നേപ്പാളിലെ ആദ്യ വൈദികന്‍
- ASIA, Featured, Featured, FEATURED MAIN NEWS, SUNDAY SPECIAL, WORLD
- August 27, 2023
ജെയിംസ് ഇടയോടി, മുംബൈ അമേരിക്കന്‍ സ്ഥാപനമായ സിറ്റി ബാങ്കിലെ ഉന്നത പദവി ഉപേക്ഷിച്ച് സെമിനാരിയില്‍ ചേര്‍ന്ന് പൗരോഹിത്യം സ്വീകരിച്ച ഒരു യുവവൈദികന്റെ അപൂര്‍വ സമര്‍പ്പണത്തിന്റെ കഥ തോമസ് 2009-ല്‍ എഞ്ചിനീയറിംഗ് പാസായത് കഷ്ടിച്ചായിരുന്നു. അതുകൊണ്ടുതന്നെ മികച്ച ജോലിയൊന്നും ലഭിക്കാന്‍ സാധ്യതയില്ലെന്ന് പലരും വിധിയെഴുതി. ദൈവം തന്നെ പരിപാലിക്കുമെന്ന ഉറച്ച ബോധ്യം ഹൃദയത്തില്‍ ഉണ്ടായിരുന്നതിനാല്‍ ആ ചെറുപ്പക്കാരനെ അതൊട്ടും അസ്വസ്ഥപ്പെടുത്തിയിരുന്നില്ല. മുംബൈയിലെ പ്രശസ്തമായ ഫാ. ആഗ്നല്‍ എഞ്ചിനീയറിങ്ങ് കോളജില്‍ തനിക്കു പ്രവേശനം ലഭിച്ചതുതന്നെ ദൈവാനുഗ്രഹമായിരുന്നു എന്ന് അവന് നിശ്ചയം
രഞ്ജിത്ത് ലോറന്‍സ് ഫാ. പയസ് പെരുമന ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ മഹാത്ഭുതം നടന്നത്. അവിടെ മരിച്ചു കിടന്നിരുന്ന മനുഷ്യന്‍ എഴുന്നേറ്റ് വന്ന് അവരോടൊപ്പമിരുന്നു. തുടര്‍ന്ന് ആ മനുഷ്യന്‍ അച്ചനോട് ഇങ്ങനെ പറഞ്ഞു- ”ഫാദര്‍, എന്റെ ആത്മാവ് ശരീരം വിട്ടുപോയിരുന്നു. ശരീരം നിലത്ത് കിടത്തിയിരിക്കുന്നതും അച്ചന്‍ വന്ന് പ്രാര്‍ത്ഥിക്കുന്നതുമൊക്കെ ഞാന്‍ കാണുന്നുണ്ടായിരുന്നു. വളരെ സന്തോഷം തരുന്ന ഒരു പ്രകാശത്തിന്റെ അനുഭവത്തിലായിരുന്നു ഞാന്‍. പെട്ടന്ന് എന്നോട് തിരിച്ചുപോകണമെന്ന് പറയുകയും ഞാന്‍ മടങ്ങിവരുകയുമായിരുന്നു.” 2004 ഡിസംബര്‍ മാസത്തിലെ നല്ല തണുപ്പുള്ള ഒരു
ജോസഫ് മൈക്കിള്‍ ”ഈ സിനിമ ഒരു ഓസ്‌കര്‍ അര്‍ഹിക്കുന്നു.” ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ്’ എന്ന സിനിമയുടെ പ്രിവ്യൂ കണ്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ റീഡേഴ്‌സ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാഗസിന്റെ മുന്‍ ഇന്ത്യന്‍ ചീഫ് എഡിറ്റര്‍ മോഹന്‍ ശിവാനന്ദ് നടത്തിയ ആദ്യപ്രതികരണമായിരുന്നത്. ഇത്ര മനോഹരമായ സിനിമ ഞാന്‍ അടുത്ത കാലത്ത് കണ്ടിട്ടില്ലെന്നും ഈ സിനിമ ആരും കാണാതെപോകരുതെന്നും തുടര്‍ന്ന് അദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു. മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട 50 പേരടങ്ങുന്ന അതിഥികള്‍ക്കായിട്ടായിരുന്നു ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസിന്റെ’
ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് (സിബിസിഐ പ്രസിഡന്റ്) 2023 മെയ് മൂന്നിന് തുടങ്ങി ഇപ്പോഴും കെട്ടടങ്ങാതെ കനലുകളായി ജ്വലിച്ചു നില്ക്കുന്ന മണിപ്പൂരിലെ കലാപത്തില്‍ സഹിക്കുന്ന ജനങ്ങളെ ആശ്വസിപ്പിക്കുന്നതിനും ഭാരതസഭ കാരിത്താസ് ഇന്ത്യയിലൂടെയും സിആര്‍എസിയിലൂടെയും ചെയ്ത സേവനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഇനി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അന്വേഷിക്കുന്നതിനുമായാണ് മണിപ്പൂരില്‍ ജൂലൈ 23-24 തീയതികളില്‍ സന്ദര്‍ശനം നടത്തിയത്. സിബിസിഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫാ. ജര്‍വിസ് ഡിസൂസയും കാരിത്താസ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലിയും എന്നോടൊപ്പം ഉണ്ടായിരുന്നു. ഇംഫാലിലെ ആര്‍ച്ചുബിഷപ്‌സ്
