്ഷണം അവൾ സൗഖ്യം പ്രാപിച്ചു (മർക്കോസ് 5: 25-34). ഈയൊരു സംഭവത്തിന്റെ വെളിച്ചത്തിൽ വിശ്വാസത്തിന്റെ മൂന്നു

  • പാൻ ആമസോൺ സിനഡ്: ഇനിയും ചില കാര്യങ്ങൾകൂടിയുണ്ട്‌

    പാൻ ആമസോൺ സിനഡ്: ഇനിയും ചില കാര്യങ്ങൾകൂടിയുണ്ട്‌0

    പ്രതീക്ഷകളും അതിലേറെ വിവാദങ്ങളും ആശങ്കകളും അരങ്ങുവാണ ആമസോൺ സിനഡിന്റെ ഫലം അറിയാനുള്ളപ്രാർത്ഥനാ നിർഭരമായ കാത്തിരിപ്പിൽ ചിന്തിക്കാൻ ചില കാര്യങ്ങൾ… എം. സക്കേവൂസ് ഫ്രാൻസിസ് പാപ്പ പത്രോസിന്റെ സിംഹാസനത്തിലെത്തിയ ശേഷം സഭയിൽ പാരമ്പര്യവാദികളും പുരോഗമന വാദികളും തമ്മിലുള്ള അകലം വർദ്ധിച്ചു വരികയാണെന്നതാണ് മാധ്യമങ്ങൾ നമുക്ക് പറഞ്ഞുതരുന്ന യാഥാർത്ഥ്യം. അല്ലെങ്കിൽ, സാമൂഹ്യ മാധ്യമങ്ങൾ മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളും നമ്മോട് പങ്കുവെക്കുന്നതെല്ലാം നുണയാണെന്ന് വിശ്വസിക്കാൻമാത്രം നാം സത്യസന്ധരായിരിക്കണം. ഏറ്റവുമൊടുവിലിതാ, കഴിഞ്ഞ മാസം വത്തിക്കാനിൽ സമ്മേളിച്ച പാൻ ആമസോൺ സിനഡുമായി ബന്ധപ്പെട്ടുണ്ടായ ദുഃഖകരമായ

  • സയനൈഡ് കൂട്ടക്കൊല: പിന്നണിയിലെ മുന്നറിയിപ്പുകൾ കാണാതിരിക്കരുത്‌

    സയനൈഡ് കൂട്ടക്കൊല: പിന്നണിയിലെ മുന്നറിയിപ്പുകൾ കാണാതിരിക്കരുത്‌0

    കൂടത്തായിയിലെ കൊലപാതക പരമ്പരയ്ക്ക് പിന്നിൽ സാത്താനാരാധനയുടെ സ്വാധീനമുണ്ടായിരുന്നു എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ചില മുന്നറിയിപ്പുകൾ. എം.സക്കേവൂസ്‌ കൂടത്തായി കൊലപാതക പരമ്പരയിൽ യഥാർത്ഥ മരണകാരണം സയനൈഡ് ആണോ എന്നത് ഇനിയും തെളിയിക്കപ്പെടാനിരിക്കുന്നേയുള്ളൂ. പക്ഷേ, മാധ്യമ വാർത്തകൾ വിശ്വസിക്കാമെങ്കിൽ കുറ്റാന്വേഷണം കേരളത്തിലെ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള സാത്താൻ ആരാധക സംഘങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. രണ്ട് വർഷംമുമ്പ് തിരുവനന്തപുരത്ത് സ്വന്തം കുടുംബാംഗങ്ങളെ അതിക്രൂരമായി കൊലചെയ്ത കേസിലും പൈശാചിക ആരാധനയെക്കുറിച്ച് സൂചനകളുണ്ടായിരുന്നു തുടക്കത്തിൽ. ഇരു കുറ്റകൃത്യങ്ങളിലും പ്രതിസ്ഥാനത്തുള്ളവർ തങ്ങളുടെ പൈശാചിക ബന്ധങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയെന്നതാണ് മാധ്യമങ്ങളിൽനിന്ന്

  • വിചാരണയും വിദ്വേഷ പ്രചാരണവും ‘മാധ്യമ ധർമ’മാക്കിയ മാധ്യമങ്ങൾക്ക് ഒരു തുറന്ന കത്ത്

    വിചാരണയും വിദ്വേഷ പ്രചാരണവും ‘മാധ്യമ ധർമ’മാക്കിയ മാധ്യമങ്ങൾക്ക് ഒരു തുറന്ന കത്ത്0

