ദഹനബലിയുടെ ഓര്‍മകളില്‍ ആറ് വീടുകള്‍
- Featured, FEATURED MAIN NEWS, Kerala, LATEST NEWS, SUNDAY SPECIAL, SUNDAY SPECIAL
- March 10, 2025
ജോസഫ് മൈക്കിള്‍ കണ്ണുകള്‍ക്ക് മുമ്പില്‍ വിസ്മയം തീര്‍ക്കുന്ന മാജിക് എന്ന കലാരൂപത്തെ ലഹരിക്കെതിരെയുള്ള പടവാളാക്കിയിരിക്കുകയാണ് ജോയിസ് മുക്കുടം. ആ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരംകൂടിയായി സീറോമലബാര്‍ സഭ പ്രോ-ലൈഫ് അപ്പസ്‌തോലേറ്റ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ജോയിസ് മുക്കുടത്തിന്റെ അസാധാരണമായ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ. കുടുംബ നവീകരണ മാജിക്കല്‍ റിട്രീറ്റ് എന്ന പദം മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ജോയിസ് മുക്കുടമാണ്. മൂന്നു മുതല്‍ നാലു ദിവസംവരെ നീളുന്ന ധ്യാനത്തിന്റെ പേരു കേട്ട് ആരും തെറ്റിദ്ധരിക്കരുത്. ഇതു തുടര്‍ച്ചയായ മാജിക്കല്ല. അതേസമയം തുടക്കം മുതല്‍ അവസാനംവരെ മാജിക്കും
ജോസഫ് മൈക്കിള്‍ ദൈവരാജ്യശുശ്രൂഷയ്ക്കിടയില്‍ അഞ്ചു ജീസസ് യൂത്ത് അംഗങ്ങള്‍ സ്വന്തം ജീവന്‍ ദഹനബലിയായി നല്‍കിയിട്ട് മാര്‍ച്ച് 11-ന് 25 വര്‍ഷം തികയുകയാണ്. അവരുടെ സ്മരണക്കായി ആറ് വീടുകള്‍ നിര്‍മിച്ചു നല്‍കുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ജീസസ് യൂത്ത് അംഗങ്ങള്‍. കോഴിക്കോട് ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് പൂക്കിപറമ്പില്‍ 2001 മാര്‍ച്ച് 11-ന് നടന്ന നാടിനെ നടുക്കിയ ബസ് അപകടത്തിലായിരുന്നു അഞ്ച് ജീസസ് യൂത്ത് അംഗങ്ങള്‍ മരിച്ചത്. അഞ്ചുപേരും ജീസസ് യൂത്തിന്റെ ഔട്ട്‌റീച്ച് ഫുള്‍ടൈമേഴ്‌സ് ആയിരുന്നു. ഇടുക്കി ജില്ലയിലെ രാജപുരത്ത് 10 ദിവസത്തെ
ജോസഫ് മൈക്കിള്‍ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചിട്ട് ഫെബ്രുവരി 24ന് മൂന്നു വര്‍ഷം തികയുകയാണ്. യുദ്ധത്തിന് നടുവില്‍ ജീവിക്കുന്ന അവിടുത്തെ ജനങ്ങളുടെ ദുരിത ജീവിതം പറയുകയാണ് 25 വര്‍ഷമായി ഉക്രെയ്‌നില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി. ഉക്രെയ്ന്‍ പ്രസിഡന്റ് നേരിട്ട് പൗരത്വം നല്‍കിയ പ്രഥമ വനിതയാണ് സിസ്റ്റര്‍ ലിജി. ”തീഗോളമാണ് റോക്കറ്റുകള്‍. ഒരു തരി വീണാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം ഭസ്മമാകും. മൂന്നുപ്രാവശ്യം മഠത്തിനു മുകളിലൂടെ റഷ്യന്‍ റോക്കറ്റുകള്‍ ഇരമ്പിപാഞ്ഞുപോയി. മതിലനപ്പുറം വെറും നാല് മീറ്റര്‍ മാത്രം മാറി
രഞ്ജിത് ലോറന്‍സ് നിക്കരാഗ്വയിലെ ഭരണകൂടം വേട്ടയാടിയതിനെ തുടര്‍ന്ന് മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ പോലുമുള്ള ധൈര്യമില്ലാതെ കരഞ്ഞുതളര്‍ന്ന് ഡിപ്രഷന്റെ വക്കോളമെത്തിയ ഒരു പെണ്‍കുട്ടി – അതായിരുന്നു മാര്‍ത്ത പട്രീഷ്യ മോളിന. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ ഏറെ വ്യത്യസ്തമാണ്. ഒര്‍ട്ടേഗ ഭരണകൂടം ഏറ്റവുമധികം ഭയപ്പെടുന്ന പേരുകളില്‍ ഒന്നായി മാര്‍ത്ത പട്രീഷ മോളിനയും മാര്‍ത്തയുടെ ‘പിഡിഎഫും’ മാറിയിരിക്കുന്നു. നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ ഇന്ന് പുറംലോകമറിയുന്നത് അഭിഭാഷകയായ മാര്‍ത്ത പട്രീഷ്യ മോളിനയുടെ തൂലികയിലൂടെയാണ്. അഭിഭാഷകയായും റേഡിയോ ജോക്കിയായുമൊക്കെ പ്രശോഭിച്ച് നല്ല നിലയില്‍
