ആര്ച്ചുബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കലിന് ആശംസകളുമായി മാര് നീലങ്കാവില്
- ASIA, Featured, Kerala, LATEST NEWS
- May 28, 2025
തിരുവല്ല: രണ്ടു കിലോമീറ്റര് ചുറ്റളവിലുള്ള മൂന്നു കത്തോലിക്കാ ഇടവകകള്ക്ക് ഇത് ധന്യനിമിഷം. തിരുവല്ല അതിരൂപതയിലെ ഇരവിപേരൂര്, പുറമറ്റം മലങ്കര കത്തോലിക്കാ ഇടവകകള്ക്കും, വിജയപുരം രൂപതയിലെ മഠത്തുംഭാഗം ഇടവകയ്ക്കും 2025 ജൂബിലി വര്ഷമാണ്. വിശുദ്ധ അന്നയുടെ നാമത്തിലുള്ള സീറോ മലങ്കര സഭയിലെ പ്രഥമ ഇടവകയാണ് ഇരവിപേരൂര് ദൈവാലയം. 1935 ല് സ്ഥാപിതമായ സെന്റ് ആന്സ് മലങ്കര കത്തോലിക്കാ ഇടവക തിരുവല്ല അതിരൂപതയലെ പുരാതന ദൈവാലയങ്ങ ളിലൊന്നാണ്. 1935 ല് തിരുവല്ലാ മെത്രാനായിരുന്ന യാക്കോബ് മാര് തെയോഫിലോസിന്റെ കാലത്താണ് ഇരവിപേരൂര്
കോഴിക്കോട്: കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ആയി ഉയര്ത്തപ്പെട്ട ഡോ. വര്ഗീസ് ചക്കാലയ്ക്കലിന് ആശംസകളുമായി തൃശൂര് അതിരൂപതയുടെ സഹമെത്രാന് മാര് ടോണി നീലങ്കാവില് കോഴിക്കോട് ആര്ച്ചുബിഷപ്സ് ഹൗസിലെത്തി. പുതിയ അതിരൂപതയുടെ ശുഭാരംഭം വിശ്വാസ സമൂഹത്തിനും പൊതുസമൂഹത്തിനും വലിയ ഊര്ജം പകരട്ടെയെന്ന മാര് നീലങ്കാവില് ആശംസിച്ചു.
കോട്ടയം: അവധിക്കാലത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് അഞ്ച് മുതല് എട്ടുവരെ ക്ലാസുകളില് പഠിക്കുന്ന കുട്ടികള്ക്കായി കുട്ടിക്കൂട്ടം പരിശീലന കളരി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല് സെന്ററില് നടന്ന പരിശീലന കളരിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള് ഫാ. മൈക്കിള് വെട്ടിക്കാട്ട് നിര്വ്വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര് ചടങ്ങില് അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് അസി. ഡയറക്ടര് ഫാ. ജെഫിന് ഒഴുങ്ങാലില്, കോ-ഓര്ഡിനേറ്റര് മേഴ്സി സ്റ്റീഫന് എന്നിവര് പ്രസംഗിച്ചു. പരിശീലന കളരിയില്
തൃശൂര്: എഞ്ചിനീയറിംഗിനോട് വിടപറഞ്ഞ് സെമിനാരിയില് ചേര്ന്ന ജോണ്സ് ഇനി ഫാ. ജോണ്സ് പള്ളിപ്പുറം. എഞ്ചിനീയറായി ഗള്ഫില് ജോലി ചെയ്യുമ്പോഴായിരുന്നു 2017ല് സാഗര് മിഷനില് ചേര്ന്നത്. ബിടെക്കിനുശേഷം പോളിടെക്നിക്കില് ഗസ്റ്റ് അധ്യാപകന്, പിന്നീട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളജില് ഗസ്റ്റ് ലക്ചറര്, തിരുവനന്തപുരം ഐഎസ്ആര്ഒയില് അപ്രന്റീസ് തുടങ്ങിയ ജോലികള് ചെയ്തതിനുശേഷമായിരുന്നു ഖത്തറിലേക്ക് പോയത്. മികച്ച നിലയില് മുമ്പോട്ടുപോകുമ്പോഴാണ് ക്രിസ്തുവിനെപ്രതി ഭൗതിക നേട്ടങ്ങള് എല്ലാം ഉപേക്ഷിച്ച് സെമിനാരിയില് ചേരുന്നത്. ജ്യേഷ്ഠന് നെല്സനാണ് പ്ലസ്ടുവിനുശേഷം ജോണ്സിനെ എഞ്ചിനീയറിംഗ് മേഖലയിലേക്ക് വഴിതിരിച്ചു വിട്ടത്. തൃശൂര്
കോട്ടപ്പുറം: ദൈവവചനം ശ്രവിച്ച് സൗഖ്യം പ്രാപിക്കണമെന്ന് കോട്ടപ്പുറം രൂപതാധ്യക്ഷന് ഡോ. അംബ്രോസ് പുത്തന്വീട്ടില്. കോട്ടപ്പുറം സെന്റ് മൈക്കിള്സ് കത്തീഡ്രല് വചന കൂടാരത്തില് നടക്കുന്ന കോട്ടപ്പുറം രൂപതാ ബൈബിള് കണ്വെന്ഷനില് ദിവ്യസലിയര്പ്പിച്ച് വചന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. മാനസികവും ശാരീരികവും ആത്മീയവുമായ സൗഖ്യം ഇക്കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡോ. പുത്തന്വീട്ടില് പറഞ്ഞു. ഫാ. ആന്റസ് പുത്തന്വീട്ടില്, ഫാ. സിജോ വേലിക്കകത്തോട്ട്, ഫാ. ജോസ് ഒളാട്ടുപുറത്ത്, ഫാ. ഷൈജന് പനക്കല് തുടങ്ങിയവര് സഹകാര്മ്മികരായിരുന്നു. കടലുണ്ടി എല് റൂഹ ധ്യാനകേന്ദ്രം ഡയറക്ടര് ഫാ.
