വത്തിക്കാന്‍ സിറ്റി: യുഎസ് മെത്രാന്‍സമിതി പ്രസിഡന്റ് ആര്‍ച്ചുബിഷപ് പോള്‍ കോക്ലി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ട്രംപിന് പുറമെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരുമായും ആര്‍ച്ചുബിഷപ് ആശയവിനിമയം നടത്തി. ഭരണകൂടത്തിനും കത്തോലിക്ക സഭയ്ക്കും ആശങ്കകളുള്ള മേഖലകളും തുടര്‍ചര്‍ച്ചകള്‍ ആവശ്യമുള്ള മേഖലകളും ചര്‍ച്ചയായതായി മെത്രാന്‍സമതിയുടെ കുറിപ്പില്‍ വ്യക്തമാക്കി.
ഒക്ലഹോമ സിറ്റി അതിരൂപത ആര്‍ച്ചബിഷപ്പായ പോള്‍ കോക്ലി 2025 നവംബറിലാണ് യുഎസ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നുവെന്ന് പറഞ്ഞ ആര്‍ച്ചുബിഷപ് കൂടുതല്‍ ചര്‍ച്ചളുണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. കുടിയേറ്റ വിഷയങ്ങളില്‍ മെത്രാന്‍സമതിയും ട്രംപ് ഭരണകൂടവും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തുറന്ന ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന് ആര്‍ച്ചുബിഷപ് നേരത്തെ പറഞ്ഞിരുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *