സണ്‍ഡേ ശാലോം 'വിട' പറയുന്നു
- ASIA, FEATURED MAIN NEWS, INDIA, Kerala, KERALA FEATURED, WORLD
- June 14, 2025

കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വിലങ്ങാട് ദുരന്തബാധിത മേഖലയില്‍ കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജനുവരിയില്‍ 19 വീടുകള്‍ കൂടി വെഞ്ചിരിക്കും. ജനുവരി 12-ന് ഏഴ് വീടുകളും, 27-ന് പതിനൊന്ന് വീടുകളും, 31-ന് ഒരു വീടുമെന്ന ക്രമത്തിലാണ് ഗൃഹപ്രവേശന ചടങ്ങുകള്‍ സം ഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആകെ 70 വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ 33 വീടുകള്‍ ഇതിനകം വെഞ്ചിരിച്ചു കഴിഞ്ഞു. ഈ മാസം 19 വീടുകള്‍ കൂടി വെഞ്ചിരിക്കുന്നതോടെ ഭൂരിഭാഗം കുടും

സണ്‍ഡേ ശാലോം പത്രത്തിന്റെ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ദുഃഖകരമായ ഒരു വാര്‍ത്തയുമായിട്ടാണ് ഈ ലക്കം നിങ്ങളുടെ കൈകളിലെത്തുന്നത്. ഇത് പത്രത്തിന്റെ അവസാന ലക്കമാണ്! ഇതോടെ 27 വര്‍ഷത്തെ സഭാസേവനം പൂര്‍ത്തിയാക്കി സണ്‍ഡേ ശാലോം പ്രസിദ്ധീകരണലോകത്തുനിന്ന് വിട വാങ്ങുന്നു. കാല്‍നൂറ്റാണ്ടിനുമുമ്പ് കേരളസഭയുടെ മാധ്യമമേഖല തികച്ചും ശുഷ്‌കമായിരുന്നപ്പോഴാണ് ഈ ഞായറാഴ്ചപത്രം ആരംഭംകൊണ്ടത്. സഭയുടേതെന്ന് കരുതിയിരുന്ന പത്രംപോലും അന്യാധീനപ്പെട്ടുപോയ കാലം… സെക്കുലര്‍ മാധ്യമങ്ങളുടെ സഭാവാര്‍ത്തകളോടുള്ള തിരസ്‌കരണം, ഒരു രൂപതയില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ മറ്റു രൂപതകളിലോ മറ്റു റീത്തുകളിലോ അറിയപ്പെടാതെ പോകുന്ന അവസ്ഥ,

ജോസഫ് മൈക്കിള്‍ ദൈവരാജ്യശുശ്രൂഷയ്ക്കിടയില്‍ അഞ്ചു ജീസസ് യൂത്ത് അംഗങ്ങള്‍ സ്വന്തം ജീവന്‍ ദഹനബലിയായി നല്‍കിയിട്ട് മാര്‍ച്ച് 11-ന് 25 വര്‍ഷം തികയുകയാണ്. അവരുടെ സ്മരണക്കായി ആറ് വീടുകള്‍ നിര്‍മിച്ചു നല്‍കുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ജീസസ് യൂത്ത് അംഗങ്ങള്‍. കോഴിക്കോട് ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് പൂക്കിപറമ്പില്‍ 2001 മാര്‍ച്ച് 11-ന് നടന്ന നാടിനെ നടുക്കിയ ബസ് അപകടത്തിലായിരുന്നു അഞ്ച് ജീസസ് യൂത്ത് അംഗങ്ങള്‍ മരിച്ചത്. അഞ്ചുപേരും ജീസസ് യൂത്തിന്റെ ഔട്ട്‌റീച്ച് ഫുള്‍ടൈമേഴ്‌സ് ആയിരുന്നു. ഇടുക്കി ജില്ലയിലെ രാജപുരത്ത് 10 ദിവസത്തെ

ജോസഫ് മൈക്കിള്‍ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചിട്ട് ഫെബ്രുവരി 24ന് മൂന്നു വര്‍ഷം തികയുകയാണ്. യുദ്ധത്തിന് നടുവില്‍ ജീവിക്കുന്ന അവിടുത്തെ ജനങ്ങളുടെ ദുരിത ജീവിതം പറയുകയാണ് 25 വര്‍ഷമായി ഉക്രെയ്‌നില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി. ഉക്രെയ്ന്‍ പ്രസിഡന്റ് നേരിട്ട് പൗരത്വം നല്‍കിയ പ്രഥമ വനിതയാണ് സിസ്റ്റര്‍ ലിജി. ”തീഗോളമാണ് റോക്കറ്റുകള്‍. ഒരു തരി വീണാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം ഭസ്മമാകും. മൂന്നുപ്രാവശ്യം മഠത്തിനു മുകളിലൂടെ റഷ്യന്‍ റോക്കറ്റുകള്‍ ഇരമ്പിപാഞ്ഞുപോയി. മതിലനപ്പുറം വെറും നാല് മീറ്റര്‍ മാത്രം മാറി

