പ്രളയത്തില്‍ നിന്ന് ദിവ്യകാരുണ്യവും നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളും രക്ഷിച്ചു
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- August 5, 2024
മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ദൈവാലയ കൂദാശയോട് അനുബന്ധിച്ച് കത്തീഡ്രല്‍ ഇടവക തയാറാക്കിയ ‘നിത്യ പുരോഹിതന്‍ ഈശോയെ’ മ്യൂസിക് ആല്‍ബം ബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ യൂട്യൂബില്‍ റിലീസ് ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പാടാവുന്ന വിധത്തില്‍, വൈദികര്‍ക്കും സന്യസ്തര്‍ക്കും കുടുംബങ്ങള്‍ക്കും ഇടവകയ്ക്കും രൂപതയ്ക്കും സാര്‍വ്വത്രിക സഭയ്ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ആല്‍ബത്തിലുണ്ട്. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ഓസ്ട്രേലിയയിലെ മിഷനറീസ് ഓഫ് ഗോഡ്‌സ് ലവ് സന്യാസ സഭയിലെ മലയാളി വൈദികന്‍ ഫാ. ബൈജു തോമസ്
മനില: കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വെള്ളം കയറിയ ഫിലിപ്പൈന്‍സിലെ മാരികിനാ നഗരത്തിലെ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ചാപ്പലില്‍ നിന്ന് ദിവ്യകാരുണ്യവും നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളും രക്ഷിച്ചു. ചാപ്പലിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ ഡേവ് ഡെല ക്രൂസാണ് വെള്ളം ഇരച്ചെത്തിയ സമയത്ത് തന്റെ ജീവന്‍ പണയംവെച്ച് ദിവ്യകാരുണ്യവും വിശുദ്ധരുടെ തിരുശേഷിപ്പുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പുലര്‍ച്ചെ 1 മുതല്‍ 3 വരെ അതിശക്തമായ മഴ പെയ്തുകൊണ്ടിരുന്നു. കെട്ടിടത്തെ പിഴുതെറിയുന്ന വിതത്തിലുള്ള കാറ്റും ശക്തമായ മഴയും. എന്തുചെയ്യണമെന്ന് അറിയാതെ
കറുകുറ്റി: ‘ശാലോം വേൾഡ്’ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐയുടെ മാതാവും പരേതനായ വർഗീസ് പാലാട്ടിയുടെ ഭാര്യയുമായ റോസി വർഗീസ് (77) നിര്യാതയായി. മൃതസംസ്‌ക്കാരം മേയ് ആറ് രാവിലെ 9.30ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക ദൈവാലയത്തിൽ. ഏപ്രിൽ നാലിന് അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. മാമ്പ്ര പറവൂക്കാരൻ കുടുംബാംഗമാണ്. മറ്റ് മക്കൾ: റെജി ജോയി, റിക്‌സി ജിനു. മരുമക്കൾ: എ. പി ജോയ് ആക്കൂന്നത്ത്, ജിനുമോൻ കെ. ജോൺസൺ കുത്തൂർ.
ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ സുഹൃത്തും വിശുദ്ധ ജെമ്മാ ഗാല്‍ഗിനിയുടെ അധ്യാപകയുമായിരുന്ന വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ മധ്യസ്ഥതയിലുള്ള അത്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. ബ്രെയിന്‍ ഡെത്തിലേക്ക് വഴുതി വീഴുകയായിരുന്ന ബ്രസീലില്‍ നിന്നുള്ള പൗലോ എന്ന വ്യക്തിയുടെ അത്ഭുതസൗഖ്യമാണ് പാപ്പ അംഗീകരിച്ചത്. മരത്തില്‍ നിന്ന് വീണ് പൗലോ കോമയിലായിരുന്ന സമയത്ത് കരിസ്മാറ്റിക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ വാഴ്ത്തപ്പെട്ട എലേന ഗുയേരയുടെ പ്രത്യേക മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുകയും അത്ഭുതകരമായി സൗഖ്യമാക്കപ്പെട്ട പൗലോ ഒരു മാസത്തിനുള്ളില്‍ തന്നെ ആശുപത്രി വിടുകയുമായിരുന്നു. ഈ അത്ഭുതം അംഗീകരിച്ചതോടെ
കറാച്ചി: തെക്കന്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയുടെ പാര്‍ലമെന്റിലെ ഡെപ്യൂട്ടി പ്രസിഡന്റായി കത്തോലിക്ക രാഷ്ട്രീയ പ്രവര്‍ത്തകനായ ആന്റണി നവീദിനെ തിരഞ്ഞെടുത്തു. ആദ്യമായാണ് ഒരു ക്രൈസ്തവ വിശ്വാസി ഈ പദവി അലങ്കരിക്കുന്നത്. സിന്ധ് പ്രവിശ്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്തിരുന്ന സീറ്റില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ആന്റണി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കറാച്ചിയിലെ കത്തോലിക്ക കുടുംബത്തില്‍ ജനിച്ച ആന്റണി പൊളിറ്റിക്കല്‍ സയന്‍സും എഞ്ചിനീയറിംഗും പഠിച്ചതിന് ശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമായത്. കറാച്ചി ക്രിസ്റ്റ്യന്‍ ബോയസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും അതിരൂപത യുവജനകമ്മീഷന്റെ
കാന്‍ബറാ/ഓസ്ട്രേലിയ: യഹൂദ-ക്രൈസ്തവ വിശ്വാസങ്ങളില്‍ നിന്ന് മാറിയാല്‍ ഓസ്ട്രേലിയ അടക്കമുള്ള പാശ്ചാത്യ സംസ്‌കാരം പിന്തുടരുന്ന രാജ്യങ്ങള്‍ മൂല്യങ്ങളില്ലാത്ത ശൂന്യതയിലേക്ക് അധഃപതിക്കുമെന്ന മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ മുന്‍ പ്രധാമനന്ത്രി സ്‌കോട്ട് മോറിസന്റെ പാര്‍ലമെന്റിലെ വിടവാങ്ങല്‍ പ്രസംഗം. ഭരണനേട്ടങ്ങള്‍ എണ്ണിപറഞ്ഞും കുടുംബാംഗങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചും നടത്തിയ പ്രസംഗം ബൈബിള്‍ ഉദ്ധരണികള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു എന്നതും ശ്രദ്ധേയം. ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറയുന്നതില്‍ ലജ്ജിക്കുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് റോമ 1:16 വചനമാണ് അദ്ദേഹം ഉദ്ധരിച്ചത്. തുടര്‍ന്ന് 2 തിമോത്തി 1:12ും തെസലോനിക്ക 2:16 വചനവും
ന്യൂയോർക്ക് : നവംബർ ഇരുപതിന് ലോക ശിശുദിനം ആചരിക്കാനിരിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങളിലും സംഘർഷങ്ങളിലും അകപ്പെട്ട ശിശുക്കളും കുട്ടികളും കടുത്ത ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവരെ മറക്കാൻ പാടില്ലെന്നും യുനിസെഫ്. പലസ്തീൻ -ഇസ്രായേൽ,ഹെയ്തി,സിറിയ, സുഡാൻ,യുക്രൈൻ,യെമൻ എന്നീ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥ പരാമർശിക്കവെയാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ വിഭാഗമായ യുനിസെഫ് ഇക്കാര്യം ഓർമ്മിപ്പിച്ചത് . നാൽപ്പത് കോടിയോളം കുട്ടികളാണ് സംഘർഷ പ്രദേശങ്ങളിലുള്ളത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2015 മുതൽ 2022 വരെ ഒരുലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികൾ കൊല്ലപ്പെടുകയോ അംഗവൈകല്യമുള്ളവരോ
മെൽബൺ: സെന്റ് അൽഫോൻസാ കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിലുള്ള സീറോ മലബാർ കൾച്ചറൽ സെന്ററിന്റെ (എസ്.എം.സി.സി) പ്രഥമ സീറോ മലബാർ ‘യംഗ് ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ’ പുരസ്‌കാരത്തിന് കത്തീഡ്രൽ ഇടവകാംഗം ജൊവാൻ സെബാസ്റ്റ്യൻ അർഹയായി. വിക്‌ടോറിയയിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും 18നും 35 വയസ്സിനും ഇടയിൽ പ്രായമുള്ള യുവജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് ഫൈനൽ റൗണ്ടിലെത്തിയ നാലു പേരിൽ നിന്നാണ് ജോവാൻ സെബാസ്റ്റ്യൻ പുരസ്‌കാരത്തിന് അർഹയായത്. സീറോ മലബാർ പാരമ്പര്യങ്ങളും സംസ്‌കാരവും രൂപതയിലെ യുവതലമുറയിലേക്ക് കൈമാറാനും അവരിൽ നേതൃത്വപാടവം
Don’t want to skip an update or a post?