Follow Us On

31

July

2021

Saturday

 • കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് പത്തനംതിട്ട രൂപത

  കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് പത്തനംതിട്ട രൂപത0

  പത്തനംതിട്ട: കൂടുതൽ മക്കളുള്ള കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് പത്തനംതിട്ട രൂപത. ജീവന്റെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മക്കളുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 2000-ന് ശേഷം വിവാഹിതരായ പത്തനംതിട്ട രൂപതാംഗങ്ങളായ നാലോ അതില്‍ കൂടുതലോ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ വീതം നല്‍കും. നാലാമത്തെ കുഞ്ഞിന്റെ പ്രസവ ചെലവിന് ആവശ്യമെങ്കില്‍ സാമ്പത്തിക സഹായം നല്‍കും. ഇങ്ങനെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് രൂപതയുടെ സ്‌കൂളുകളില്‍ അഡ്മിഷനും ജോലിക്കും

 • മക്കളും പേരക്കിടാങ്ങളും സാക്ഷി; 77 വയസുകാരൻ ഡീക്കൻ ജോവാ ടോസി പൗരോഹിത്യ ശുശ്രൂഷയിലേക്ക്‌

  മക്കളും പേരക്കിടാങ്ങളും സാക്ഷി; 77 വയസുകാരൻ ഡീക്കൻ ജോവാ ടോസി പൗരോഹിത്യ ശുശ്രൂഷയിലേക്ക്‌0

  റിയോ ഡി ജനീറോ: ദൈവത്തിന്റെ വഴികൾ അനന്തവും അജ്ഞാതവുമാണ്. അത് മനുഷ്യബുദ്ധികൊണ്ട് ഗ്രഹിക്കുക അസാധ്യവും! നാൽപ്പത്തിയൊന്ന് വർഷത്തെ ദാമ്പത്യത്തിന് ദൈവം സമ്മാനിച്ച മൂന്ന് മക്കളെയും അഞ്ച് പേരക്കുട്ടികളെയും സാക്ഷികളാക്കി ജോവാ ടോസി സൊബ്രിൻഹൊ എന്ന 77 വയസുകാരൻ ക്രിസ്തുവിന്റെ പുരോഹിത്യത്തിലേക്ക് പ്രവേശിക്കുന്നു എന്നറിയുമ്പോൾ മനസിലെത്തുന്നത്, മേൽപ്പറഞ്ഞ വാക്യമാകും. ബ്രസീലിലെ ഡിവിനോ എസ്പിരിറ്റോ സാന്റോ ദൈവാലയത്തിൽവെച്ച് ഇന്നാണ് (ജൂലൈ 31) ഡീക്കൻ ജോവാ അഭിഷിക്തനാകുന്നത്. ജീവിത പങ്കാളി മരണപ്പെടുകയും മക്കളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കുകയും ചെയ്താൽ വൈദിക, സമർപ്പിത ജീവിതാന്തസ്

 • ഹഗിയ സോഫിയ, കോറ ചർച്ച്: വിശദമായ റിപ്പോർട്ട് തുർക്കി ഉടൻ നൽകണമെന്ന് യുനസ്‌ക്കോ

  ഹഗിയ സോഫിയ, കോറ ചർച്ച്: വിശദമായ റിപ്പോർട്ട് തുർക്കി ഉടൻ നൽകണമെന്ന് യുനസ്‌ക്കോ0

  പാരിസ്: പുരാതന ക്രൈസ്തവ ദൈവാലയങ്ങളായിരുന്ന ഹഗിയ സോഫിയ, കോറ ഹോളി സേവ്യർ ചർച്ച് എന്നിവ മുസ്ലീം പള്ളിയാക്കിപ്പോൾ നടത്തിയ രൂപമാറ്റങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് 2022 ഫെബ്രുവരി ഒന്നിനകം കൈമാറണമെന്ന് തുർക്കി ഭരണകൂടത്തിന് യുനസ്‌ക്കോ വേൾഡ് ഹെറിറ്റേജ് കമ്മീഷന്റെ നിർദേശം. യുനസ്‌ക്കോയുടെ പൈതൃക സ്മാരക പട്ടികയിൽ ഉൾപ്പെടുത്തിയ നിർമിതികളാണ് ഇവ രണ്ടും. പ്രസ്തുത റിപ്പോർട്ട് മാസങ്ങൾക്കുമുമ്പേ യുനസ്‌ക്കോ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രണ്ട് സ്മാരകങ്ങളും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന മറുപടിക്ക് അപ്പുറമുള്ള വിശദീകരണമൊന്നും കൈമാറാൻ തുർക്കി തയാറായില്ല. വിഷയം രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടതാണെന്ന് തുർക്കി വാദിച്ചതോടെ

 • ‘പോർസ്യുങ്കുള’ ദണ്ഡവിമോചനം: ആ വിശേഷാൽ ‘സമയ’ത്തിന് ഇനി മണിക്കൂറുകൾ മാത്രം

  ‘പോർസ്യുങ്കുള’ ദണ്ഡവിമോചനം: ആ വിശേഷാൽ ‘സമയ’ത്തിന് ഇനി മണിക്കൂറുകൾ മാത്രം0

  റോം: ആഗോള സഭയിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ ദണ്ഡവിമോചനമായ ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ സ്വീകരിക്കാൻ ഒരുങ്ങിയോ? ഓഗസ്റ്റ് ഒന്നിന് സന്ധ്യമുതൽ ആരംഭിക്കുന്ന ദണ്ഡവിമോചന സമയം ഓഗസ്റ്റ് രണ്ട്‌ സൂര്യാസ്തമയം വരെമാത്രമാണുള്ളത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ അഭ്യർത്ഥനപ്രകാരം ഹോണോറിയൂസ് മൂന്നാമൻ പാപ്പയുടെ കാലത്ത് ആരംഭിച്ച ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ നേടാൻ മൂന്നു കാര്യങ്ങളാണ് അനുഷ്ഠിക്കേണ്ടത്. * ആഗസ്റ്റ് രണ്ടിന് എട്ട് ദിവസംമുമ്പാ ശേഷമോ നല്ല കുമ്പസാരം നടത്തുക. * ഓഗസ്റ്റ് രണ്ടിന് ദിവ്യബലിയിൽ പങ്കുകൊള്ളുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യണം.

Latest Posts

Don’t want to skip an update or a post?