ജയിസ് കോഴിമണ്ണില്‍
ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ച ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. പ്രവര്‍ത്തനവഴിയില്‍ 100 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നാല് ഭൂഖണ്ഡങ്ങളിലെ 47 രാജ്യങ്ങളിലായി 900 ത്തോളം സിസ്റ്റേഴ്‌സ് സേവനനിരതരാണ്. ശതാബ്ദിയോടനുബന്ധിച്ച് ബഥനി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംഎസ്) പ്രസിഡന്റുമായ സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്‌ഐസിയുമായുള്ള അഭിമുഖം.
? ബഥനി സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ കാലത്തായിരുന്നല്ലോ സ്ഥാപക പിതാവായ ആര്‍ച്ചുബിഷപ് മാര്‍ ഈവാനിയോസ് പിതാവിന്റെ ധന്യപദവി പ്രഖ്യാപനവും. മാര്‍ ഈവാനിയോസ് പിതാവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസില്‍ വരുന്ന ചിന്തകള്‍
മാര്‍ ഈവാനിയോസ് പിതാവിനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് ചെറുപ്പകാലത്ത് ഞാന്‍ പോയിരുന്ന രണ്ടു ബന്ധുഭവനങ്ങളില്‍ തൂക്കിയിട്ടിരുന്ന പിതാവിന്റെ ഗാംഭീര്യമാര്‍ന്ന ഒരു ഛായാചിത്രത്തില്‍ നിന്നാണ്. പുനരൈക്യവും തുടര്‍ന്നുണ്ടായ സംഭവങ്ങളും പിതാവിന്റെ സഭാ സ്‌നേഹവും ദൈവത്തിലുള്ള അടിപതറാത്ത ശരണവും, ക്ലേശങ്ങളെ ഏറ്റെടു ക്കാനുള്ള സന്നദ്ധതയും ഒക്കെ വിസ്മയകരങ്ങളായ അനുഭവങ്ങളാണ് ഇന്നും.
? ബഥനി സന്യാസിനി സമൂഹത്തിന്റെ പ്രധാന ശുശ്രൂഷാ മേഖലകള്‍? ഭാരതത്തിന് വെളിയില്‍ ചെയ്യുന്ന ശുശ്രൂഷകള്‍?
ബഥനി സന്യാസിനി സമൂഹത്തിന്റെ കാരിസത്തെ അടിസ്ഥാനമാക്കിയുള്ള പ്രധാന ശുശ്രൂഷാ മേഖലകള്‍ 12 എണ്ണമാണ്. •മലങ്കര സഭയുടെ ആദ്ധ്യാത്മീക നവീകരണം, അകത്തോലിക്കാ സഹോദരങ്ങളുടെ പുനരൈക്യം,•വിദ്യാഭ്യാസം,•ആതു രശു ശ്രൂഷ, മുദ്രണാലയപ്രേഷിതത്വം,•ഇടവക പ്രവര്‍ത്തനങ്ങള്‍, വൃദ്ധരായ ആളുകളുടെ പരിചരണം, വികലാംഗരായ കുട്ടികളുടെ പരിചരണം, സ്ത്രീജനോദ്ധാരണം,•മെഡിക്കല്‍, പാരാമെഡിക്കല്‍ ശുശ്രൂഷകള്‍ തുടങ്ങി മനുഷ്യന്റെ മഹത്വം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത ആഫ്രിക്കയില്‍ ഗ്രാമങ്ങള്‍ ഏറ്റെടുത്തു സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

? ഒരു കാലഘട്ടത്തില്‍ സഭയ്ക്ക് പ്രാര്‍ത്ഥനയിലൂടെ ശക്തിയും ഊര്‍ജ്ജവും പകര്‍ന്നു നല്‍കിയിരുന്നത് സന്യസ്തരായിരുന്നു. പ്രാര്‍ത്ഥനയേക്കാള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രവണത വര്‍ധിക്കുന്നുണ്ടോ?
പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതിന്റെ ഒരു കാരണം പ്രവര്‍ ത്തന ബഹുലതയാണ്. സ്ഥാപനവത്കരണം, പ്രവര്‍ത്തനമികവിനുള്ള മത്സരം ഇവയൊക്കെ കാലഘട്ടത്തിന്റെ പ്രത്യേകതകളാണ്. ഓരോ സന്യാസ സമൂഹവും പ്രാര്‍ത്ഥനാജീവിതത്തില്‍ ആഴപ്പെടേണ്ടതിന്റെ ആവശ്യകത മനസിലാക്കുകയും തിരുത്തലുകള്‍ സ്വീകരിച്ച് ചൈതന്യം വീണ്ടെടുക്കുകയും ചെയ്യേണ്ടതുണ്ട്.
? പല സന്യാസിനി സമൂഹങ്ങളും വചന പ്രഘോഷണം പ്രധാന ദൗത്യമായി സ്വീകരിച്ചിട്ടുണ്ട്. ബഥനി സന്യാസിനി സമൂഹവും ഈ രംഗത്ത് പരിശീലനം നല്‍കേണ്ടതല്ലേ? 2025 മലങ്കര കത്തോലിക്ക സഭ വചനവര്‍ഷമായി തിരഞ്ഞെടു ത്തിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍.
സഭ വചനവര്‍ഷമായി തിരഞ്ഞെടുത്തിരിക്കുന്ന ഈ കാലഘട്ടത്തില്‍ വചനം വായിക്കാനും പ്രഘോഷിക്കാനും ജീവിക്കാനും ഉള്ള വലിയ തീക്ഷ്ണത സമൂഹാംഗങ്ങളില്‍ ഉളവായിട്ടുണ്ട്. സാധിക്കുന്നവര്‍ വചന പ്രഘോഷണം നേരിട്ട് നടത്തുന്നു. നേരിട്ടല്ലാതെയും സോഷ്യല്‍ മീഡിയയിലൂടെയും ഇടവകകളില്‍ വചന പ്രഘോഷണം നടത്തിയും അതില്‍ പങ്കു ചേരുന്നവരുണ്ട്.
എത്യോപ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് അന്നവും അറിവും ചികിത്സയും നല്‍കി അവരെ വളര്‍ത്തുന്നതില്‍ സിസ്റ്റേഴ്‌സ് വളരെ ശ്രദ്ധിക്കുന്നുണ്ട്.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ 3 സഹോദരികള്‍ക്ക് നേരേ 2022 ല്‍ ഭീകരുടെ ഭീഷണിയുണ്ടായി. ഒരാളെ തട്ടിക്കൊണ്ടു പോയിട്ട് ഒരു ദിവസത്തിനുശേഷമാണ് വിട്ടയച്ചത്. ബദ്‌നാപ്പൂരില്‍ ഒരു പ്രേഷിതയാത്രയ്ക്കിടയില്‍ ഞങ്ങള്‍ 3 സിസ്റ്റേഴ്‌സ്, 100 ഓളം മതവിദ്വേഷികളുടെ ഭീഷണിയില്‍ ഒന്നര മണിക്കൂറോളം ബന്ദികളായി.
? സന്യസ്ത ജീവിതം തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും കുറവു വരുന്നതായി പറയാറുണ്ട്. ഇത് ശരിയാണോ?
സന്യസ്ത-പൗരോഹിത്യ ജീവിതം ഒരുവന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പല്ല, ഇഷ്ടമുള്ള ഒരു പ്രൊഫഷന്‍ തിരഞ്ഞെടുക്കുന്നത് പോലെയുമല്ല. മറിച്ച് ദൈവപിതാവിന്റെ ആകര്‍ഷണവലയത്തില്‍പ്പെട്ട് കര്‍ത്താവിനെ അടുത്ത് അനുഗമിക്കാന്‍ ഒരു വ്യക്തിയെ ദൈവം വിളിക്കുകയും വേര്‍തി രിക്കുകയും പരിശുദ്ധാത്മാവ് അഭിഷേകം ചെയ്യുകയും സുവിശേഷദൗത്യം ഏറ്റെടുക്കുകയും ചെയ്യുന്ന പക്രിയ ആണ്.
ദൈവത്തോടും ദൈവിക കാര്യങ്ങളോടും ആകര്‍ഷണീയത കൈവരുന്നവര്‍ക്ക് ദൈവം നല്‍കുന്ന ഒരു സൗജന്യ ദാനമാണ് സന്യാസ- പൗരോഹിത്യ ദൈവവിളി. വരം ലഭിച്ചവര്‍ക്കല്ലാതെ ആര്‍ക്കും ഇത് സ്വീകരിക്കാനാവില്ല (മത്താ. 19:11).
