ജോസഫ് ഏമ്പ്രയിൽ നിര്യാതനായി; വിടചൊല്ലിയത് അനേകരെ ക്രിസ്തുവിലേക്ക് നയിച്ച 'ചിക്കാഗോയിലെ പപ്പ'
- AMERICA, American National, WORLD
- June 25, 2022
വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രം ഭരണഘടനാ പരമായ അവകാശമല്ലെന്ന ചരിത്രവിധി പ്രഖ്യാപിച്ച യു.എസ് സുപ്രീം കോടതിയിൽനിന്ന് വീണ്ടും ഒരു സുപ്രധാന വിധി. കളിക്കളത്തിൽ മുട്ടുകുത്തി പ്രാർത്ഥിച്ചതിന്റെ പേരിൽ ജോലിയിൽനിന്ന് മാറ്റി നിറുത്തപ്പെട്ട ഫുട്ബോൾ കോച്ചിന്റെ കേസിലാണ്, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിർണായക വിധി സുപ്രീം കോടതിയിൽനിന്നുണ്ടായത്. കായികാധ്യാപകൻ ജോസഫ് കെന്നഡിയെ ബ്രമെർട്ടൺ സ്കൂൾ ഡിസ്ട്രിക് കൈക്കൊണ്ട നടപടി അന്യായമാണെന്ന് വിധിച്ചുകൊണ്ടാണ്, പൊതു പ്രാർത്ഥനകൾ അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. യു.എസ് സുപ്രീം കോടതിയിലെ ഒൻപത് ജഡ്ജുമാരിൽ
ചിക്കാഗോ: സവിശേഷമായ ‘ഇന്റർസെഷൻ മിനിസ്ട്രിക്ക്’ തുടക്കം കുറിച്ച് ലോകനന്മയ്ക്കു വേണ്ടിയുള്ള മാധ്യസ്ഥ പ്രാർത്ഥനയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഏമ്പ്രയിൽ ജോസഫ് തോമസ് (83) ചിക്കാഗോയിൽ നിര്യാതനായി. അമേരിക്കയിലെ മലയാളി കത്തോലിക്കർക്കിടയിൽ വിശിഷ്യാ, ജീസസ് യൂത്ത് അംഗങ്ങൾക്കിടയിൽ ‘പപ്പ’ എന്ന പേരിൽ സുപരിചിതരായ ഇദ്ദേഹത്തിന്റെ വിയോഗം ജൂൺ 24 നായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് രണ്ട് ആഴ്ചയായി ചികിത്സയിലായിരുന്നു ഇദ്ദേഹം. മൃതസംസ്ക്കാര കർമം ജൂൺ 27 രാവിലെ 10.00ന് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ നടക്കും. ജൂൺ 26
വാഷിംഗ്ടൺ ഡി.സി: ഗർഭാശയങ്ങളെ കൊലക്കളമാക്കി മാറ്റിയ, ദശലക്ഷക്കണക്കിന് കുരുന്നുകളെ അരുംകൊല ചെയ്യാൻ നിയമസാധുത നൽകിയ കുപ്രസിദ്ധമായ ഗർഭച്ഛിദ്ര വിധി തിരുത്തിക്കുറിച്ച് യു.എസ് സുപ്രീം കോടതി. ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നും ഗർഭച്ഛിദ്രത്തിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നുമുള്ള 1973ലെ ‘റോ വേഴ്സസ് വേഡ്’ വിധിയാണ് സുപ്രീം കോടതി തിരുത്തിയെഴുതിയത്. ‘ഡോബ്സ് വേഴ്സസ് ജാക്സൺ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട കേസിലെ വിധി പ്രഖ്യാപനത്തിലൂടെ, 1973ലെ ഫെഡറൽ നിയമം ഭേദഗതി ചെയ്യപ്പെടുമ്പോൾ യു.എസിലെ പ്രോ ലൈഫ് ചരിത്രത്തിൽ രചിക്കപ്പെടുന്നത്
മെക്സിക്കോ സിറ്റി: അക്രമിയെ ഭയന്ന് പ്രാണരക്ഷാർത്ഥം ദൈവാലയത്തിലേക്ക് ഓടിക്കയറിയ ഒരാളെ ആയുധധാരിയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കവേ രണ്ട് കത്തോലിക്കാ വൈദികർ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ പർവതമേഖലയായ താരഹുമാരയിൽ സേവനം ചെയ്യുന്ന ജെസ്യൂട്ട് സഭാംഗങ്ങളായ ഫാ. ജാവിയർ കാംപോസ്, ഫാ. ജോവാക്വിൻ മോറ എന്നിവരാണ് ഇക്കഴിഞ്ഞ ദിവസം ആയുധധാരികളുടെ അരുംകൊലയ്ക്ക് ഇരയായത്. വിശ്വാസീസമൂഹത്തെ ഒന്നടങ്കം നടുക്കുന്ന ഈ വാർത്ത മെക്സിക്കോയിലെ ജെസ്യൂട്ട് സഭാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ലൂയിസ് ജെറാർഡോ മോറോ മാഡ്രിഡാണ് പുറത്തുവിട്ടത്. സംഭവത്തിൽ ദുഃഖവും നടുക്കവും രേഖപ്പെടുത്തിയ
