Follow Us On

13

October

2024

Sunday

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മനുഷ്യാവകാശ മന്ത്രിയായി കത്തോലിക്ക വിശ്വാസി

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മനുഷ്യാവകാശ മന്ത്രിയായി കത്തോലിക്ക വിശ്വാസി

ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മനുഷ്യാവകാശ മന്ത്രിയായി കത്തോലിക്ക അഭിഭാഷകനായ ഖാലില്‍ താഹിര്‍ സിന്ധു നിയമിതനായി. പാക്കിസ്ഥാനില്‍ ഏറ്റവുമധികം ക്രൈസ്തവര്‍ വസിക്കുന്ന പ്രവിശ്യയാണ് രാജ്യത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ ഹൃദയഭൂമിയായ പഞ്ചാബ് പ്രവിശ്യ. സിഖ് മതത്തിന്റെ പ്രതിനിധിയായ സര്‍ദാര്‍ രമേശ് സിംഗ് അറോറയാണ് പ്രവിശ്യയുടെ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കായുള്ള മന്ത്രി. നേരത്തെ പഞ്ചാബ് പ്രവിശ്യയില്‍ പാര്‍ലമെന്ററികാര്യ മന്ത്രിയായും, ആരോഗ്യമന്ത്രി യായും, ന്യൂനപക്ഷങ്ങള്‍ക്കായുള്ള മന്ത്രിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ഫൈസലാബാദില്‍ നിന്നുള്ള സിന്ധു, മതനിന്ദാ കേസുകള്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ക്രൈസ്തവര്‍ക്ക് ശക്തമായ പിന്തുണ നല്‍കിയിരുന്നു. മതനിന്ദാ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പാക്ക് ജയിലുകളില്‍ കഴിഞ്ഞ ആസിയ ബീബി ഉള്‍പ്പെടെയുള്ള നിരവധി പേരുടെ മോചനത്തിനായി നടത്തിയ പോരാട്ടത്തില്‍ സിന്ധു പങ്കാളിയായിരുന്നു.
നീതിയും സ്വാതന്ത്ര്യവും മനുഷ്യന്റെ അന്തസ്സും സംരക്ഷിക്കുന്നതിനുള്ള ദൗത്യം ക്രിസ്തുവിന്റെ നാമത്തിലാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് സിന്ധു പറയുന്നു. 2011-ല്‍ ഭീകരര്‍ കൊലപ്പെടുത്തിയ കത്തോലിക്ക മന്ത്രിയായ ഷാബാസ് ഭട്ടിയുടെ സഹപാഠിയായ സിന്ധു കോടതിയിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും ദൈവത്തിന്റെ സഹായം എല്ലാ പ്രവൃത്തികളിലും കൂടെയുണ്ടാവും എന്ന് വിശ്വസിക്കുന്നു.
അടുത്തിടെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യ അസംബ്ലിയുടെ വൈസ് പ്രസിഡന്റായി കത്തോലിക്ക രാഷ്ട്രീയപ്രവര്‍ത്തകനായ ആന്റണി നവീദിനെയും തിരഞ്ഞെടുത്തിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?