ന്യൂഡല്‍ഹി: ദ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രിക ലേഖനം ‘അവന് നമ്മളെ സ്നേഹിച്ചു’ (ഡിലെക്സിത് നോസ്)-ഇന്ത്യന്‍ എഡീഷന് പ്രസിദ്ധീകരിച്ചു. ഡല്‍ഹി ആര്‍ച്ചുബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ സിസിബിഐ ജനറല്‍ സെക്രട്ടറി ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ നിര്‍വഹിച്ചു. റവ.ഡോ. സ്റ്റീഫന്‍ ആലത്തറ, ഫാ. മാത്യു കോയിക്കല്‍, സിസ്റ്റര്‍ റാഹില്‍ ലക്ര, നിഹാല്‍ പെഡ്രിക്, നൈജല്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രികലേഖനം ഒക്ടോബര്‍ 24 നാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്.
1673 ല്‍ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് ഈശോയുടെ തിരുഹൃദയത്തിന്റെ പ്രത്യക്ഷീകരണമുണ്ടായതിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ചാക്രികലേഖനം പുറത്തിറക്കിയത്. പകര്‍പ്പുകള്‍ക്ക് ബന്ധപ്പെടുക: ഇമെയില്‍: ccbipublications@gmail.com, മൊബൈല്‍ നമ്പര്‍: 9886730224.
Leave a Comment
Your email address will not be published. Required fields are marked with *