Follow Us On

19

March

2024

Tuesday

  • വിശുദ്ധ നക്ഷത്രങ്ങള്‍  ഉദിച്ചുകൊണ്ടിരിക്കുന്നു

    വിശുദ്ധ നക്ഷത്രങ്ങള്‍ ഉദിച്ചുകൊണ്ടിരിക്കുന്നു0

    ജയ്‌മോന്‍ കുമരകം കുടുംബജീവിതത്തിലൂടെയും ഒരാള്‍ക്ക് വിശുദ്ധി പ്രാപിക്കുവാന്‍ കഴിയുമെന്ന് തെളിയിച്ച അല്മായ പ്രേഷിതന്‍ ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചനെ ധന്യപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. തൊമ്മച്ചന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടിട്ട് ഇപ്പോള്‍ 116 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ വിശുദ്ധ ജീവിതത്തില്‍ ആകൃഷ്ടനായി ക്രിസ്തുവിനെ ആവേശത്തോടെ പ്രണയിച്ച കുടുംബസ്ഥനായിരുന്നു കുട്ടനാട്ടുകാരനായ തൊമ്മച്ചന്‍. വിശുദ്ധ ഫ്രാന്‍സിസ് രണ്ടാം ക്രിസ്തു എന്നു വിളിക്കപ്പെട്ടെങ്കില്‍ രണ്ടാം ഫ്രാന്‍സിസ് എന്ന് ഉറപ്പായും വിശേഷിപ്പിക്കാവുന്ന ആത്മീയ പ്രതിഭാസമാണ് കേരള അസീസി ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍. 1908

  • സഭാവാര്‍ത്തകള്‍  മാധ്യമങ്ങളില്‍ വരുന്നത്…

    സഭാവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത്…0

    ജയ്‌മോന്‍ കുമരകം കുറെനാളുകളായി മാധ്യമശ്രദ്ധ കത്തോലിക്കാ സഭയിലേക്കാണ്. സഭയുടെ കൗദാശിക വിഷയങ്ങള്‍, സഭാ നേതൃത്വത്തിന്റെ രഹസ്യതീരുമാനങ്ങള്‍ ഇതെല്ലാം വന്‍തോതില്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. മാത്രവുമല്ല സഭാകേന്ദ്രങ്ങളില്‍ നിന്നല്ലാതെ വഴിയേ കിട്ടുന്ന വിവരങ്ങള്‍ പോലും പൊടിപ്പും തൊങ്ങലുംവച്ച് പ്രചരിപ്പിക്കുന്നതും സാധാരണമായി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സീറോ മലബാര്‍ സഭയിലെ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ തിരഞ്ഞെടുപ്പ്. അതീവ രഹസ്യവും പ്രാര്‍ത്ഥനാ നിര്‍ഭരവുമായ ഈ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുവോളം പ്രചരിക്കപ്പെട്ടത് തെറ്റിധാരണാജനകമായ വിവരങ്ങള്‍. ഒരു പൊതുതിരഞ്ഞെടുപ്പിന് സമാനമെന്നവണ്ണമുള്ള വോട്ടിംഗ് രീതികളാണ് സോഷ്യല്‍ മീഡിയയിലെല്ലാം

  • നന്മ നിറഞ്ഞവളുടെ വഴിയേ ജനപ്രവാഹം

    നന്മ നിറഞ്ഞവളുടെ വഴിയേ ജനപ്രവാഹം0

    ജയ്‌മോന്‍ കുമരകം മധ്യപ്രദേശിലെ ഖാണ്ഡ്യ ജില്ലയില്‍ ഭൂയിബെല്‍ ഗ്രാമത്തിലെ ‘കാഞ്ചബൈഡ’ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ജനം ഒഴുകുന്നു. 1902ല്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭാംഗമായ ബ്രദര്‍ പൗലോസും കൂട്ടരുമാണ് ആദ്യമായി ഇവിടെ സുവിശേഷ പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. ബ്രദര്‍ പൗലോസിന് കാഞ്ചബൈഡ മലമുകളില്‍ പരിശുദ്ധ അമ്മയുടെ സാന്നിധ്യം പതിവായി ലഭിച്ചിരുന്നതായി പറയപ്പെടുന്നു. അതുകൊണ്ടാകണം അദേഹം അവിടെ മാതാവിന്റെ മനോഹരമായൊരു ഗ്രോട്ടോ നിര്‍മിച്ചു. തന്റെ ദൗത്യത്തിന്റെ ഭാഗമായി മലമുകളില്‍ കുഷ്ഠരോഗികളെ എത്തിച്ച് അവരെ ശുശ്രൂഷിക്കുകയും ചെയ്തു. എന്നാല്‍ കുഷ്ഠരോഗികളോടുള്ള അദേഹത്തിന്റെ സ്‌നേഹം കണ്ട് തെറ്റിദ്ധരിച്ച