? സമ്പത്ത്, സുഖസൗകര്യങ്ങള്‍ എന്നിവ വര്‍ധിക്കുന്നത നുസരിച്ച് മനുഷ്യരുടെ ആത്മീയ ജീവിതവും, ദൈവത്തോ ടുള്ള ബന്ധവും കുറഞ്ഞുവരുന്നതായി തോന്നിയിട്ടുണ്ടോ?
സമ്പത്തും സുഖസൗകര്യങ്ങളും ലഭിക്കുമ്പോള്‍ അതിന്റെ ദാതാവിനെ മറക്കുന്നതിനാലാണ് ഈ അവസ്ഥ കുറെയൊക്കെ സംഭവിക്കുന്നത്. എന്നാല്‍ കുറേ കാലത്തേക്ക് ഇങ്ങനെ ഒരു മാറ്റമുണ്ടെങ്കിലും ജീവിതാനുഭവങ്ങള്‍, പ്രായാനുസൃതമായ പക്വത, ജീവിതത്തില്‍ സംഭവിക്കുന്ന തിരിച്ചടികള്‍ ഇതൊക്കെ, ഒരുവന്റെ യഥാര്‍ത്ഥ സമ്പത്ത് ദൈവം മാത്രമാണ് എന്ന ബോധ്യത്തിലേക്ക് നയിക്കുന്നു.
? സമര്‍പ്പിത ജീവിതത്തിലേക്കുള്ള ദൈവവിളികള്‍ക്ക് കുടുംബങ്ങളില്‍ വേണ്ടത്ര പ്രോത്സാഹനം നല്‍കാതെ മക്കളുടെ വിദ്യാഭ്യാസം, ജോലി എന്നിവയ്ക്ക് അമിത പ്രാ ധാന്യം നല്‍കുന്നത് സമൂഹത്തെ എങ്ങനെ ബാധിക്കും?
വിദ്യാഭ്യാസം, ജോലി എന്നിവയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നത് വ്യഗ്രതയുടെ ഭാഗമാണ്. മുമ്പ് കത്തോലിക്കാ കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കൂടുതലായിരുന്നു. അതിനാല്‍ തന്നെ മാതാപിതാക്കള്‍ ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധാലുക്കളായിരുന്നു.കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ക്കും ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുന്നവര്‍ക്കും ആവശ്യമായവ ദൈവം നല്‍കും എന്ന ആഴമായ ഉള്‍ബോധ്യം ലഭിക്കുമ്പോള്‍ ഈ സമീപനത്തിന് മാറ്റം വരും.

? സന്യാസ പരിശീലനത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് അഭിപ്രായമുണ്ടോ?
തീര്‍ച്ചയായും, കാലികമായ അറിവും അനുഭവവും ജീവിത മികവ് പുലര്‍ത്താനുള്ള പരിശീലനവും സന്യാസ പരിശീല നത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നൂതനമായ സാധ്യതകള്‍ ഉപയോഗിച്ചുള്ള മീഡിയാപ്രവര്‍ത്തനങ്ങളിലൂടെ സുവിശേഷ പ്രഘോഷണത്തിന് സിസ്റ്റേഴ്‌സിനെ പ്രാപ്തരാക്കുന്നു.
? സമൂഹത്തില്‍ ക്രിസ്തുവിനെ ഉയര്‍ത്തുന്നതും, വെല്ലുവിളികള്‍ നിറഞ്ഞതുമായ പ്രേഷിത മേഖലകളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്ന് പ്രവര്ത്തിക്കുന്നതിനെക്കുറിച് ച് ഈ കാലഘട്ടത്തില്‍ ആലോചിക്കേണ്ടതല്ലേ?
