Follow Us On

21

December

2024

Saturday

  • ഇങ്ങനെയാണോ  ജനാധിപത്യത്തിന്റെ ഉത്സവം  ആഘോഷിക്കേണ്ടത്?

    ഇങ്ങനെയാണോ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കേണ്ടത്?0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഏതാനും മാസങ്ങള്‍ക്കുമുമ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നു. നവംബര്‍ 13-ന് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്നു. ഫലപ്രഖ്യാപനവും വന്നു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പലപ്പോഴും പറയപ്പെടുന്ന ഒരു വാചകമുണ്ട്: ജനാധിപത്യത്തിന്റെ ഉത്സവകാലം അഥവാ ആഘോഷകാലമാണ് തിരഞ്ഞെടുപ്പുകാലം. വോട്ടു ചെയ്യുന്ന ജനം അധികാരികളും മത്സരിക്കുന്നവര്‍ പ്രജകളും ആകുന്ന സമയമാണ് തിരഞ്ഞെടുപ്പുകാലം. ജനം രാജാവാകുന്ന ഒരു ദിവസമേ ഉള്ളൂ: വോട്ട് ചെയ്യുന്ന ദിനം. തിരഞ്ഞെടുപ്പ് പ്രചാരണരീതികളും വോട്ടെടുപ്പ് ദിനത്തിലെ പ്രവൃത്തികളുമെല്ലാം പലവിധ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

  • ട്രംപിന്റെ  ചില തിരഞ്ഞെടുപ്പ്  വാഗ്ദാനങ്ങള്‍

    ട്രംപിന്റെ ചില തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഡൊണാള്‍ഡ് ട്രംപ് താന്‍ പ്രസിഡന്റ് ആയാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കുറെ പരിപാടികളെപ്പറ്റി പ്രസംഗിക്കുകയുണ്ടായി. ട്രംപ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2025 ജനുവരി 20-ന് അദ്ദേഹം പ്രസിഡന്റായി സ്ഥാനമേല്‍ക്കും. അതില്‍ പ്രധാനമായ ചില നയപരിപാടികളെപ്പറ്റിയാണ് ഇവിടെ കുറിക്കുന്നത്. കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഒന്നാമത്തേത്. അമേരിക്ക അതിര്‍ത്തി പങ്കിടുന്നത് കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളുമായിട്ടാണ്. മെക്‌സിക്കോ-അമേരിക്ക അതിര്‍ത്തിയുടെ നീളം 3145 കിലോമീറ്ററാണ്. ഇത്രയും നീണ്ട ഒരു

  • കലഹത്തിന്റെ ദുരാത്മാവ്  അഴിഞ്ഞാടുന്നു

    കലഹത്തിന്റെ ദുരാത്മാവ് അഴിഞ്ഞാടുന്നു0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) എവിടെ നോക്കിയാലും കഹലങ്ങളാണ്. ഉദാഹരണങ്ങള്‍ നോക്കാം. • അനേകം ദമ്പതികള്‍ തമ്മില്‍ കലഹമാണ്. • അനേകം മാതാപിതാക്കളും മക്കളും തമ്മില്‍ കലഹമാണ്. • അനേകം കുടുംബങ്ങളില്‍ കലഹമാണ്. • രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ കലഹമാണ്. • ഒരേ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ കലഹമാണ്. • അസംബ്ലിയില്‍ നോക്കിയാല്‍ കലഹമാണ്. • പാര്‍ലമെന്റില്‍ കലഹങ്ങള്‍ കാണാം. • പല ജോലിസ്ഥലങ്ങളിലും കലഹം കാണാം. • മതങ്ങള്‍ തമ്മില്‍ പലപ്പോഴും കലഹമാണ്. •

  • ദൈവം ചിലപ്പോള്‍  ഇങ്ങനെയും ചെയ്യും

    ദൈവം ചിലപ്പോള്‍ ഇങ്ങനെയും ചെയ്യും0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓണദിവസം ജാതിമതവ്യത്യാസമില്ലാതെ എല്ലാവരുംതന്നെ ഓണസദ്യ ഉണ്ടാക്കാറുണ്ട്. ഓരോ കുടുംബത്തിന്റെയും സാമ്പത്തികസ്ഥിതിയനുസരിച്ച് സദ്യയുടെ ഗാംഭീര്യം കൂടിയും കുറഞ്ഞുമിരിക്കും എന്നുമാത്രം. എന്റെ ഓര്‍മവച്ച കാലംമുതല്‍ കഴിഞ്ഞ വര്‍ഷത്തെ ഓണംവരെയും ഓണസദ്യ കഴിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. എന്നാല്‍ 2024-ലെ എന്റെ ഓണസദ്യ ഹോട്ടലില്‍നിന്നും വാങ്ങിച്ചുകൊണ്ടുവന്ന ഒരു സാധാരണ പൊതിച്ചോര്‍ ആയിരുന്നു. ഓണസദ്യയല്ല, ഒരു സാധാരണ പൊതിച്ചോറ്. അന്നുച്ചയ്ക്ക് ആ ചോറു തിന്നുമ്പോള്‍ മനസില്‍ വല്ലാത്തൊരു വിഷമം തോന്നി. ആ വിഷമം

