കെസിബിസി പ്രൊഫഷണല് നാടകമേള; അപേക്ഷ ക്ഷണിച്ചു
- ASIA, Featured, Kerala, LATEST NEWS
- July 10, 2025
റോം: മാര്പാപ്പയുടെ വേനല്കാല വസതി സ്ഥിതി ചെയ്യുന്ന കാസ്റ്റല് ഗാന്ഡോള്ഫോയിലെ ഉദ്യാനത്തില് സൃഷ്ടികളുടെ പരിപാലനത്തിനായി പ്രത്യേക ദിവ്യബലിയര്പ്പിച്ച് ലിയോ 14-ാമന് മാര്പാപ്പ. പരിശുദ്ധ മറിയത്തിന്റെ വലിയ തിരുസ്വരൂപത്തിന്റെയും പച്ചപ്പു നിറഞ്ഞ സസ്യജാലങ്ങളുടെയും പശ്ചാത്തലത്തിലാണ് ഫ്രാന്സിസ് പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സിയില് നിന്നും പ്രചോദനം സ്വീകരിച്ചുകൊണ്ട് ചിട്ടപ്പെടുത്തിയ സൃഷ്ടികള്ക്കുവേണ്ടിയുള്ള പ്രത്യേക ദിവ്യബലിയര്പ്പണം നടന്നത്. ആര്ഭാടമായ ജീവിതശൈലിയില് നിന്ന് ക്രിസ്തുവിന്റെ ജീവിത ശൈലിയിലേക്ക് കൂടുതല് ആളുകള് പരിവര്ത്തനം ചെയ്യപ്പെടണമെന്ന് പാപ്പ പ്രസംഗത്തില് പറഞ്ഞു. ലോകമെമ്പാടും നടക്കുന്ന നിരവധി പ്രകൃതി ദുരന്തങ്ങളുടെ
കൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തില് സെപ്തംബറില് നടക്കുന്ന 36-ാമത് അഖില കേരള പ്രൊഫഷണല് നാടക മത്സരത്തിലേക്ക് രചനകള് ക്ഷണിച്ചു. ഡിടിപി-യില് തയ്യാറാക്കിയ രചനയുടെ മൂന്നു കോപ്പി കള്ക്കൊപ്പം രജിസ്ട്രേഷന് ഫീസായി 300 രൂപയുടെ ഡ്രാഫ്റ്റോ പോസ്റ്റല് ഓര്ഡറോ ഓഗസ്റ്റ് 10-നു മുന്പായി അയക്കേ ണ്ടതാണ്. രചനയുടെ കോപ്പികള് തപാലിലോ നേരിട്ടോ നല്കാവുന്നതാണ്. അയക്കേണ്ട വിലാസം: ഫാ. സെബാസ്റ്റ്യന് മില്ട്ടണ് കളപ്പുരക്കല്, സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷന്, പിഒസി, പാലാരിവട്ടം, കൊച്ചി. ഫോണ്: 9446024490
പ്രശസ്ത സംഗീത മാസികയായ ബില്ബോര്ഡ് പ്രസിദ്ധീകരിച്ച എക്കാലത്തെയും ‘100 ഗ്രേറ്റസ്റ്റ് ഗേള് ഗ്രൂപ്പ് സോങ്സ്’ പട്ടികയില് ഇടം നേടുകയും എംടിവിയില് പ്രീമയിര് ചെയ്യുകയും ചെയ്ത ‘ഫോര്ഗെറ്റ് യു’ എന്ന ഗാനത്തിലെ താരമാണ് ക്രിസ്റ്റീന ബെര്ണല്. പോപ്പ് മ്യൂസിക്ക് രംഗത്ത് ഏറെ ശോഭനമായ ഭാവിയുള്ള സമയത്താണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ രംഗത്ത് നിന്ന് ക്രിസ്റ്റീന പിന്മാറുന്നത്. തന്റെ സംഗീത ജീവിതം മാറ്റിമറിച്ച നിമിഷത്തെക്കുറിച്ച് ക്രിസ്റ്റീന പറയുന്നതിങ്ങനെ-‘ഞാന് എന്റെ നിര്മാതാവിനൊപ്പം മുറിയിലായിരുന്നു. പെട്ടന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ‘നിങ്ങള് ഈ
കൊച്ചി: കേരളത്തിലെ ലത്തീന് കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ് ലാറ്റിന് കാത്തലിക് കൗണ്സിലിന്റെ (കെആര്എല്സിസി) 45-ാം ജനറല് അസംബ്ലി ജൂലൈ 11 മുതല് 13 വരെ ഇടക്കൊച്ചി ആല്ഫാ പാസ്റ്ററല് സെന്ററില് നടക്കും. 11ന് രാവിലെ 9.45ന് കെആര്എല്സിസി പ്രസിഡന്റ് ആര്ച്ചുബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് ആമുഖ സന്ദേശം നല്കും. കേരള സര്വകലാശാല സെനറ്റ് അംഗം ഡോ. ജോസഫ് ആന്റണി മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് നടക്കുന്ന സമ്മേളനം കേന്ദ്ര മന്ത്രി ജോര്ജ്