കോഴിക്കോട്: പൗരസ്ത്യ സഭാ കൂട്ടായ്മകള്ക്ക് കോഴിക്കോട് അതിരൂപത നല്കിയ സേവനങ്ങള്ക്ക് നന്ദി പറഞ്ഞ് കെസിബിസി പ്രസിഡന്റ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമീസ് കാതോലിക്ക ബാവ. കോഴിക്കോട് രൂപതയെ അതിരൂപതയായും രൂപതയുടെ മെത്രാനായ ഡോ. വര്ഗീസ് ചക്കാലയ്ക്കലിനെ ആര്ച്ചു ബിഷപ്പായും ഉയര്ത്തിയ ചടങ്ങില് വചന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. മലബാറിലെ ഇടവകകള് വിവിധ രൂപതകളിലായി വളര്ന്നുപന്തലിച്ചതിന്റെ പിന്നില് കോഴിക്കോട് അതിരൂപതയുടെ സമര്പ്പണമാണ്. ആര്ച്ചുബിഷപ് ഡോ. ചക്കാലയ്ക്കലിന്റെ പ്രവര്ത്തനങ്ങളിലൂടെ കര്ത്താവിനെ കാണാന് സമൂഹത്തിന് കഴിയട്ടെ എന്നു പ്രാര്ത്ഥിക്കുന്നുവെന്നും കാതോലിക്ക ബാവ
ഇരിങ്ങാലക്കുട: കുടുംബങ്ങള് വിശ്വാസ പരിശീലന വേദികളാകണമെന്ന് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര് പോളി കണ്ണൂകാടന്. 2025 – 2026 വിശ്വാസ പരിശീലനവര്ഷത്തിന്റെ രൂപതാതല ഉദ്ഘാടനം നിര്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാള സെന്റ് സ്റ്റനിസ്ലാവോസ് ദൈവാലയത്തില് നടന്ന ചടങ്ങില് രൂപത വിശ്വാസപരിശീലന ഡയറക്ടര് റവ. ഡോ. റിജോയ് പഴയാറ്റില് അധ്യക്ഷതവഹിച്ചു. വിശ്വാസപരിശീലനം കുടുംബങ്ങളില് എന്നതാണ് 2025 – 26 വിശ്വാസപരിശീലന വര്ഷത്തിന്റെ ആപ്തവാക്യം. മാള ഫൊറോന ഇടവകയിലെ മതാധ്യാപക പ്രതിനിധി ധന്യ ബാബു ആപ്തവാക്യ വിശകലനം നടത്തി. ഫൊറോന
പാലാ: നിഖ്യ സുനഹദോസ് ഇന്നും പ്രസക്തമാണെന്നും സത്യവിശ്വാസം തെറ്റു കൂടാതെ തലമുറ തോറും കൈമാറ്റം ചെയ്യപ്പെടേണ്ടത് എങ്ങനെയെന്ന് ഈ സുനഹദോസ് പഠിപ്പിക്കുന്നുവെന്നും മാര് ജോസഫ് കല്ലറങ്ങാട്ട്. നിഖ്യ സുനഹദോസിന്റെ 1700-ാം വാര്ഷികത്തില് പാലാ രൂപത വിശ്വാസ പരിശീലീനകേന്ദ്രവും കത്തോലിക്കാ കോണ്ഗ്രസും സംയുക്തമായി നടത്തിയ സിമ്പോസിയം ഉല്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. എല്ലാ ക്രിസ്ത്യന് സഭകളും നിഖ്യാ വിശ്വാസപ്രമാണത്തെ ചേര്ത്തുപിടിക്കുന്നു എന്നത് സഭകളുടെ ഐക്യത്തിനുള്ള അടിത്തറയാണ്. ഈ ദൃഢമായ വിശ്വാസത്തിലുള്ള അടിത്തറയാണ് സഭയുടെ അടിത്തറ എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Don’t want to skip an update or a post?