ജോസഫ് മൈക്കിള്‍ ജീവിതത്തെപ്പറ്റി പരാതിയും പരിഭവും നിരാശനിറഞ്ഞ ചിന്തകളുമായി നടക്കുന്നവര്‍ സിന്റോയിയ ബ്രൗണിന്റെ ജീവിതമൊന്നു കേള്‍ക്കണം. പരാതി പറച്ചില്‍നിര്‍ത്തി അവര്‍ ദൈവത്തിന് നന്ദിപറയാന്‍ തുടങ്ങും. ജയില്‍പുള്ളികളോട് സുവിശേഷം പറഞ്ഞിട്ട് എന്തു പ്രയോജനമെന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരംകൂടിയാണ് ഈ എഴുത്തുകാരി. അങ്ങനെ ചിലര്‍ ജയിലില്‍ എത്തിയില്ലായിരുന്നെങ്കില്‍ സിന്റോയിയ ബ്രൗണ്‍ എന്ന എഴുത്തുകാരി ഉണ്ടാകുമായിരുന്നില്ല. അതിനുപകരം പകയുടെയും പ്രതികാരത്തിന്റെയും ചിന്തകളില്‍ വെണ്ണീര്‍പോലെ സ്വയം എരിഞ്ഞുകൊണ്ട് തടവറയ്ക്കുള്ളില്‍ ലോകം അറിയാതെ ഇപ്പോഴും അവശേഷിക്കുമായിരുന്നു. സിനിമയായി മാറിയ ജീവിതം വായിക്കുംതോറും ആകാംക്ഷ വര്‍ധിപ്പിക്കുന്ന ക്രൈം
ചരിത്രത്തിനൊപ്പം ജീവിക്കുന്നൊരാള്‍ എന്നതായിരിക്കും ജോണ്‍ കച്ചിറമറ്റത്തിന് ഏറ്റവും അനുയോജ്യമായ വിശേഷണം. ചരിത്രം മനഃപൂര്‍വം വിസ്മരിച്ച നിരവധി മഹാന്മാരെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ചൊരാളാണ് ഇദ്ദേഹം. മണ്‍മറഞ്ഞുപോയ 650 പേരുടെ ജീവചരിത്രവും ജീവിച്ചിരിക്കുന്ന 412 പേരുടെ ജീവചരിത്രവും തയാറാക്കി എന്ന അപൂര്‍വ നേട്ടത്തിന് ഉടമയാണ് ഈ ചരിത്രകാരന്‍. സഭയ്ക്ക് എതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ചരിത്രത്തിന്റെ പിന്‍ബലത്തില്‍ കൃത്യമായ മറുപടി നല്‍കുന്നതില്‍ എന്നും മുമ്പിലുണ്ടായിരുന്നു. ചരിത്രത്തോടൊപ്പം സഞ്ചരിച്ചപ്പോഴും അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ പ്രശ്‌നങ്ങളിലും നീതിനീഷേധങ്ങള്‍ക്കുമെതിരെ ശക്തമായ ഇടപെടലുകള്‍ നടത്തിയ
‘ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം’ എന്ന ഗാനം കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിലെ വരികള്‍ ഒരിക്കലെങ്കിലും മൂളാത്തവരും വിരളം. ഗാനരചയിതാവ് ബേബി ജോണ്‍ കലയന്താനിക്ക് ഇത് എഴുത്തിന്റെ രജത ജൂബിലി വര്‍ഷം. 5,000-ലധികം ഭക്തിഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തിയ ഈ അനുഗ്രഹീത ഗാനരചയിതാവ് ഭക്തിഗാന രംഗത്ത് എത്തിയതോ സിനിമാക്കഥയെ വെല്ലുന്ന വിധത്തിലും. ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിന്റെ വര്‍ഷാചരണം പ്രഖ്യാപിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ബേബി ജോണ്‍ കലയന്താനിയുടെ ഫോണിലേക്ക് തുടര്‍ച്ചയായി കോളുകള്‍ വരാന്‍ തുടങ്ങി.
തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലെ ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസോച്ഛ്വാസം നടത്തുമ്പോഴും ലിജോയ്ക്ക് ഒരു പ്രാര്‍ഥന മാത്രമാണുണ്ടായിരുന്നത്. എങ്ങനെയെങ്കിലും വീട്ടിലേക്ക് മടങ്ങണം;അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ ജീവിക്കണം എന്നതായിരുന്നു ആ പ്രാര്‍ഥന. ഒന്നരവര്‍ഷക്കാലം ഐസിയുവിന്റെ നാല് ചുമരുകള്‍ക്ക് ഉള്ളില്‍ ജീവിതം കഴിച്ചുകൂട്ടിയ ആ ചെറുപ്പക്കാരന്റെ നുറുങ്ങിയ ഹൃദയത്തിന്റെ പ്രാര്‍ഥന ദൈവത്തിന് നിരസിക്കാന്‍ സാധിക്കുമായിരുന്നില്ല. മനുഷ്യന്റെ കരങ്ങളും കാലുകളുമാണ് ദൈവം ഉപയോഗിക്കുന്നത് എന്നാണല്ലോ പറയുന്നത്. ദൈവത്തിന്റെ കരങ്ങളും കാലുകളുമായിത്തീരാന്‍ തയാറുള്ളവരുണ്ടോ എന്നറിയാന്‍ ദൈവം ഭൂമിയിലേക്ക് നോക്കിയിട്ടുണ്ടാവണം. അങ്ങനെയാണ് ദൈവം വിപിനെ കണ്ടെത്തുന്നത്.
Don’t want to skip an update or a post?