ബംഗളൂരു: ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനകളെ പരിഗണിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ബംഗളൂരു ക്രിസ്തുജയന്തി കോളജിനെ ഡീംഡ് യൂണിവേഴ്സിറ്റി പദവിയിലേക്ക് ഉയര്ത്തി. സിഎംഐ സന്യാസ സമൂഹത്തിന്റെ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്സ് പ്രൊവിന്ഷ്യല് റവ. ഡോ. എബ്രഹാം വെട്ടിയാങ്കല് സിഎംഐ യൂണിവേഴ്സിറ്റി ചാന്സലറും റവ. ഡോ. അഗസ്റ്റിന് ജോര്ജ് സിഎംഐ ആക്ടിംഗ് വൈസ് ചാന്സലറുമാകും. കോട്ടയം സെന്റ് ജോസഫ് പ്രൊവിന്സിന്റെ മേല്നോട്ടത്തിലുള്ള ബോധിനികേതന് ട്രസ്റ്റിന്റെ കീഴില് ബംഗളൂരു നഗരത്തിലെ കൊത്തന്നൂര് ആസ്ഥാനമായി 25 വര്ഷമായി പ്രവര്ത്തിക്കുന്ന
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭ ആഗോള കത്തോലിക്കാ കൂട്ടായ്മയിലേക്ക് പുനരൈക്യപ്പെട്ടതിന്റെ 95-ാം വാര്ഷികവും സഭാസംഗമവും സെപ്റ്റംബര് 16 മുതല് 20 വരെ പത്തനംതിട്ട രൂപതയുടെ ആതിഥേയത്വത്തില് അടൂര് ഓള് സെയ്ന്റ്സ് സ്കൂള് അങ്കണത്തില് നടക്കും. സെപ്റ്റംബര് 16 ന് വൈകുന്നേരം വിവിധ വൈദിക ജില്ലകളുടെ നേതൃത്വത്തിലുള്ള പ്രയാണങ്ങള് സമ്മേളന നഗറിലെത്തും. വൈകുന്നേരം സംഗമത്തിന് കൊടിയേറും. 17 മുതല് 19 വരെ വൈകുന്നേരം ഫാ. ഡാനിയേല് പൂവണ്ണത്തില് നയിക്കുന്ന സുവിശേഷ പ്രഘോഷണം. 19 ന് ഉച്ചകഴിഞ്ഞ് ഒന്നുമുതല്
അബുജ/നൈജീരിയ: ദക്ഷിണ നൈജീരിയയിലെ എനുഗു രൂപതയില് സഹായമെത്രാന് ഏണസ്റ്റ് ഒബോഡോ അര്പ്പിച്ച ദിവ്യബലിയില് കൗമാരക്കാരും മുതിര്ന്നവരുമുള്പ്പടെ സ്ഥൈര്യലേപനം സ്വീകരിച്ചത് 983 പേര്. പരിശുദ്ധാത്മാവിന് സമര്പ്പിച്ചിരിക്കുന്ന രൂപതയുടെ കത്തീഡ്രലില് നടന്ന തിരുക്കര്മങ്ങളിലാണ് ഇത്രയധികം പേര് ഒരുമിച്ച് സ്ഥൈര്യലേപനം സ്വീകരിച്ചത്. സ്വര്ഗീയമായ പ്രവര്ത്തനത്തിന്റെ വ്യക്തമായ അടയാളമാണ് ഇത്രയധികം ആളുകളുടെ ഒരുമിച്ചുള്ള സ്ഥൈര്യലേപന സ്വീകരണമെന്ന് ബിഷപ് ഒബോഡോ പറഞ്ഞു. ‘ദൈവം രൂപതയില് പ്രവര്ത്തിക്കുന്നു. നമ്മുടെ ഏറ്റവും വലിയ ആശ്വാസകനായ പരിശുദ്ധാത്മാവ് കല്ലുപോലുള്ള ഹൃദയം രൂപാന്തരപ്പെടുത്തി നമ്മെ പുതിയ സൃഷ്ടികളാക്കി മാറ്റുകയും ചെയ്യുന്നു,’
ചെന്നൈ: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര് റാണി മരിയയുടെ ജീവിതം പറയുന്ന ‘ദി ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ്’ എന്ന സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രഥമ പ്രദര്ശനം പ്രശസ്ത തീര്ത്ഥാടനകേന്ദ്രമായ പൂണ്ടി മാതാ ബസിലിക്കയില് നടന്നു. തമിഴ്നാട് ബിഷപ് കൗണ്സില് സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പ്രദര്ശനം ഒരുക്കിയത്. തമിഴ്നാട് ബിഷപ്സ് കൗണ്സില് പ്രസിഡന്റ് ആര്ച്ചുബിഷപ് ഡോ. ജോര്ജ് അന്തോണി സാമിയും ബിഷപ്പുമാരും ചേര്ന്നായിരുന്നു ചിത്രത്തിന്റെ തമിഴ് പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ഡോ. ഷൈസണ് പി. ഔസേഫ് സംവിധാനം ചെയ്ത് ഡോ. സാന്ദ്ര
Don’t want to skip an update or a post?