  • ആഘോഷങ്ങള്‍ ഇല്ലാതെ പറ്റില്ല

    ആഘോഷങ്ങള്‍ ഇല്ലാതെ പറ്റില്ല0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഏത് മതവിഭാഗത്തെയും എടുത്തുനോക്കുക. ആഘോഷങ്ങള്‍ ആ മതവിഭാഗത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇതുകൂടാതെ, മതപരമായ യാതൊരു ബന്ധവുമില്ലാത്ത പല ആഘോഷങ്ങളും നമുക്ക് കാണാന്‍ കഴിയും. കേരളത്തില്‍ നടക്കുന്ന മതപരവും അല്ലാത്തതുമായ ചില ആഘോഷങ്ങളുടെ പേരുകള്‍ പറയാം. പുതുവര്‍ഷദിനം, ഓണം, ക്രിസ്മസ്, നബിദിനം, കേരളപ്പിറവിദിനം, തൃശൂര്‍പൂരം അടക്കമുള്ള പൂരങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, നിരവധിയായ അമ്പലങ്ങളിലെ ഉത്സവങ്ങള്‍, ക്ലബുകളുടെ വാര്‍ഷികങ്ങള്‍, ഇടവക-വാര്‍ഡ് ആഘോഷങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധതരം ആഘോഷങ്ങള്‍, തിരുപ്പട്ടം, ജൂബിലിയാഘോഷങ്ങള്‍ തുടങ്ങി

  • ഞാനും ‘ക്യൂ’വില്‍ ആണ്‌

    ഞാനും ‘ക്യൂ’വില്‍ ആണ്‌0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അനുഗ്രഹീത ഗാനരചയിതാവ് ചിറ്റൂര്‍ ഗോപി എഴുതി, ടോമിന്‍ തച്ചങ്കരി സംഗീതം നല്‍കിയ എം.ജി. ശ്രീകുമാര്‍ പാടി 2003-ല്‍ പുറത്തിറങ്ങിയ ഒരു ക്രിസ്തീയ ഭക്തിഗാനം വളരെ പ്രശസ്തമാണ്. ഞാനീ ഗാനം ആദ്യം കേട്ടത് ഒരു മരിച്ചടക്ക് വേളയിലാണ്. ആദ്യം കേട്ടപ്പോള്‍ത്തന്നെ വളരെ ഇഷ്ടം ഈ പാട്ടിനോട് തോന്നി. പിന്നീട്, ആ പാട്ട് പാടി അയച്ചുതരാമോ എന്ന് പാട്ട് പാടുന്ന, ഈ പാട്ട് പാടാറുള്ള ഒരാളോട് ഞാന്‍ ചോദിച്ചു. ആ

  • മനുഷ്യജീവന് ഇതുപോലെ വില എപ്പോഴും,  എല്ലാവരും കൊടുത്തിരുന്നെങ്കില്‍…

    മനുഷ്യജീവന് ഇതുപോലെ വില എപ്പോഴും, എല്ലാവരും കൊടുത്തിരുന്നെങ്കില്‍…0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഒരു മനുഷ്യന് ഈ ലോകത്തില്‍ ജീവിക്കുവാന്‍ ഒരു അവസരം മാത്രമേ ഉള്ളൂ. ദീര്‍ഘായുസോടും സന്തോഷത്തോടുംകൂടി ആ ജീവിതം ജീവിച്ചുതീര്‍ക്കണം എന്നാണ് എല്ലാവരും കൊതിക്കുന്നത്. ചിലര്‍ക്കത് ലഭിക്കുന്നു, ചിലര്‍ക്കത് പല കാരണങ്ങളാല്‍ ലഭിക്കുന്നില്ല. ലഭിക്കാത്തതിന് മനുഷ്യനിര്‍മിതവും അല്ലാത്തതുമായ കാരണങ്ങളുണ്ട്. പൊതുവേ എല്ലാ മനുഷ്യരും ദീര്‍ഘായുസും സന്തോഷവും അനുഭവിച്ച് ജീവിക്കണമെന്ന് സമൂഹവും ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ അകാലമരണങ്ങള്‍ നമ്മെ വേദനിപ്പിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ രണ്ട് മനുഷ്യരുടെ കാര്യങ്ങള്‍ നമ്മെ ഒത്തിരി നൊമ്പരപ്പെടുത്തുന്നു.

  • കേരളത്തിന്റെ സന്തോഷ സൂചിക  എത്രയായിരിക്കും?

    കേരളത്തിന്റെ സന്തോഷ സൂചിക എത്രയായിരിക്കും?0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2012 മുതല്‍ എല്ലാ വര്‍ഷവും ഐക്യരാഷ്ട്ര സഭ ലോക സന്തോഷസൂചിക (വേള്‍ഡ് ഹാപ്പിനെസ് ഇന്‍ഡക്‌സ്) പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ രാജ്യത്തിലെയും ജനങ്ങള്‍ അനുഭവിക്കുന്ന സന്തോഷത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ അവര്‍ രാജ്യങ്ങളെ റാങ്ക് ചെയ്യുകയാണ് ചെയ്യുന്നത്. 10-ല്‍ ആണ് മാര്‍ക്ക്. മാര്‍ക്ക് ഇടുന്നത് ആറ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. ഈ ആറ് കാര്യങ്ങള്‍ അഥവാ മാനദണ്ഡങ്ങള്‍ ഇവയാണ്. 1. സാമൂഹ്യ പിന്തുണ 2. ആളോഹരി വരുമാനം 3. ആരോഗ്യസ്ഥിതി 4. സ്വാതന്ത്ര്യം

Latest Posts

Don’t want to skip an update or a post?