രഞ്ജിത് ലോറന്‍സ് നിക്കരാഗ്വയിലെ ഭരണകൂടം വേട്ടയാടിയതിനെ തുടര്‍ന്ന് മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ പോലുമുള്ള ധൈര്യമില്ലാതെ കരഞ്ഞുതളര്‍ന്ന് ഡിപ്രഷന്റെ വക്കോളമെത്തിയ ഒരു പെണ്‍കുട്ടി – അതായിരുന്നു മാര്‍ത്ത പട്രീഷ്യ മോളിന. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ ഏറെ വ്യത്യസ്തമാണ്. ഒര്‍ട്ടേഗ ഭരണകൂടം ഏറ്റവുമധികം ഭയപ്പെടുന്ന പേരുകളില്‍ ഒന്നായി മാര്‍ത്ത പട്രീഷ മോളിനയും മാര്‍ത്തയുടെ ‘പിഡിഎഫും’ മാറിയിരിക്കുന്നു. നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ ഇന്ന് പുറംലോകമറിയുന്നത് അഭിഭാഷകയായ മാര്‍ത്ത പട്രീഷ്യ മോളിനയുടെ തൂലികയിലൂടെയാണ്. അഭിഭാഷകയായും റേഡിയോ ജോക്കിയായുമൊക്കെ പ്രശോഭിച്ച് നല്ല നിലയില്‍

ജോസഫ് മൈക്കിള്‍ ജോജോ-ജെല്‍സ ദമ്പതികള്‍ക്ക് എട്ടു മക്കളാണ്. എട്ടും സിസേറിയനുകളും.രണ്ടിലധികം സിസേറിയന്‍ നടത്തിയാല്‍ അപകടമാണെന്ന ചില ഡോക്ടര്‍മാരുടെ വാദങ്ങള്‍ക്ക് സ്വന്തം അനുഭവങ്ങള്‍കൊണ്ടാണ് ഇവര്‍ മറുപടി നല്‍കുന്നത്. ദൈവം ഇനിയും കുഞ്ഞുങ്ങളെ നല്‍കിയാല്‍ സ്വീകരിക്കാനും ഈ കുടുംബം ഒരുക്കമാണ്. ഗള്‍ഫില്‍ ജോലി ചെയ്യുമ്പോഴാണ് ജോര്‍ജ് കെ.ജെ എന്ന ജോജോക്ക് ജെല്‍സയുടെ വിവാഹാലോചന വന്നത്. ജോജോയുടെ സഹോദരിയും ഭര്‍ത്താവുംപോയി പെണ്‍കുട്ടിയെ കണ്ടു. അവര്‍ക്ക് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജോജോ ഫോണിലൂടെ ജെല്‍സയുമായി സംസാരിച്ചു. വ്യത്യസ്തമായ ഒരു ചോദ്യമാണ് ജീസസ് യൂത്തായ ജോജോയുടെ

അലഹാബാദ്: ക്രൈസ്തവര്‍ക്കെതിരെ അലഹാബാദ് ഹൈക്കോടതി നടത്തിയ പരമാര്‍ശത്തിനെതിരെ പരക്കെ പ്രതിഷേധം. മതപരിവര്‍ത്തനത്തെക്കുറിച്ച് അലഹാബാദ് ഹൈക്കോടതി നടത്തിയ പരമാര്‍ശത്തിനെതിരെയാണ് ദ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രതിഷേധമറിയിച്ചത്. ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തനനിരോധനനിയമമനുസരിച്ച് ജയിലിലടക്കപ്പെട്ട ഒരു വ്യക്തിയുടെ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞത് ഇങ്ങനെയായിരുന്നു-നിയമപരമല്ലാത്ത മതപരിവര്‍ത്തനങ്ങള്‍ ഇതുപോലെ തുടര്‍ന്നാല്‍ രാജ്യത്തെ മജോറിറ്റി പോപ്പുലേഷന്‍ മൈനോരിറ്റി ആകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരമാര്‍ശം. മാത്രമല്ല, ഇന്ത്യന്‍ പൗരന്മാരെ മതംമാറ്റുന്നത് അടിയന്തിരമായി നിര്‍ത്തണമെന്നുമായിരുന്ന ഹൈക്കോടതിയുടെ പരമാര്‍ശം. ഈ പരമാര്‍ശത്തെക്കുറിച്ച് ഇന്ത്യയിലെ കോടതി മുറികള്‍ ഭൂരിപക്ഷത്തിന്റെ തിയേറ്ററുകളായി പരിവര്‍ത്തനം ചെയ്‌പ്പെടുകയാണോ

ഇംഫാല്‍: മണിപ്പൂരിലെ കലാപത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ഇംഫാല്‍ രൂപത 600 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും. ഭൂരിഭാഗവും ക്രൈസ്തവവിശ്വാസികളായ കുക്കി ഗോത്രത്തില്‍പ്പെട്ടവര്‍ക്കുവേണ്ടിയാണ് അതിരൂപത 600 വീടുകളുടെ നിര്‍മ്മാണ പദ്ധതി തയാറാക്കിയിരിക്കുന്നതന്നെ് ഇംഫാല്‍ രൂപത വികാരി ജനറാള്‍ ഫാ. വര്‍ഗീസ് വേലിക്കകം പറഞ്ഞു. അദ്ദേഹമാണ് മണിപ്പൂരിലെ സഭയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. മണിപ്പൂരിലെ മുമ്പി, സിംഗനാഗാദ്, ചുരാചന്ദ്രാപുര്‍ ജില്ലകളിലെ അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍ക്കായിട്ടാണ് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ ഫണ്ട് ശേഖരണത്തിനായി കോണ്‍ഫ്രന്‍സ് ഓഫ് ഡയസഷന്‍ പ്രീസ്റ്റ്‌സ് ഓഫ് ഇന്ത്യ ‘മിനിമം 500 രൂപ




Don’t want to skip an update or a post?