ജോസഫ് മൈക്കിള്‍ ജോജോ-ജെല്‍സ ദമ്പതികള്‍ക്ക് എട്ടു മക്കളാണ്. എട്ടും സിസേറിയനുകളും.രണ്ടിലധികം സിസേറിയന്‍ നടത്തിയാല്‍ അപകടമാണെന്ന ചില ഡോക്ടര്‍മാരുടെ വാദങ്ങള്‍ക്ക് സ്വന്തം അനുഭവങ്ങള്‍കൊണ്ടാണ് ഇവര്‍ മറുപടി നല്‍കുന്നത്. ദൈവം ഇനിയും കുഞ്ഞുങ്ങളെ നല്‍കിയാല്‍ സ്വീകരിക്കാനും ഈ കുടുംബം ഒരുക്കമാണ്. ഗള്‍ഫില്‍ ജോലി ചെയ്യുമ്പോഴാണ് ജോര്‍ജ് കെ.ജെ എന്ന ജോജോക്ക് ജെല്‍സയുടെ വിവാഹാലോചന വന്നത്. ജോജോയുടെ സഹോദരിയും ഭര്‍ത്താവുംപോയി പെണ്‍കുട്ടിയെ കണ്ടു. അവര്‍ക്ക് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജോജോ ഫോണിലൂടെ ജെല്‍സയുമായി സംസാരിച്ചു. വ്യത്യസ്തമായ ഒരു ചോദ്യമാണ് ജീസസ് യൂത്തായ ജോജോയുടെ
ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്സിസ് മാര്പാപ്പയുടെ ഒരു വീഡിയോകോള് മാസങ്ങള്ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്കോളിന് ഏറെ വാര്ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്പാപ്പയുടെ വിദേശയാത്രകള് ക്രമീകരിക്കുന്ന ഒഫീഷ്യല് സെക്രട്ടറിയായ മോണ്. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള് അന്വേഷിച്ചായിരുന്നു വിളി. മാര്പാപ്പ വീഡിയോകോളില് വിളിച്ചു എന്ന വാര്ത്ത ആശ്ചര്യം കലര്ന്ന അമ്പരപ്പോടെയാണ് മലയാളികള് കേട്ടത്. എന്നാല്‍ മാസങ്ങള് കഴിഞ്ഞപ്പോള് അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
സിസ്റ്റര്‍ എല്സി ചെറിയാന് എസ്സിജെഎം ജാര്ഖണ്ഡ് സംസ്ഥാനം രൂപീകൃതമായതിന്റെ 11 -ാമത് വാര്ഷികദിനമായ 2011 നവംബര് 15 നാണ് ‘പാഹാരിയ’ ഗോത്രവര്ഗത്തിന്റെ ശബ്ദമായിരുന്ന സിസ്റ്റര്‍ വല്സ ജോണ്‍ മാലമേല് എസ്സിജെഎമ്മിന്റെ ശബ്ദം എന്നേക്കുമായി നിലച്ചത്. ഗോത്രവര്ഗക്കാരെ ചൂഷണം ചെയ്തിരുന്ന ഖനന കമ്പനിയടക്കമുള്ള നിക്ഷിപ്ത താല്പ്പര്യക്കാര്ക്കെതിരെ ശബ്ദമുയര്ത്തിയതിന്റെ പേരില് അതിക്രൂരമായ വിധത്തില് സിസ്റ്റര്‍ വല്സ വധിക്കപ്പെടുകയായിരുന്നു. ‘ദീദി’ എന്ന് ഗോത്രജനത സ്നേഹത്തോടെ വിളിച്ചിരുന്ന സിസ്റ്റര്‍ വല്സ ജോണ്‍ വേര്പെട്ട് വര്ഷങ്ങള്ക്കു ശേഷവും ഇന്നും ഇവരുടെ ഹൃദയങ്ങളില് ജീവിക്കുന്നുവെന്ന് ഇവിടെയുള്ള
രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല് മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്ച്ചുബിഷപ്പായി ഒക്ടോബര് 311 ന് ചുമതല്യേല്ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില് ലൈസന്ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര് സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍
Don’t want to skip an update or a post?