  • മരണാനന്തരം  നേരിട്ടു കാണാം

    മരണാനന്തരം നേരിട്ടു കാണാം0

     ജെയ്‌മോന്‍ കുമരകം വില്‍ക്കുന്നവനും വാങ്ങുന്നവനും ഉപയോഗമില്ല. എന്നാല്‍ ഉപയോഗിക്കുന്നവന്‍ അറിയുന്നുമില്ലെന്ന് ശവപ്പെട്ടിയെക്കുറിച്ചൊരു പഴമൊഴിയുണ്ട്. ആയിരക്കണക്കിന് മൃതസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്താലും സ്വന്തം മരണം കാണാന്‍ ആര്‍ക്കും ഭാഗ്യമില്ലെന്ന് സാരം. അങ്ങനെ പറയാന്‍ വരട്ടെ. സൗത്ത് കൊറിയയിലെ ജനങ്ങളോട് മാത്രം ഇങ്ങനെ പറയരുത്. കാരണം സ്വന്തം മരണത്തെ അവര്‍ ഒരുക്കത്തോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു. 2012ലാണ് സൗത്ത് കൊറിയയില്‍ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചു തുടങ്ങിയത്. ഇതുവരെ 25,000 പേര്‍ ഈ വിധം ശവപ്പെട്ടിയില്‍ക്കിടന്ന് സ്വന്തം മൃതസംസ്‌കാര ശുശ്രൂഷയില്‍ പങ്കാളിയായിരിക്കുന്നു. ഇങ്ങനെ

  • ദുരിതമഴ പെയ്യുന്നത് എപ്പോഴെന്ന് ആര്‍ക്കറിയാം?

    ദുരിതമഴ പെയ്യുന്നത് എപ്പോഴെന്ന് ആര്‍ക്കറിയാം?0

    അടുത്തനാളിലാണ് കേരളത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് നിപ്പ വീണ്ടുമെത്തിയത്. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ മരണമടഞ്ഞതോടെ നിപ്പയെക്കുറിച്ചുളള ഭയം ജനങ്ങളില്‍ നിറഞ്ഞു. വവ്വാലില്‍ നിന്നാണ് രോഗബാധക്ക് കാരണമായ വൈറസ് പടര്‍ന്നതെന്ന അധികൃതരുടെ വിശദീകരണം വന്നതോടെ വെട്ടിലായത് സാധാരണക്കാരായ കര്‍ഷകരാണ്. വിളവെടുപ്പ് തുടങ്ങിയ പഴങ്ങളെല്ലാം പെട്ടെന്നുതന്നെ ആര്‍ക്കും വേണ്ടെന്നായി. വിപണിയില്ലാതെ വന്ന കര്‍ഷകരുടെ ദുരിതത്തിനും അറുതിയില്ലെന്നായി. ബാങ്കില്‍ നിന്നും ലോണെടുത്ത് കൃഷി നടത്തിയ കര്‍ഷകന്‍ ഇന്ന് ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുന്ന പകര്‍ച്ചവ്യാധികളോ പ്രകൃതി ദുരന്തങ്ങളോ കര്‍ഷകന്റെ നട്ടെല്ല് തല്ലിത്തകര്‍ക്കുന്നു.

  • നാമെന്തു  ചെയ്യുമ്പോഴും….

