ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജോസഫ് ഈറ്റോലില്‍ വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയില്‍ നിയമിതനായി. ലോകമതങ്ങളുമായുള്ള ബന്ധവും സൗഹൃദവും വളര്‍ത്താനും പരിപോഷിപ്പിക്കാനുമായി 1964-ല്‍ സ്ഥാപിതമായ ഈ ഡിക്കാസ്റ്ററിയില്‍ ഹിന്ദുമതം, ബുദ്ധമതം തുടങ്ങിയ ഏഷ്യന്‍ മതങ്ങള്‍ക്കായുള്ള വിഭാഗത്തിലാണ് അദ്ദേഹത്തിന്റെ നിയമനം.
ചങ്ങനാശേരി സ്വദേശിയായ ഫാ. ജോസഫ് ഈറ്റോലില്‍ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ഇടവകാംഗമാണ്. ഇതരമത ദൈവശാസ്ത്രത്തിലും വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള സംവാദത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള ഫാ. ജോസഫ് റോമിലെ റെജീന അപ്പൊസ്‌തൊലൊരും യൂണിവേഴ്‌സിറ്റിയില്‍ ക്രിസ്തുവിജ്ഞാനീയത്തില്‍ ഗവേഷണം നടത്തിവരവെയാണ് ഈ നിയമനം.
















Leave a Comment
Your email address will not be published. Required fields are marked with *