മണിപ്പൂരിനെ ദൈവം മറന്നിട്ടില്ല: ഇംഫാല് ആര്ച്ചുബിഷപ്
- Featured, INDIA, LATEST NEWS
- January 11, 2025
ന്യൂഡല്ഹി: ആര്എസ്എസ് മേധാവി മോഹന് ഭാഗവതിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യയിലെ കത്തോലിക്ക മെത്രാന് സമിതി (സിബിസിഐ). മോഹന് ഭാഗവതിന്റെ അവകാശവാദം ഞെട്ടിക്കുന്നതും സംശയാസ്പദവുമാണെന്ന് സിബിസിഐ പത്രക്കുറിപ്പില് വ്യക്തമാക്കി. ഘര്വാപസി ഇല്ലെങ്കില് ആദിവാസികള് ദേശവിരുദ്ധരായി മാറുമെന്ന് മുന് രാഷ്ട്രപതി പ്രണബ് മുഖര്ജി സ്വകാര്യ കൂടിക്കാഴ്ചയില് തന്നോടു പറഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്. പ്രണബ് മുഖര്ജി ജീവിച്ചിരുന്നപ്പോള് ആര്എസ്എസ് മേധാവി ഇതു പറയാതെ ഇപ്പോള് പറയുന്നത് സംശയകരവും നിക്ഷിപ്ത താല്പര്യത്തോടെയുമാണെന്ന് പത്രക്കുറിപ്പില് വ്യക്തമാക്കി. കാലങ്ങളായി വിവേചനവും അടിച്ചമര്ത്തലും അനുഭവിക്കുന്ന ആദിവാസികളുടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും
ഇംഫാല്: ദൈവം എല്ലാം ശരിയാക്കുമെന്നും മണിപ്പൂരിനെ ദൈവം മറന്നിട്ടില്ലെന്നും ഇംഫാല് ആര്ച്ചുബിഷപ് മോണ്. ലിനസ് നെലി. തന്റെ രൂപതയിലെ വിശ്വാസികള്ക്ക് നല്കിയ ക്രിസ്മസ് സന്ദേശത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നാം ചുറ്റും നോക്കുമ്പോള് യുദ്ധവും സഹനവും കലാപവും വിഭാഗീയതയും കാണുന്നു. അത് ലോകം മുഴുവനിലുമുണ്ട്. നമ്മുടെ സമൂഹത്തിലും സംസ്ഥാനത്തും ഉണ്ട്. നിരാശരാകുവാനും തളര്ന്നുപോകുവാനും ദൈവം ഉപേക്ഷിച്ചോ എന്ന് വിചാരിക്കുവാനും വളരെ എളുപ്പമാണ്. എന്നാല്, ഇതിനിടയിലും ദൈവം നമ്മെ മറന്നിട്ടില്ല എന്ന് നാം ഓര്മ്മിക്കണം. സൗഖ്യവും അനുരജ്ഞനവും ക്ഷമയും
ബംഗളൂരു: മതപരിവര്ത്തന നിയമം ദുരുപയോഗിച്ച് ക്രൈസ്തവരെ വേട്ടയാടുന്നതിനെക്കുറിച്ച് ബംഗളൂരു ആര്ച്ചുബിഷപ് ഡോ. പീറ്റര് മച്ചാഡോ പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ മറുപടി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കത്തയച്ചിട്ട് നാളുകള് കഴിഞ്ഞിട്ടും പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് കാലത്ത് ക്രൈസ്തവ സമൂഹത്തിന് അഞ്ച് സമ്മാനങ്ങള് വേണമെന്നും അത് അവരെ ഈ ക്രിസ്മസ് കാലത്ത് സന്തോഷവാന്മാരാക്കുമെന്നും പറഞ്ഞാണ് അദ്ദേഹം കത്തയച്ചത്. 12 സംസ്ഥാനങ്ങളില് നിലവിലുള്ള മതപരിവര്ത്തന നിരോധനനിയം നിരാശാജനകമാണെന്നും അത് പലപ്പോഴും ക്രൈസ്തവ പീഡനത്തിന് വഴിയൊരുക്കുന്നു. ഈ നിയമം
ന്യൂഡല്ഹി: ഇന്ത്യയില് ക്രൈസ്തവര്ക്കെതിരെയുള്ള അക്രമങ്ങള് വര്ധിക്കുന്നതായി റിപ്പോര്ട്ട്. ഡല്ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യന് ഫോറം പുറത്തിറക്കിയ റിപ്പോര്ട്ടിലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്. 2024 ജനുവരി മുതല് നവംബര് വരെ 745 അക്രമങ്ങള് ക്രൈസ്തവര്ക്കെതിരെ ഉണ്ടായെന്ന് റിപ്പോര്ട്ടില് പറയുന്നു. മണിപ്പൂരില് ക്രൈസ്തവര്ക്കു നേരെ നടന്ന അക്രമങ്ങളുടെ കണക്കുകള് ഇതില് ഉള്പ്പെടുത്തിയിട്ടില്ലെന്ന് യുണൈറ്റഡ് ക്രിസ്ത്യന് ഫോറം കണ്വീനറും ഡല്ഹി ന്യൂനപക്ഷ കമ്മീഷന് മുന് അംഗവുമായ എ.സി മൈക്കിള് വ്യക്തമാക്കി. 2014 മുതല് ക്രൈസ്തവര്ക്കു നേരെ അക്രമങ്ങള് ഓരോ വര്ഷവും ക്രമാതീതമായി
