ഒഹായോ: എഴുത്തും വായനയും പഠിപ്പിക്കുംമുമ്പ് മാതാപിതാക്കൾ ജപമാല പ്രാർത്ഥന പരിശീലിപ്പിച്ച ബാല്യകാലാനുഭവം പങ്കുവെച്ച് യു.എസിലെ ഇന്ത്യൻ വംശജനായ പ്രഥമ ബിഷപ്പ് ഏൾ കെ. ഫെർണാണ്ടസ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്, കുടുംബത്തിൽനിന്ന് വിശിഷ്യാ, മാതാപിതാക്കൾ പകർന്നു നൽകിയ വിശ്വാസജീവിതത്തെ കുറിച്ച് അദ്ദേഹം പങ്കുവെച്ചത്. ഇക്കഴിഞ്ഞ മേയ് 31നാണ് 50 വയസുകാരൻ ഫാ. ഏൾ ഫെർണാണ്ടസ് കൊളംബസ് രൂപതയുടെ 13-ാമത് ഇടയനായി അഭിഷിക്തനായത്. ‘ഉത്തമ വിശ്വാസികളായിരുന്ന മാതാപിതാക്കൾ പരിശുദ്ധ അമ്മയുടെ ജപമാലയർപ്പണത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരുന്നത്. എഴുത്തും വായനയും
വത്തിക്കാൻ സിറ്റി: ഈ ജൂലൈ മാസത്തിൽ വിശ്വാസീസമൂഹം ഒരുമിച്ച് വയോധികർക്കായി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഓരോ മാസവും വിവിധ പ്രാർത്ഥനാ വിഷയങ്ങൾ തിരഞ്ഞെടുത്ത് നൽകുന്ന പാപ്പ, ജൂലൈയിൽ ആഗോളസഭ വയോധികർക്കു വേണ്ടിയുള്ള ദിനാചരണം ക്രമീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത പ്രാർത്ഥനാ നിയോഗം തിരഞ്ഞെടുത്തത്. തിരുസഭയിൽ ജൂലൈ 24നാണ് ഇത്തവണത്തെ വയോധിക ദിനാചരണം. പേപ്പൽ പ്രാർത്ഥനാ നിയോഗങ്ങൾ ക്രോഡീകരിക്കുന്ന ‘പോപ്പ്സ് വേൾഡ് വൈഡ് പ്രയർ നെറ്റ്വർക്ക് ഗ്രൂപ്പ്’ തയാറാക്കിയ വീഡിയോയിലൂടെയാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ജനതയുടെ
വത്തിക്കാൻ സിറ്റി: വിശുദ്ധരായ പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ തിരുക്കർമങ്ങളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തും വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചും കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കീസിന്റെ പ്രതിനിധിസംഘം. പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് റോമൻ സഭയ്ക്ക് ആശംസകളുമായി പ്രതിനിധി സംഘത്തെ അയക്കുന്നത് പാരമ്പര്യ ആചാരമാണ്. വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ തിരുനാളിൽ (നവംബർ 30) പാപ്പയുടെ പ്രതിനിധി സംഘം ആശംസകളുമായി കോൺസ്റ്റാന്റിനോപ്പിളിലുമെത്തും. അപ്പോസ്തോലന്മാരായ വിശുദ്ധ പത്രോസും പൗലോസുമാണ് റോമൻ സഭയുടെ നെടുംതുണുകളെങ്കിൽ കോൺസ്റ്റാന്റിനോപ്പിളിലെ സഭയുടെ നെടുംതൂണത്രേ
വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രം ഭരണഘടനാ പരമായ അവകാശമല്ലെന്ന ചരിത്രവിധി പ്രഖ്യാപിച്ച യു.എസ് സുപ്രീം കോടതിയിൽനിന്ന് വീണ്ടും ഒരു സുപ്രധാന വിധി. കളിക്കളത്തിൽ മുട്ടുകുത്തി പ്രാർത്ഥിച്ചതിന്റെ പേരിൽ ജോലിയിൽനിന്ന് മാറ്റി നിറുത്തപ്പെട്ട ഫുട്ബോൾ കോച്ചിന്റെ കേസിലാണ്, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിർണായക വിധി സുപ്രീം കോടതിയിൽനിന്നുണ്ടായത്. കായികാധ്യാപകൻ ജോസഫ് കെന്നഡിയെ ബ്രമെർട്ടൺ സ്കൂൾ ഡിസ്ട്രിക് കൈക്കൊണ്ട നടപടി അന്യായമാണെന്ന് വിധിച്ചുകൊണ്ടാണ്, പൊതു പ്രാർത്ഥനകൾ അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. യു.എസ് സുപ്രീം കോടതിയിലെ ഒൻപത് ജഡ്ജുമാരിൽ