    നാമെന്തു ചെയ്യുമ്പോഴും….0

    ജയ്‌മോന്‍ കുമരകം സ്‌നേഹിതനായ പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് പറഞ്ഞൊരു സംഭവം ഓര്‍മ്മയിലിന്നും മായാതെ നില്‍ക്കുന്നു. ജീസസ് യൂത്തിലൂടെ സിനിമാ മേഖലയില്‍ എത്തിച്ചേര്‍ന്ന വ്യക്തിയാണ് അല്‍ഫോന്‍സ്. അതുകൊണ്ട് തനിക്ക് കിട്ടിയ ദൈവാനുഭവങ്ങള്‍ സിനിമാമേഖലയിലേക്കും പകരാനാണ് അദേഹം എന്നും ശ്രമിക്കാറുള്ളത്. ഓസ്‌കര്‍ ജേതാവായ സംഗീതസംവിധായകന്‍ റഹ്മാന്‍ ‘വിണ്ണൈ താണ്ടി വരുവായ്’ എന്ന തമിഴ് സിനിമയ്ക്കുവേണ്ടി പാട്ടുപാടാന്‍ ഒരിക്കല്‍ അല്‍ഫോന്‍സിനെ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ റഹ്മാനുമായി അന്ന് അല്‍ഫോന്‍സിനത്ര പരിചയമുണ്ടായിരുന്നില്ല. അദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് അല്‍ഫോന്‍സ് ചെന്നൈയിലെത്തി, ആകാംക്ഷയുടെ നിമിഷങ്ങള്‍.

  • ഇങ്ങനെയാണ് സുഹൃത്തേ   ഇവിടുത്തെ കാര്യങ്ങള്‍

    ഇങ്ങനെയാണ് സുഹൃത്തേ ഇവിടുത്തെ കാര്യങ്ങള്‍0

     ജയ്‌മോന്‍ കുമരകം സംസ്‌കാരത്തിന്റെ ഭാഗമാണ് ഭക്ഷണവും ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം. ഓരോ നാട്ടിലും വ്യത്യാസപ്പെട്ടിരിക്കുന്ന ഇതിലെ ചില വിചിത്രശൈലികള്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. അത്തരം ചില കൗതുക കാഴ്ചകള്‍ മാത്രം കുറിക്കാം. ടിബറ്റിലെ കോഡ്ഗാര്‍ വനപ്രദേശത്തുള്ള ജിപ്‌സികള്‍ അതിഥികളെ സല്‍ക്കരിക്കുന്ന രീതി വിചിത്രമാണ്. നമ്മുടെ നാട്ടില്‍ അതിഥിയായി എത്തുന്ന വ്യക്തിക്ക് വിശിഷ്ടഭോജ്യങ്ങള്‍ നല്‍കി നാം സ്വീകരിക്കാറില്ലേ? ഇതുപോലെയാണ് ജിപ്‌സികള്‍ അവരുടെ അതിഥികളെ സ്വീകരിക്കുന്നതും. പക്ഷേ രണ്ടും രണ്ടു തരത്തിലാണെന്നുമാത്രം. ജിപ്‌സികള്‍ അതിഥിയായി എത്തുന്നവര്‍ക്ക് ആദ്യം ഉപ്പുചേര്‍ത്ത ചായയും യവംകൊണ്ടുണ്ടാക്കിയ കഞ്ഞിയും

  • തിനയും ചെസ്റ്റ്‌നട്ടും  കഴിക്കുന്നവര്‍ പറയുന്നത്‌

    തിനയും ചെസ്റ്റ്‌നട്ടും കഴിക്കുന്നവര്‍ പറയുന്നത്‌0

    ജയ്‌മോന്‍ കുമരകം മഴക്കാലം തുടങ്ങിയതോടെ വൈറല്‍ പനി, ഡെങ്കി പനി, എലിപ്പനി, ചെള്ളുപനി തുടങ്ങിയ രോഗങ്ങളും പടര്‍ന്നുതുടങ്ങി. പനി ബാധിച്ച് ചില മരണങ്ങളും അടുത്ത നാളില്‍ ഉണ്ടായിട്ടുണ്ട്. ദിവസവും നിരവധിപ്പേരാണ് പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്നത്. വൈദ്യശാസ്ത്രത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത പുതിയ രോഗങ്ങളാണ് ഇപ്പോള്‍ മനുഷ്യന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കുവേണ്ടി ശിപാര്‍ശ ചെയ്യപ്പെടുന്ന മിക്ക രോഗികളുടെയും യഥാര്‍ത്ഥ രോഗമെന്തെന്ന് വൈദ്യശാസ്ത്രത്തിന് അജ്ഞാതമാണ്. അതുകൊണ്ട് എളുപ്പത്തില്‍ പരിഹാരം നിര്‍ദേശിക്കാനും കഴിയുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇതിന്റെ അടിസ്ഥാന കാരണമെന്താണ്? പ്രകൃതിയോടുള്ള മനുഷ്യന്റെ

Latest Posts

Don’t want to skip an update or a post?