വത്തിക്കാന്‍ സിറ്റി: ക്രൈസ്തവരുടെ സമ്പൂര്‍ണവും ദൃശ്യവുമായ ഐക്യത്തിന് വേണ്ടി എല്ലാ കത്തോലിക്ക സമൂഹങ്ങളും തീക്ഷ്ണമായി പ്രാര്‍ത്ഥിക്കണമെന്ന് ലിയോ 14 ാമന്‍ പാപ്പ. ജനുവരി 18-ന് ആരംഭിച്ച ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാ വാരത്തിന്റെ പശ്ചാത്തലത്തില്‍, ത്രികാലജപ പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ജനുവരി 25 വരെ നീണ്ടുനില്‍ക്കുന്ന ഈ വാരത്തില്‍ വിവിധ സഭകള്‍ തമ്മിലുള്ള ഐക്യം ദൃഢമാക്കുന്നതിനായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും സംയുക്ത സമ്മേളനങ്ങളും നടക്കും. ‘ഒരേ പ്രത്യാശയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടതുപോലെ ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്'(എഫേ.4:4) എന്ന വചനമാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാവാരത്തിന്റെ പ്രമേയം. അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭയാണ് ഇത്തവണത്തെ പ്രാര്‍ത്ഥനാ ക്രമങ്ങളും ധ്യാനവിഷയങ്ങളും തയാറാക്കിയത്.
കത്തോലിക്കര്‍ക്കൊപ്പം ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും ഈ വാരാചണത്തില്‍ പങ്കുചേരുന്നുണ്ട്. ഈ പ്രാര്‍ത്ഥനാ വാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് ജനുവരി 25-ന് വത്തിക്കാനിലെ സെന്റ് പോള്‍സ് ബസിലിക്കയില്‍ നടക്കുന്ന പ്രത്യേക സായാഹ്ന പ്രാര്‍ത്ഥനയില്‍ വിവിധ ക്രൈസ്തവ സഭാ നേതാക്കള്‍ പങ്കെടുക്കും.

















Leave a Comment
Your email address will not be published. Required fields are marked with *