സാന്‍ഡിനിസ്റ്റാ ഭരണകൂടം ഭയക്കുന്ന PDF
- Featured, FEATURED MAIN NEWS, LATEST NEWS, SUNDAY SPECIAL, SUNDAY SPECIAL
- February 9, 2025
ജയിംസ് ഇടയോടി മുംബൈ മാതാപിതാക്കള്‍ എഞ്ചിനീയറായി കാണണമെന്ന് ആഗ്രഹിച്ച മകളായിരുന്നു ഡോ. സിസ്റ്റര്‍ രേഖ ചേന്നാട്ട്. എന്നാല്‍, ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു എന്നുമാത്രം. പ്രീഡിഗ്രി ഉയര്‍ന്ന നിലയില്‍ പാസായെങ്കിലും എഞ്ചിനീയറിംഗിന് ചേരാതെ സമര്‍പ്പിത ജീവിതം തിരഞ്ഞെടുക്കാനായിരുന്നു രേഖയുടെ ആഗ്രഹം. മകളുടെ ആഗ്രഹത്തിനൊപ്പം മാതാപിതാക്കള്‍ തങ്ങളുടെ സ്വപ്നം മാറ്റിയപ്പോള്‍ ദൈവപദ്ധതികളിലേക്കുള്ള യാത്ര അവിടെ തുടങ്ങുകകയായിരുന്നു. 2018 ജൂലൈ മുതല്‍ ഫ്രാന്‍സിലെ പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിലീജിയസ് ഓഫ് ദി അസംപ്ഷന്‍ കോണ്‍ഗ്രിഗേഷന്‍ എന്ന ആഗോള സമര്‍പ്പിത സമൂഹത്തിന്റെ സുപ്പീരിയര്‍
സ്വന്തം ലേഖകന്‍ യുവാക്കളുടെ ആവേശമായ ഈ വിദേശ മലയാളി കഴിഞ്ഞ തലമുറയ്ക്ക് അഭിമാനവും ഈ തലമുറയുടെ അഹങ്കാരവുമാണ്. കേരളത്തിലും വിദേശങ്ങളിലുമുള്ള പുതുതലമുറ അടുത്തറിയുകയും കണ്ടുപഠിക്കുകയും അനുകരിക്കുകയും ചെയ്യേണ്ടതുണ്ട് ഇദ്ദേഹത്തെ. ജോസഫ് എന്ന ഹെബ്രായ യുവാവ് ഈജിപ്തിന്റെ ഭരണാധികാരിയായി നിയോഗിക്കപ്പെട്ടതുപോലെ, ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍, സിറ്റികൗണ്‍സിലറായി ദൈവം ഉയര്‍ത്തിയ മലയാളിയാണ് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇടവകാംഗം ജിബി ജോയി പുളിക്കല്‍. വെള്ളക്കാരോട് മത്സരിച്ച് വെള്ളക്കാരുടെ വോട്ടുകൊണ്ട് കന്നിയങ്കത്തില്‍ത്തന്നെ വിജയിച്ച ഇന്ത്യക്കാരന്‍… ക്രിസ്തുവിനെ ഉപേക്ഷിക്കുന്നത് ബൗദ്ധികതയുടെ ഔന്നത്യമാക്കി, ആധുനികതയുടെ പരിവേഷമണിയുന്നവര്‍ക്കിടയില്‍
നിന്റെ കൂടെ ഞാനുണ്ട്, എന്റെ കരുതലുണ്ട് എന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം… ഇങ്ങനെ ഒരു വ്യക്തിത്വമാണ് മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റേത്. ഹൃദയത്തില്‍ ഇടം നല്‍കിയ ഒരു പിതാവിനെ … തുറന്ന കൈകളുമായി തന്നെ സ്വീകരിച്ച ഒരു നല്ല അപ്പനെ……. ഓര്‍ത്തെടുക്കുകയാണ് അനില്‍ സാന്‍ജോസച്ചന്‍ വൈദികപരിശീലനത്തിന്റെ അവസാനം, തിരുപ്പട്ടത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കെ ഒരുദിവസം ചക്കാലയ്ക്കല്‍ പിതാവ് എന്നെ വിളിപ്പിച്ചു. പതിവ് കുശലാന്വേഷണങ്ങള്‍ക്ക് ശേഷം പട്ടത്തിന്റെ ഒരുക്കങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. അതിനുശേഷം കയ്യില്‍
വിനോദ് നെല്ലയ്ക്കല്‍ ആരും പരാതി പറയാത്ത, പാവങ്ങളോട് കരുണകാട്ടുന്ന വൈദികനാകണമെന്നായിരുന്നു റാഫേലിനോട് അമ്മ പറഞ്ഞത്. പാവങ്ങളോട് കാരുണ്യത്തോടെ ഇടപെടുന്ന അമ്മയെ കണ്ട് വളര്‍ന്ന റാഫേലിന്റെ ഹൃദയത്തിലാണ് ആ വാക്കുകള്‍ പതിഞ്ഞത്. പിന്നീട് ആ മകന്‍ വളര്‍ന്ന് ഫാ. റാഫേല്‍ തട്ടിലും, ബിഷപ് തട്ടിലുമായപ്പോഴും അമ്മയുടെ ആ വാക്കുകളും ഒപ്പം വളര്‍ന്നുകൊണ്ടിരുന്നു. കരുതലും കാരുണ്യവും വഴിഞ്ഞൊഴുകുന്ന ഹൃദയമാണ് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനാക്കുന്നത്. ഒരു മണിക്കൂര്‍ കാറില്‍ യാത്ര ചെയ്യേണ്ട ദൂരം പിന്നിടാന്‍
രഞ്ജിത് ലോറന്‍സ് ‘ഉപയോഗിക്കാതെ നീ അലമാരിയില്‍ സൂക്ഷിച്ചിരുന്ന രണ്ടാമത്തെ ഉടുപ്പ്, നിന്റേതല്ല, അത് മറ്റുള്ളവര്‍ക്കുള്ളതാണ്’എന്ന് പറഞ്ഞിട്ടുള്ളത് കേസറിയായിലെ വിശുദ്ധ ബസേലിയോസാണ്. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെ സ്വര്‍ഗീയ മധ്യസ്ഥന്‍ വിശുദ്ധ ബസേലിയോസാണെന്നുള്ളത് കേവലം യാദൃച്ഛികമല്ലെന്ന് ഇരുവരുടെയും വാക്കുകളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും തമ്മിലുള്ള സാമ്യം വ്യക്തമാക്കുന്നു. വിശുദ്ധ ബസേലിയോസിന്റെ തിരുനാള്‍ദിനമായ ജനുവരി ഒന്നാം തിയതിയാണ് കാതോലിക്കാ ബാവയുടെ നാമഹേതുക തിരുനാളായി ആചരിക്കുന്നത്. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്
ജോസഫ് മൈക്കിള്‍ യുകെയിലെ ബെര്‍മിംഗ്ഹാമില്‍ നടക്കുന്ന ഏകദിന ധ്യാനത്തെക്കുറിച്ചുള്ള അറിയിപ്പ് നല്‍കുന്നതിനായിരുന്നു ഇംഗ്ലീഷുകാരിയുടെ വീട്ടില്‍ ലീഫ്‌ലെറ്റ് ഇട്ടത്. അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞായിരുന്നു അവരുടെ താമസം. പ്രോഗ്രാമിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് താല്പര്യം തോന്നി. അതിനുശേഷം ആ സെന്ററില്‍ നടക്കുന്ന മറ്റു പ്രോഗ്രാമുകളിലും സംബന്ധിക്കാന്‍ തുടങ്ങി. വിവാഹമോചനത്തിന്റെ വക്കില്‍ നിന്നും ദമ്പതികള്‍ വീണ്ടും ഒന്നിച്ചു. തുടര്‍ന്ന് 10 ദിവസം താമസിച്ചുള്ള ധ്യാനത്തില്‍ കുടുംബസമേതം പങ്കെടുത്തു. ഉന്നത പദവി വഹിച്ചിരുന്ന അവര്‍ ജോലി രാജിവച്ച് പിന്നീട് മുഴുവന്‍
ജെയിംസ് ഇടയോടി, മുംബൈ അമേരിക്കന്‍ സ്ഥാപനമായ സിറ്റി ബാങ്കിലെ ഉന്നത പദവി ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്ന് പൗരോഹിത്യം സ്വീകരിച്ച ഒരു യുവവൈദികന്റെ അപൂര്‍വ സമര്‍പ്പണത്തിന്റെ കഥ തോമസ് 2009-ല്‍ എഞ്ചിനീയറിംഗ് പാസായത് കഷ്ടിച്ചായിരുന്നു. അതുകൊണ്ടുതന്നെ മികച്ച ജോലിയൊന്നും ലഭിക്കാന്‍ സാധ്യതയില്ലെന്ന് പലരും വിധിയെഴുതി. ദൈവം തന്നെ പരിപാലിക്കുമെന്ന ഉറച്ച ബോധ്യം ഹൃദയത്തില്‍ ഉണ്ടായിരുന്നതിനാല്‍ ആ ചെറുപ്പക്കാരനെ അതൊട്ടും അസ്വസ്ഥപ്പെടുത്തിയിരുന്നില്ല. മുംബൈയിലെ പ്രശസ്തമായ ഫാ. ആഗ്നല്‍ എഞ്ചിനീയറിങ്ങ് കോളജില്‍ തനിക്കു പ്രവേശനം ലഭിച്ചതുതന്നെ ദൈവാനുഗ്രഹമായിരുന്നു എന്ന് അവന് നിശ്ചയം
രഞ്ജിത്ത് ലോറന്‍സ് ഫാ. പയസ് പെരുമന ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ മഹാത്ഭുതം നടന്നത്. അവിടെ മരിച്ചു കിടന്നിരുന്ന മനുഷ്യന്‍ എഴുന്നേറ്റ് വന്ന് അവരോടൊപ്പമിരുന്നു. തുടര്‍ന്ന് ആ മനുഷ്യന്‍ അച്ചനോട് ഇങ്ങനെ പറഞ്ഞു- ”ഫാദര്‍, എന്റെ ആത്മാവ് ശരീരം വിട്ടുപോയിരുന്നു. ശരീരം നിലത്ത് കിടത്തിയിരിക്കുന്നതും അച്ചന്‍ വന്ന് പ്രാര്‍ത്ഥിക്കുന്നതുമൊക്കെ ഞാന്‍ കാണുന്നുണ്ടായിരുന്നു. വളരെ സന്തോഷം തരുന്ന ഒരു പ്രകാശത്തിന്റെ അനുഭവത്തിലായിരുന്നു ഞാന്‍. പെട്ടന്ന് എന്നോട് തിരിച്ചുപോകണമെന്ന് പറയുകയും ഞാന്‍ മടങ്ങിവരുകയുമായിരുന്നു.” 2004 ഡിസംബര്‍ മാസത്തിലെ നല്ല തണുപ്പുള്ള ഒരു
Don’t want to skip an update or a post?