Follow Us On

16

September

2024

Monday

സി. അഭയ കേസിന്റെ സഹന പുത്രി! സി. സെഫിയുടെ അമ്മയുടെ അന്ത്യ നിമിഷങ്ങള്‍..

സി. അഭയ കേസിന്റെ സഹന പുത്രി! സി. സെഫിയുടെ അമ്മയുടെ അന്ത്യ നിമിഷങ്ങള്‍..

കടലോളം കണ്ണീരേറ്റെടുത്ത അമ്മ..
അമ്മയെക്കുറിച്ച് ശ്രീ. ബിനു ജോണ്‍ ഡിക്രൂസ് എഴുതിയ ഫേസ്ബുക് പോസ്റ്റ്

കഴിഞ്ഞ അവധിക്കാലത്താണ് അവസാനമായി ഈ  അമ്മച്ചിയെ കണ്ടത് .
മെലിഞ്ഞു ചുളിഞ്ഞ കരങ്ങളില്‍ എന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചു , ജപമാലമണികളുടെ സ്പന്ദനമുള്ള കൈകള്‍ വീണ്ടും വീണ്ടും  മുറുക്കെ പിടിച്ചു .   ശാരീരിക മാനസിക വേദനകള്‍ പങ്കുവെച്ചു  .
അമ്മച്ചിയോട് കണ്ണുകള്‍ അടച്ചു  മകളെ കുറിച്ചു ഒന്നു ചിന്തിച്ചേ  എന്നു ഞാന്‍ പറഞ്ഞു ,
അമ്മച്ചിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി . ചുണ്ടുകള്‍ വിങ്ങി വിതുമ്പി .  ശരിയാണ് …. എന്തൊരു പരീക്ഷണങ്ങളിലൂടയാണ് മോള്‍ കടന്നു പോകുന്നത് .
എനിക്കറിയാം മോന്‍ ഒത്തിരി എന്റെ മോള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു എന്ന് .
കൈകള്‍ വീണ്ടും കൂട്ടി പിടിച്ചു ‘നന്ദി’ ….  …
മുഖം അടുപ്പിച്ച് തലയില്‍ തൊട്ടു… കര്‍ത്താവ് അനുഗ്രഹിക്കും ….
മോന്‍ കുറച്ചു നേരം പ്രാര്‍ത്ഥിക്കു….

എല്ലാ വേദനകളും ഹൃദയത്തില്‍ സംഗ്രഹിച്ച പരിശുദ്ധ അമ്മയെ ധ്യാനിച്ചു .. കുറച്ചു നേരം പ്രാര്‍ത്ഥിച്ചു ,
ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു ….  ഇത്ര അധികം നൊമ്പരങ്ങളെ ഹൃദയത്തില്‍ സംഗ്രഹിച്ചു കാല്‍വരിയാത്രയില്‍ പങ്കു ചേര്‍ന്ന ഒരു അമ്മച്ചി  …..
എത്രത്തോളം പരിഹാസങ്ങളെയും കുറ്റപ്പെടുത്തലുകളെയും എറ്റുവാങ്ങി ഈ അമ്മ .  അചഞ്ചലമായ ദൈവ വിശ്വാസം, കര്‍ത്താവിനു നല്‍കിയ മകളെ കര്‍ത്താവു സംരക്ഷിക്കും എന്ന ഉറപ്പ് … വിട പറയുന്ന ഈ അവസാന സമയങ്ങളില്‍ മകളുടെ ശുശ്രൂഷകളും സാമീപ്യവും അനുഭവിക്കാനായത് ഈ വിശ്വാസം തന്നെയാണ് .

 ഒരു സമൂഹം മുഴുവന്‍
മാധ്യമ വിചാരണകളുടെ പൊതുബോധനിര്‍മ്മിതി നടത്തി ഒരു സ്ത്രീയെ പരസ്യമായി അപമാനിച്ചിട്ടും ,സ്ത്രീത്വം പൂര്‍ണ്ണമായും അവഹേളിക്കപെട്ടിട്ടും ,സഭയുടെ മൗനവും സമൂഹത്തിന്റെ പരിഹാസങ്ങളും നിന്ദനങ്ങളും ജയില്‍വാസവും എറ്റു വാങ്ങേണ്ടി വന്നിട്ടും , അതിനെയെല്ലാം ചങ്കില്‍ ചേര്‍ത്തു പിടിച്ച ക്രൂശിതനിലൂടെ അതി ജീവിക്കാനുള്ള കരുത്ത് സി.സെഫീ ആര്‍ജ്ജിച്ചത് ഈ അമ്മയീലൂടെ തന്നെയാകണം .
ഇന്ന് ജസ്റ്റീസ് ഹേമയെ വാനോളം പുകഴ്ത്തുന്ന മാധ്യമവും പുരോഗമന വാധികളും  അഭയ കേസിന്റെ വിധിന്യായത്തില്‍ ജസ്റ്റിസ് ഹേമ എഴുതിയത് അവഗണിച്ചു എന്നത്  സമൂഹം ഇനിയെങ്കിലും തിരിച്ചറിയണം.

ഇന്ന് ഹേമകമ്മിഷന്‍ ഇത്ര മേല്‍ ചര്‍ച്ചയാകുമ്പോള്‍  അഭയകേസിലെ  ജസ്റ്റിസ് ഹേമയുടെ കണ്ടെത്തലുകള്‍ ചര്‍ച്ചചെയ്യപെടേണ്ടതു തന്നെയാണ് .
നടന്‍  തിലകന്റെ ഒരു വീഡിയോയില്‍ ശ്രീ നാഥിനെ പോസ്റ്റുമാര്‍ട്ടം ചെയ്യാന്‍ ആലപ്പുഴയിലെ ഫോറന്‍സികില്‍ കൊണ്ടു വന്നതിന്റെ ഒരു സന്ദേഹം പറയുന്നുണ്ട് . അതേ ഫോറന്‍സികിനെ കുറിച്ചൊരു സന്ദേഹം  അഭയകേസില്‍ ഉന്നയിക്കാന്‍ പോലും അനുവദിച്ചില്ല ..
ഈ  അമ്മച്ചി യാത്ര ചൊല്ലുമ്പോള്‍ ഇത്തരം ചര്‍ച്ചകളുടെ സാധ്യത  ഉണ്ടാകേണ്ടുന്ന ഒരു കാലത്തിലൂടെയാണ്  നമ്മള്‍  കടന്നു പോകുന്നത് .
അന്ന് യാത്ര പറഞ്ഞു പിരിയുമ്പോള്‍   അമ്മച്ചി ചേര്‍ത്തു പിടിച്ചു സ്വകാര്യമായി പറഞ്ഞ പ്രാര്‍ത്ഥനാ നിയോഗം മനസ്സില്‍ ഒരു വിങ്ങലാകുന്നു . തെല്ലു കുറ്റബോധത്തോടെ ആ നിയോഗം പീന്നീട് എപ്പയോ ഞാന്‍ മറന്നത് ഈ അടുത്ത ദിവസങ്ങളില്‍ ഓര്‍മ്മയില്‍ നൊമ്പരമാകുന്നു ….
അമ്മച്ചിയുടെ ആത്മാവിന്റെ നിത്യവിശ്രാന്തിക്കായി  പ്രാര്‍ത്ഥനയോടെ

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?