ചിക്കാഗോ: സവിശേഷമായ ‘ഇന്റർസെഷൻ മിനിസ്ട്രിക്ക്’ തുടക്കം കുറിച്ച് ലോകനന്മയ്ക്കു വേണ്ടിയുള്ള മാധ്യസ്ഥ പ്രാർത്ഥനയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഏമ്പ്രയിൽ ജോസഫ് തോമസ് (83) ചിക്കാഗോയിൽ നിര്യാതനായി. അമേരിക്കയിലെ മലയാളി കത്തോലിക്കർക്കിടയിൽ വിശിഷ്യാ, ജീസസ് യൂത്ത് അംഗങ്ങൾക്കിടയിൽ ‘പപ്പ’ എന്ന പേരിൽ സുപരിചിതരായ ഇദ്ദേഹത്തിന്റെ വിയോഗം ജൂൺ 24 നായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് രണ്ട് ആഴ്ചയായി ചികിത്സയിലായിരുന്നു ഇദ്ദേഹം. മൃതസംസ്ക്കാര കർമം ജൂൺ 27 രാവിലെ 10.00ന് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ നടക്കും. ജൂൺ 26
വാഷിംഗ്ടൺ ഡി.സി: ഗർഭാശയങ്ങളെ കൊലക്കളമാക്കി മാറ്റിയ, ദശലക്ഷക്കണക്കിന് കുരുന്നുകളെ അരുംകൊല ചെയ്യാൻ നിയമസാധുത നൽകിയ കുപ്രസിദ്ധമായ ഗർഭച്ഛിദ്ര വിധി തിരുത്തിക്കുറിച്ച് യു.എസ് സുപ്രീം കോടതി. ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നും ഗർഭച്ഛിദ്രത്തിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നുമുള്ള 1973ലെ ‘റോ വേഴ്സസ് വേഡ്’ വിധിയാണ് സുപ്രീം കോടതി തിരുത്തിയെഴുതിയത്. ‘ഡോബ്സ് വേഴ്സസ് ജാക്സൺ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട കേസിലെ വിധി പ്രഖ്യാപനത്തിലൂടെ, 1973ലെ ഫെഡറൽ നിയമം ഭേദഗതി ചെയ്യപ്പെടുമ്പോൾ യു.എസിലെ പ്രോ ലൈഫ് ചരിത്രത്തിൽ രചിക്കപ്പെടുന്നത്
ഡൽഹി: ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷിയായ ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് കൃതജ്ഞതാർപ്പണമായി ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും തിരുഹൃദയത്തിന് സമർപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (സി.സി.ബി.ഐ). ഈശോയുടെ തിരുഹൃദയ തിരുനാളായ ഇന്ന് (ജൂൺ 24ന്) വിശുദ്ധ ദേവസഹായം പിള്ളയുടെ കബറിടം സ്ഥിതിചെയ്യുന്ന കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിൽ രാത്രി 8.30മുതൽ 9.30വരെയാണ് സമർപ്പണ തിരുക്കർമങ്ങൾ. ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി വൈസ് പ്രസിഡന്റും മദ്രാസ്മൈലാപ്പൂർ ആർച്ച്ബിഷപ്പുമായ ജോർജ്
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റ്’ നാളെ, ജൂൺ 24ന് നടക്കും. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്. 2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 13-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ആപ്തവാക്യം. വിവിധ
Don’t want to skip an update or a post?