റായ്പൂര്: യേശുവിനെയും ക്രിസ്തീയ വിശ്വാസത്തെയും അവഹേളിച്ചു പ്രസംഗിച്ച ബിജെപി വനിതാ എംഎല്എ രായ മുനി ഭഗത്തിനെതിരെ കേസെടുക്കാന് കോടതി ഉത്തരവ്. ഛത്തീസ്ഗഡിലെ ജാഷ്പൂര് ജുഡീഷ്യല് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എംഎല്എക്ക് എതിരെ കേസെടുക്കാന് പോലീസിന് നിര്ദേശം നല്കിയത്. നാളെ കോടതിയില് നേരിട്ടു ഹാജരാകാന് പ്രതിക്ക് കോടതി സമന്സും അയച്ചു. കഴിഞ്ഞ സെപ്റ്റര് ഒന്നിന് ദേഖ്നി ഗ്രാമത്തില് വച്ചായിരുന്നു അവഹേളനപരമായ പ്രസംഗം നടത്തിയത്. ”യേശുവിനെ കുരിശില് തറയ്ക്കുകയായിരുന്നു. തന്നെ തറച്ച ആണികള്പ്പോലും മാറ്റാന് കഴിയാത്ത ക്രിസ്തുവിന് എങ്ങനെയാണ് നിങ്ങളുടെ
ജെയിംസ് ഇടയോടി മുംബൈ: ബൊറിവലി സെന്റ് ഫ്രാന്സിസ്ക്കന് മിഷനറി ബ്രദേഴ്സ് സന്യാസ സമൂഹാംഗവും (സിഎംഎസ് എഫ്) ശില്പ്പ നിര്മ്മിതാവും ആര്ട്ടിസ്റ്റുമായ ബ്രദര് ജോര്ജ് വൈറ്റസിന്റെ കലാസാധന ആര്ട്ട്സ് ആന്റ് ചാരിറ്റബിള് സെന്ററിന്റെ ആഭിമുഖ്യത്തില് മുംബൈയിലെ ചേരിനിവാസികളായ കുട്ടികള്ക്കായി ബാലോല്സവ് നടത്തി. സെന്റ് ഫ്രാന്സീസ് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് റിസേര്ച്ചിന്റെ കീഴിലുള്ള അഭിമാന് ഐ.എസ്.ആര് ക്ലബും സംയുക്തമായാണ് ബാലോല്സവത്തിന് നേതൃത്വം കൊടുത്തത്. ജര്മ്മന് സ്വദേശിയായ ബ്രദര് പൗലോസ് മോര്ട്ടസിനാല് സ്ഥാപിതമായ സിഎംഎസ്എഫ് സന്യാസ സമൂഹത്തിന്റെ സ്ഥാപകദിനാചരണവും നടത്തപ്പെട്ടു.
ന്യൂഡല്ഹി: ഇന്ത്യയില് വര്ധിച്ചുവരുന്ന ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതിന് ശക്തമായ നടപടികള് സ്വീകരിക്കണമെന്ന് ഇന്ത്യന് പ്രസിഡന്റിനോടും പ്രധാനമന്ത്രിയോടും ക്രൈസ്തവനേതാക്കള് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും പ്രസിഡന്റിനും നല്കിയ അഭ്യര്ത്ഥനയില് 400-ല് അധികം ക്രൈസ്തവ നേതാക്കളും ആക്ടിവിസ്റ്റുകളും അഭിഭാഷകരും ഒപ്പിട്ടു. ക്രിസ്മസ് കാലത്ത് മാത്രം 14 അക്രമസംഭവങ്ങളാണ് ക്രൈസ്തവര്ക്കെതിരെ അരങ്ങേറിയതെന്ന് റിലീജിയസ് ലിബര്ട്ടി കമ്മീഷന് ഓഫ് ദ ഇവാഞ്ചലിക്കല് ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ, യുണൈറ്റഡ് ക്രിസ്ത്യന് ഫോറം തുടങ്ങിയവരുടെ കണക്കുകള് സൂചിപ്പിക്കുന്നു. ഓരോ വര്ഷവും ക്രൈസ്തവര്ക്കെതിരെയുള്ള പീഡനങ്ങള് വര്ധിച്ചുവരികയാണ്. യുണൈറ്റഡ് ക്രിസ്ത്യന് ഫോറം
ന്യൂഡല്ഹി: ജനുവരി 26 ന് ഡല്ഹിയില് നടക്കുന്ന വര്ണാഭമായ റിപ്പബ്ലിക് ദിന പരേഡില് ഇത്തവണ കേരളത്തില്നിന്നുള്ള പന്ത്രണ്ട് അംഗ നാഷണല് സര്വീസ് സ്കീം (എന്എസ്എസ്) വോളണ്ടിയര്മാരെ നയിക്കുന്നത് ഡോ. സിസ്റ്റര് നോയല് റോസ് സിഎംസിയാണ്. ചരിത്രത്തില് ആദ്യമായാണ് ഒരു സന്യാസിനി റിപ്പബ്ലിക് ദിന പരേഡില് എന്എസ്എസ് വോളണ്ടിയര്മാര്ക്ക് നേതൃത്വം നല്കുന്നത്. കര്മ്മലീത്താ സന്യാസിനീ സമൂഹാംഗവുമായ സിസ്റ്റര് നോയല് റോസ് എന്എസ്എസ് ഇടുക്കി ജില്ലാ കോ-ഓര്ഡിനേറ്ററും തൊടുപുഴ ന്യൂമാന് കോളേജ് പ്രഫസറുമാണ്. രണ്ടുതവണ എംജി യൂണിവേഴ്സിറ്റിയിലെ മികച്ച പ്രോഗ്രാം
Don’t want to skip an update or a post?