    സമൂഹത്തിൽ സ്പർദ്ധ പരത്തി മാധ്യമ ശക്തി പ്രകടിപ്പിക്കേണ്ടതുണ്ടോ? ദേശീയതയും നേരും നിർഭയത്വവും സത്യസന്ധതയും മതേതരത്വവും ധർമവുമൊക്കെ മുഖാവചകങ്ങളായി തിരഞ്ഞെടുത്തിരിക്കുന്ന നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ തന്നെ എത്ര വിദഗ്ധമായാണ് വിദ്വേഷവും വർഗീയ താത്പ്പര്യങ്ങളും പ്രചരിപ്പിക്കാൻ വാതിൽ തുറന്നിട്ടിരിക്കുന്നത്. എം. സക്കേവൂസ് പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും സമൂഹമനസിനെ നിയന്ത്രിക്കുന്നതിലും മാധ്യമങ്ങൾക്ക് മർമ്മപ്രധാനമായ പങ്കുണ്ട്. ഇക്കാര്യത്തിൽ നവമാധ്യമങ്ങളുടെ അപാരമായ ശക്തി അനുദിനം വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളും വീക്ഷണ ഗതികൾതന്നെയും മാറ്റിമറിക്കാൻ അവർക്ക് വളരെ എളുപ്പത്തിൽ കഴിയും. വാർത്താ ശേഖരണത്തിലും അവതരണത്തിലും നൂതന സാങ്കേതികവിദ്യകൾ

  • സഭയുടെ ആമസോൺ  ആശങ്കകൾ…

    സഭയുടെ ആമസോൺ ആശങ്കകൾ…0

    ‘ഭൂമിയുടെ ശ്വാസകോശം’ എന്ന് വിശേഷിപ്പിക്കുന്ന ആമസോൺ മഴക്കാടുകളുടെ നശീകരണം ഏതെങ്കിലും ചില രാജ്യങ്ങളുടെ പരമാധികാര പ്രശ്‌നമോ ആഭ്യന്തര വിഷയമോ ആയി അവഗണിക്കേണ്ടതല്ല. എം. സക്കേവൂസ്‌ ലോകത്തിലെ ഏറ്റവും ജനനിബിഢമായ നഗരങ്ങളിലൊന്നായ സാവോപോളോയിൽ ആഗസ്റ്റ് 21 പകൽ 3.00ന് സൂര്യൻ മറഞ്ഞു. നഗരമാകെ പട്ടാപ്പകൽ അന്ധകാരം വ്യാപിച്ചു. ബ്രസീലിലെ മഹാനഗരമായ സാവോപോളോയിൽ അനുഭവപ്പെട്ടത് ഒരു സൂര്യഗ്രഹണമായിരുന്നില്ല. ആമസോൺ കാടുകളിൽനിന്ന് വീശിയടിച്ച കട്ടപ്പുകപടലമാണ് സാവോപോളയിലെ ജനങ്ങളിൽനിന്ന് പട്ടാപ്പകൽ സൂര്യനെ മറച്ചുപിടിച്ചത്. അഗ്‌നിബാധയുടെ ഉത്ഭവകേന്ദ്രത്തിൽനിന്ന് ഏകദേശം 1600 മൈലുകൾ അകലെയാണ് സാവോപോളോ

  • ലക്ഷ്യം പഴയപടിതന്നെ; മാർഗം മാറ്റി സാത്താൻ!

    ലക്ഷ്യം പഴയപടിതന്നെ; മാർഗം മാറ്റി സാത്താൻ!0

    സഹജീവികളോടുള്ള സ്‌നേഹവും അനുകമ്പയും മനുഷ്യത്വത്തിന്റെ അടിസ്ഥാന ഗുണങ്ങളാണ്. അവ നഷ്ടപ്പെട്ടാൽ പിന്നീട് പ്രവർത്തിച്ചു തുടങ്ങുക പിശാചായിരിക്കും. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പുതിയ രക്തപ്പുഴ ഈ ഭീതിജനകമായ യാഥാർത്ഥ്യമാണ് വെളിപ്പെടുത്തുന്നത്. എം. സക്കേവൂസ് മതവിശ്വാസത്തിന്റെ പേരിൽ നിരപരാധികളെ കൊന്നൊടുക്കുന്ന നരാധമരെ കിരാതർ എന്നല്ലാതെ മറ്റെന്താണ് സംസ്‌ക്കാര ചിത്തർ വിളിക്കുക. സകല തിന്മകളുടെയും സ്വരൂപമായ സാത്താനല്ലാതെ മറ്റാർക്കും ഇത്രയും ഭ്രാന്തമായ ഒരു ചിന്ത മനുഷ്യന്റെ ബുദ്ധിയിലേക്ക് കടത്തിവിടാനാവില്ല. സഹജീവികളോടുള്ള സ്‌നേഹവും അനുകമ്പയും മനുഷ്യത്വത്തിന്റെ അടിസ്ഥാന ഗുണങ്ങളാണ്. അവ നഷ്ടപ്പെട്ടാൽ പിന്നീട്

Latest Posts

Don’t want to skip an update or a post?