വെല്ലുവിളികള്‍ നിറഞ്ഞ പ്രേഷിത മേഖലകളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്നുണ്ട്. ഉത്തര കേരളത്തില്‍ പുതുതായി 7 മിഷന്‍ കേന്ദ്രങ്ങള്‍ ബഥനി ആരംഭിച്ചു. 5 പ്രോവിന്‍സുകളില്‍ നിന്നു ള്ള 30 ഓളം സിസ്റ്റേഴ്‌സ് വളരെ ത്യാഗത്തോടും ധൈര്യത്തോടും ഈ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ 3 സഹോദരികള്‍ക്ക് നേരേ 2022 ല്‍ ഭീകരുടെ ഭീഷണിയുണ്ടായി. ഒരാളെ തട്ടിക്കൊണ്ട് പോയിട്ട് ഒരു ദിവസത്തിനുശേഷമാണ് വിട്ടയച്ചത്. ബദ്‌നാപ്പൂരില്‍ ഒരു പ്രേഷിതയാത്രയ്ക്കിടയില്‍ ഞങ്ങള്‍ 3 സിസ്റ്റേഴ്‌സ്, 100 ഓളം മതവിദ്വേഷികളുടെ ഭീഷണിയില്‍ ഒന്നര മണിക്കൂറോളം ബ ന്ദികളായി. ഈ പ്രതിബന്ധങ്ങളിലും ഭഗ്നാശരാകാതെ കര്‍ത്താവിനുവേണ്ടി ജീവിക്കാനും പ്രവര്‍ത്തിക്കാനും ബഥനി മക്കള്‍ സന്നദ്ധരാണ്.

? കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സിന്റെ (കെസിഎംഎസ്) പ്രസിഡന്റ് പദവി അലങ്കരിക്കുന്ന പ്രഥമ സന്യാസിനി എന്ന നിലയില്‍ ആ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്?
അംഗങ്ങള്‍ വ്യത്യസ്ത സന്യാസ സമൂഹങ്ങളില്‍ പ്പെട്ടവരാണെങ്കിലും ഒരുമിച്ച് നടക്കാനും കാര്യങ്ങള്‍ പങ്കുവയ്ക്കാനും കര്‍മ്മപദ്ധതികള്‍ ധൈര്യത്തോടെ ഏറ്റെടുത്ത് ചെയ്യാനും എല്ലാവരുടെയും പങ്കാളിത്തം ഉണ്ട്. കേരളത്തിലുള്ള 29 യൂണിറ്റുകളിലുള്ള സന്യസ്തരുമായുള്ള ബന്ധം ആഴപ്പെട്ടിട്ടുണ്ട്. കേരള ബിഷപ്‌സ് കോണ്‍ഫ്രന്‍സുമായി ചേര്‍ന്ന് സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരു വാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും ഹരിതശീല പദ്ധതി, വയനാട് ദുരന്ത മേഖലയിലുള്ള പുനരധിവാസ പദ്ധതി, മുനമ്പത്തെ ജനതയോടുള്ള ഐക്യദാര്‍ഢ്യം, മണിപ്പൂര്‍ ജനതയ്ക്ക് ആവശ്യമായ പിന്തുണ, സഹായ പദ്ധതികള്‍ എന്നിവ കേരള സന്യസ്തരുടെ സമര്‍പ്പണത്തിന്റെ മനോ ഹാരിത പ്രകടമാക്കുന്ന ചില ഉദാഹരണങ്ങളാണ്.
പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ പുത്തന്‍ പീടിക കുഴിനാപ്പുറത്ത് പൊയ്കയില്‍ സാമുവേല്‍-സാറാമ്മ ദമ്പതികളുടെ മൂത്ത മകളായി 1961 ജനുവരി 28 നാണ് ജനിച്ചത്. ഈവാനിയോസ് പിതാവിനോടൊപ്പം പുനരൈക്യപ്പെട്ട ഫാ. ജോണ്‍ കുഴിനാപ്പുറത്ത് സിസ്റ്റര്‍ ഡോ. ആര്‍ദ്രയുടെ വല്യപ്പച്ചന്റെ ഇളയ സഹോദരനാണ്. പാവപ്പെട്ട ആളുകളുടെ ഇടയില്‍ അദ്ദേഹം നടത്തിയ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ കണ്ടും കേട്ടുമായിരുന്നു വളര്‍ന്നത്. അതുകൊണ്ടുതന്നെ സന്യാസ ജീവിതത്തോട് ചെറുപ്പം മുതല്‍ തോന്നിയ ആകര്‍ഷണീയതയാണ് ബഥനി സന്യാസിനി സമൂഹത്തിലേക്ക് തന്നെ എത്തിച്ചതെന്ന് സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്‌ഐസി പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *