അഗ്നിച്ചിറകുള്ള മിഷനറി
- ASIA, Featured, Featured, FEATURED MAIN NEWS, SUNDAY SPECIAL, SUNDAY SPECIAL
- March 10, 2021
ആഗോളസഭയുടെ കരിസ്മാറ്റിക് മുന്നേറ്റങ്ങളെ ഏകോപിപ്പിക്കുന്ന ‘കാരിസി’ന്റെ ഏഷ്യന് പ്രതിനിധിയായ സിറിള് ജോണ് ഭാരതത്തിലെ കത്തോലിക്ക കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ വളര്ച്ചയില് നല്കിയ സംഭവാനകള് അനന്യമാണ്. ഡല്ഹി അതിരൂപതയുടെ നവീകരണ പ്രസ്ഥാനത്തിന്റെ ചെയര്മാനായും ഇന്ത്യയിലെ നാഷണല് സര്വീസ് ടീമിന്റെ ചെയര്മാനായും അദ്ദേഹം ശുശ്രൂഷ ചെയ്തു. അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ ശുശ്രൂഷകള് ഏകോപിപ്പിക്കുന്ന ഐ.സി.സി.ആര്.എസില് അംഗവും 2007-2015 കാലയളവില് വൈസ് പ്രസിഡന്റുമായിരുന്നു. ജീവിതസാക്ഷ്യത്തിലൂടെയും സംഘാടന മികവിലൂടെയും ക്രിയാത്മക ഇടപെടലുകളിലൂടെയും അദ്ദേഹം കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന് നല്കിയ സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് ആഗോളസഭ
ബ്ര. മാത്യു കാവുങ്കലിന്റെ പ്രവര്ത്തനങ്ങളെക്കുറിച്ച് അറിയുമ്പോള് ആര്ക്കും അത്ഭുതം തോന്നാം. പ്രവര്ത്തനങ്ങളിലെ വൈവിധ്യങ്ങള് മാത്രമല്ല 80-ാം വയസിലെത്തിയ ഒരാളാണോ ഇതെല്ലാം ഏകോപിപ്പിക്കുന്നതെന്ന തിരിച്ചറിവുകൂടിയാണ് അമ്പരപ്പ് സൃഷ്ടിക്കുന്നത്. സഹജീവികളോടുള്ള കരുതലും സ്നേഹവും നിറഞ്ഞ മനസായിരിക്കാം അദ്ദേഹത്തിന് എണ്പതാം വയസിലും ഒരു ചെറുപ്പക്കാരന്റെ ഊര്ജസ്വലത സമ്മാനിക്കുന്നത്. ഇറ്റലിയിലെ ‘ഇസ്ട്രാന’ കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന ഈ മിഷനറി ബ്രഹൃത്തായ പ്രവര്ത്തനങ്ങള് നടത്തിയിട്ടും കേരളത്തില്പ്പോലും അത്ര പ്രശസ്തനല്ല. പ്രശസ്തിയില്നിന്നും അകലംപാലിക്കുന്നതാണ് ബ്ര. കാവുങ്കലിന്റെ ശൈലി, ദൈവം ഏല്പിച്ച ഉത്തരവാദിത്വം നിര്വഹിച്ച ദാസന് എന്ന മനോഭാവത്തോടെ.
ഐക്യവും സമത്വവും വിഭാവനം ചെയ്യുന്ന ഒരു ജനാധിപത്യാധിഷ്ഠിത ഭരണഘടനയാണ് നമ്മുടേത്. ചരിത്രത്തിന്റെ കുത്തൊഴുക്കില് പിന്നാക്കം പോയ ജനവിഭാഗങ്ങളെ സാമൂഹികമായും സാമ്പത്തികമായും കൈപിടിച്ചുയര്ത്താന് ഭരണഘടനാ ശില്പികള് വിഭാവനം ചെയ്ത സംവരണാനുകൂല്യം ഒരേ സമയം ജനാധിപത്യപരവും മാനുഷികവുമാണ്. എന്നാല് സംവരണാനുകൂല്യത്തിന്റെ ഫലങ്ങള് യഥാര്ത്ഥ ഗുണഭോക്താക്കള്ക്ക് ഒരുപോലെ സംലഭ്യമാണോ എന്നത് സംവാദത്തിന്റെ മേഖലയാണ്. സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിച്ച അനീതിക്ക് വിധേയമായ നാടാര് സമുദായത്തിലെ ഒരു വിഭാഗം ജനതയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയമായിരുന്നു 2021 ഫെബ്രുവരി 3 ബുധനാഴ്ച കേരള സര്ക്കാര് നടത്തിയ
ക്രൈസ്തവ വിശ്വാസം ആദ്യനൂറ്റാണ്ടില്ത്തന്നെ കേരളത്തിലും തമിഴ്നാട്ടിലും എത്തിയെങ്കിലും പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ് പാലക്കാട്ടും അതിനോട് ചേര്ന്നുള്ള പ്രദേശങ്ങളിലും എത്തിയത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാവാം അതിനുകാരണം. 1600-കളില് മേലാര്ക്കോട് ഭാഗത്ത് സീറോ മലബാര് ക്രൈസ്തവ സാന്നിധ്യമുണ്ടായിരുന്നു. മേലാര്ക്കോട് ഉള്പ്പെടുന്ന പാലക്കാട് ജില്ല, തമിഴ്നാട്ടിലെ കോയമ്പത്തൂര് എന്നീ പ്രദേശങ്ങളിലെല്ലാം തൃശൂര് രൂപതയുടെ കീഴിലായിരുന്നു. 1974-ല് തൃശൂര് രൂപത വിഭജിച്ച് പാലക്കാട് രൂപതയും 2010-ല് പാലക്കാട് രൂപത വിഭജിച്ച് രാമനാഥപുരം രൂപതയും നിലവില്വന്നു. ലാളിത്യത്തിന്റെ ആള്രൂപമായ മാര് ജോസഫ് ഇരുമ്പയത്തിന്റെയും രൂപതയുടെ ദ്വിതീയ മെത്രാനും
പട്ടിണിയും അന്ധവിശ്വാസങ്ങളും ആഭ്യന്തര സംഘര്ഷങ്ങളുംമൂലം എത്യോപ്യന് ജനതയുടെ ജീവിതം കഷ്ടതകളുടെ നടുവിലാണ്. ദാരിദ്ര്യത്തിനും അജ്ഞതയ്ക്കുമെതിരെയുള്ള പടവെട്ടല്കൂടിയാണ് അവിടുത്തെ മിഷന് പ്രവര്ത്തനങ്ങള്. എത്യോപ്യയിലെ നെകെംതെ രൂപതയുടെ അധ്യക്ഷനും മലയാളിയുമായ മാര് വര്ഗീസ് തോട്ടങ്കരയുടെമിഷന് അനുഭവങ്ങള്… ഏഴു വര്ഷമായി എത്യോപ്യയിലെ നെകെംതെ രൂപതയുടെ ബിഷപ്പായി സേവനം ചെയ്യുകയാണ് മാര് വര്ഗീസ് തോട്ടങ്കര. 2013-ലാണ് പരിശുദ്ധ പിതാവ് ഫ്രാന്സിസ് മാര്പാപ്പ നെകെംതെ രൂപതയുടെ ബിഷപ്പായി മാര് തോട്ടങ്കരയെ നിയമിച്ചത്. വൈദികനായി പന്ത്രണ്ട് വര്ഷം അവിടെ ശുശ്രൂഷ ചെയ്തിട്ടുണ്ട്. എത്യോപ്യയിലെ ജീവിതം ഏറെ
ഫാ. ജോസഫ് പുത്തന്പുര എന്ന് കേള്ക്കുമ്പോള് ഏതു പ്രായക്കാരുടെ ചുണ്ടിലും അറിയാതെ പുഞ്ചിരി വിടരുന്നുണ്ടാകും. മലയാളികളെ പ്രസംഗങ്ങളിലൂടെ ഇത്രയധികം ചിരിപ്പിച്ചൊരാള് വേറെ ഉണ്ടെന്ന് തോന്നുന്നില്ല. പുത്തന്പുര അച്ചന്റെ ഫലിതങ്ങള്ക്കും ഏറെ പ്രത്യേകതകളുണ്ട്. വെറുതെ ചിരിച്ചു തള്ളിക്കളയാന് ആര്ക്കും കഴിയില്ല. ചിരികള്ക്കുള്ളില് വലിയ ചിന്തകള് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കഥയും തമാശകളും പറഞ്ഞ് പ്രസംഗിക്കുന്ന അച്ചന്മാരെ ഇഷ്ടപ്പെട്ടിരുന്ന ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. ”എത്ര നല്ല പ്രസംഗമാണെങ്കിലും കുറച്ചു കഴിയുമ്പോള് ഒരു ഇടവേള കിട്ടിയിരുന്നെങ്കില് എന്ന് ആളുകള് വിചാരിക്കും. എന്നാല് ഫലിതം ചേര്ത്ത് പറയുമ്പോള്
വൈവവിധ്യങ്ങളായ സംസ്കാരങ്ങളും പാരമ്പര്യങ്ങളും കലകളുംകൊണ്ട് സമ്പന്നമാണ് നാഗാലാന്റ്. കത്തോലിക്ക സഭയുടെ യുവത്വത്തിന്റെയും വളര്ച്ചയുടെയും മികച്ച അടയാളങ്ങളിലൊന്നാണ് നാഗാലാന്റിലെ കൊഹിമ രൂപത. മിഷനറിമാരുടെയും ചെറു ക്രൈസ്തവ കൂട്ടായ്മകളുടെയും അരനൂറ്റാണ്ടോളം പഴക്കമുള്ള കഥയാണ് കൊഹിമ രൂപതയ്ക്ക് പറയാനുള്ളത്. 1963 ഡിസംബര് ഒന്നിനാണ് ഇന്ത്യയുടെ 16-ാമത്തെ സംസ്ഥാനമായി രാജ്യത്തിന്റെ കിഴക്കന് അതിര്ത്തിയോട് ചേര്ന്ന് സ്ഥിതി ചെയ്യുന്ന നാഗാലാന്റ് രൂപീകൃതമായത്. മനോഹരമായ മലനിരകള് നിറഞ്ഞ ഈ സംസ്ഥാനത്തിന്റെ ജനസംഖ്യ 19 ലക്ഷമാണ്. ഇന്തോ-മംഗ്ലോയിഡ് വംശജരായ 16 പ്രധാന ഗോത്ര വിഭാഗങ്ങളും അവയ്ക്ക് കീഴിലുള്ള
ഇന്ത്യയുടെ ഭൂപടം നിവര്ത്തിവച്ച് ഇതാണ് ഇന്ത്യ എന്നു വ്യാഖ്യാനിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആ അതിരുകള്ക്കുള്ളില് നില്ക്കുന്ന ഒരു ഭൂവിഭാഗം മാത്രമാണ് ഇന്ത്യ. എന്നാല് യാഥാര്ഥ ഇന്ത്യയെ തേടിപ്പോകുന്നവരെ സംബന്ധിച്ചിടത്തോളം ഭൂപടത്തിലല്ല, ആ ഭൂപടത്തിനുള്ളിലെ വൈവിധ്യത്തിലാണ് ഇന്ത്യ നിലകൊള്ളുന്നത്. വിവിധ ദേശീയതകളുടെ, സംസ്കാരങ്ങളുടെ, വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ, ജീവിതശൈലികളുടെ ഒരു സംഘാതമാണ് ഇന്ത്യ. അത് അറിയാന് ശ്രമിക്കാത്തവര്ക്ക് ഇന്ത്യ എന്നാല് അന്ധന് ആനയെ കണ്ടതുപോലെയുള്ള അനുഭവം ആകും. ഇന്ത്യ എന്നാല് വിവിധ ദേശീയതകളുടെ സംഘാതമാണെന്നു പറഞ്ഞാല് ഉള്ക്കൊള്ളാന് കഴിയാത്തവര് ഏറെയുണ്ട്. ചിലരെ
Don’t want to skip an update or a post?