വത്തിക്കാൻ സിറ്റി: ക്രിസ്തീയ വിശ്വാസത്തിന്റെ ഉത്തമസാക്ഷികളായി പ്രേഷിതദൗത്യം തീക്ഷ്ണതയോടെ തുടരാൻ സീറോ മലബാർ യുവജനങ്ങൾക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. ഭാരതത്തിന് വെളിയിലെ സീറോ മലബാർ യുവജനങ്ങൾക്കായി റോമിൽ നടക്കുന്ന യുവജന നേതൃസംഗമം ‘എറൈസ് 2022’ൽ പങ്കെടുക്കുന്ന പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. വിശുദ്ധ തോമാശ്ലീഹ സുവിശേഷവുമായി ഭാരതത്തിന്റെ പടിഞ്ഞാറൻ തീരത്തെത്തിയതും, ഈ വർഷം തോമാ ശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വർഷം ആചരിക്കുന്നതും പരാമർശിച്ചുകൊണ്ടായിരുന്നു പാപ്പയുടെ ആഹ്വാനം. ‘അപ്പസ്തോലന്മാരുടെ വിശ്വാസ ജീവിത സാക്ഷ്യത്തിൽ സ്ഥാപിതമായ സഭ മതപരിവർത്തനത്തിലൂടെയല്ല,
വത്തിക്കാൻ സിറ്റി: അഞ്ച് രാജ്യങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 70 യുവജന ശുശ്രൂഷകർ; രണ്ട് കർദിനാൾമാർ ഉൾപ്പെടെ എട്ട് സഭാപിതാക്കന്മാർ; സംവാദങ്ങളും ചർച്ചകളും ക്ലാസുകളും ഉൾപ്പെടുത്തിയ ആറ് ദിന കാര്യപരിപാടികൾ! ഭാരതത്തിന് വെളിയിലെ സീറോ മലബാർ യുവജനങ്ങൾക്കായി ആന്താരാഷ്ട്രതലത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ യുവജന നേതൃസംഗമത്തിന് ജൂൺ 17ന് റോമാ നഗരത്തിൽ തിരിതെളിയും. പാശ്ചാത്യനാടുകളിൽ ജീവിതം കെട്ടിപ്പടുക്കുന്ന സീറോ മലബാർ യുവജനങ്ങളെ മിഷണറി തീക്ഷ്ണതയോടെ മുന്നേറാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന യുവജന നേതൃസംഗമത്തിന് ‘എറൈസ് 2022’ എന്നാണ് പേരിട്ടിരിക്കുന്നത്. അമേരിക്കയിലെ
മനില: ആശുപത്രിക്കിടക്ക വിവാഹവേദിയായി മാറുന്ന വാർത്തകൾ പതിവാണെങ്കിലും, പൗരോഹിത്യ സ്വീകരണത്തിന് അൾത്താരയാകുമോ? അസാധാരണമെന്നുതന്നെ പറയാവുന്ന അക്കാര്യം സംഭവിച്ചു ഇക്കഴിഞ്ഞ ദിവസം ഫിലിപ്പൈൻസിലെ മനിലയിൽ. കാൻസർ രോഗബാധിതനായി മരണത്തെ മുഖാമുഖം കണ്ട ബ്രദർ കാംസാൻ കിമ്മിന്റെ ‘അന്ത്യാഭിലാഷം’ സഫലമാക്കാൻ തിരുസഭാ അധികാരികൾ കൈക്കൊണ്ട തീരുമാനമാണ് ആശുപത്രി മുറിയെ തിരുപ്പട്ട സ്വീകരണ വേദിയായി ഉയർത്തിയത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസ് സ്വദേശിയാണ് ബ്രദർ കിം. മനിലയിൽ വിൻസെൻഷ്യൻ സഭയുടെ മേൽനോട്ടത്തിലുള്ള അഡാംസൺ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കുന്നതിനിടെ കഴിഞ്ഞ മേയിലാണ്
ഡൽഹി: ക്രിസ്തീയ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് കൃതജ്ഞതാർപ്പണമായി ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും തിരുഹൃദയത്തിന് സമർപ്പിക്കാൻ ഒരുങ്ങി ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (സി.സി.ബി.ഐ). ഈശോയുടെ തിരുഹൃദയ തിരുനാളായ ജൂൺ 24ന് വിശുദ്ധ ദേവസഹായം പിള്ളയുടെ കബറിടം സ്ഥിതിചെയ്യുന്ന കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിലാണ് സമർപ്പണ തിരുക്കർമങ്ങൾ. രാത്രി 8.30മുതൽ 9.30വരെ അർപ്പിക്കുന്ന ശുശ്രൂഷകൾക്ക് അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ്പ് ലെയോപോൾദോ ജിറെല്ലി ഉൾപ്പെടെ നിരവധി സഭാധ്യക്ഷരുടെ സാന്നിധ്യവും ഉണ്ടാകും.
Don’t want to skip an update or a post?